LIFETOP 10TRENDING

ഹൃതിക് റോഷൻ ഇനി ഹോളിവുഡിലേക്കും

ബോളിവുഡ് താരം ഹൃതിക് റോഷൻ ഇനി ഹോളിവുഡിലേക്കും. വൻ ബജറ്റിൽ ഒരുക്കുന്ന സ്പൈ ത്രില്ലറിൽ നായക തുല്യമായ വേഷത്തിലായിരിക്കും ഹൃത്വിക് എത്തുക എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

അമേരിക്കന്‍ ടാലന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ഗെര്‍ഷ് ഏജന്‍സിയുമായി എട്ട് മാസം മുന്‍പ് അദ്ദേഹം കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്‍റെ ഹോളിവുഡ് ലോഞ്ചിംഗ് പ്രോജക്ടിലേക്ക് ഹൃത്വിക് അടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇപ്പോൾ ഹൃത്വിക് നായകനാകുന്ന ക്രിഷ് 4 ന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. അതിന് ശേഷമായിരിക്കും ഹൃത്വിക് ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കുക. ഹൃതിക്കിന്റെ ആദ്യ ഹോളിവുഡ് ചിത്രം കൂടിയാണ് ഇത്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ‘വാര്‍’ ആണ് ഹൃത്വിക്കിന്‍റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ടൈഗര്‍ ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button