ഷൈലജ ടീച്ചറെ പ്രൊഫൈൽ പിക്ച്ചർ ആക്കി ഫഹദ് ഫാസിൽ.അന്താരാഷ്ട്ര ഫാഷൻ മാസികയായ വോഗിന്റെ ഇത്തവണത്തെ താരം ആരോഗ്യമന്ത്രിയാണ്.
വോഗിന്റെ ഇന്ത്യൻ പതിപ്പിന്റെ നവംബർ ലക്കമാണ് ഷൈലജ ടീച്ചറിന്റെ മുഖചിത്രത്തോടെ പുറത്തിറങ്ങിയത്.
മറ്റു താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ സജീവമല്ല ഫഹദ്.സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ഫഹദ് ഷെയർ ചെയ്യാറുള്ളത്.തന്റെ രാഷ്ട്രീയ നിലപാടുകളോ പരസ്യ അഭിപ്രായങ്ങളോ ഫഹദ് ഫേസ്ബുക്കിൽ ഷെയർ ചെയ്യാറില്ല. ഷൈലജ ടീച്ചറുടെ ചിത്രം ഫഹദ് ഷെയർ ചെയ്തത് കൗതുകം ഉയർത്തിയിട്ടുണ്ട്.