ഏറെ ആരാധകരുള്ള പ്രേക്ഷകരുടെ പ്രിയ താരമാണ് നടി കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ ഒക്ടോബര്‍ 30നായിരുന്നു താരത്തിന്റെ വിവാഹം. ബാല്യകാല സുഹൃത്തും ഇന്റീരിയര്‍’ ഡിസൈനറും ടെക്, ഡിസൈന്‍ പ്രേമി’യുമായ എന്‍ട്രെപ്രെനര്‍ ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുംബൈയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
ഇപ്പോഴിതാ ഇരുവരും മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും മാലിദ്വീപിലെത്തിയത്.
ശനിയാഴ്ച ഇന്‍സ്റ്റഗ്രാം പേജിലൂടെ ഹണിമൂണ്‍ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാജലിന്‍രെയും ഭര്‍ത്താവ് ഗൗതമിന്റെയും പേരുകളെഴുതിയ പൗച്ചുകളുടേയും പാസ്‌പോര്‍ട്ടുകളുടേയും ചിത്രം താരം പങ്കുവെച്ചിരുന്നു. ബാഗുകള്‍ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറാണെന്നും കൊണ്ടായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ യാത്ര എവിടേയ്ക്കാണ് എന്ന് മാത്രം താരം വെളിപ്പെടുത്തിയിരുന്നില്ല.