LIFENEWSTRENDING

സർക്കാർ തീരുമാനിച്ചു;15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകൾ നിരോധിക്കും.

സംസ്ഥാനത്ത് 15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം വരുന്നു. വിശദാംശങ്ങള്‍ പുറത്തുവിട്ട് കേരള സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ 2021 ജനുവരി ഒന്നിന് ശേഷം ഈ ഓട്ടോറിക്ഷകള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ സാധിക്കില്ല. തൊഴിലാളി സംഘടനകൾ ഉൾപ്പടെ പല ഭാഗത്തു നിന്നും ഉയർന്ന എതിർപ്പുകൾ അവഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Back to top button
error: