LIFETRENDING

കുമാര്‍ സാനു ഇനി മലയാളത്തിലേക്ക്; അരങ്ങേറ്റ ചിത്രം ‘അല്‍ക റാമ’

പ്രശസ്ത ഗായകന്‍ കുമാര്‍ സാനു ആദ്യമായി മലയാളത്തില്‍ പാടുന്നു. റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്ന അല്‍ കറാമ എന്ന ചിത്രത്തിലൂടെയാണ് കുമാര്‍ സാനുവിന്റെ മലയാള പ്രവേശം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങളായ മഞ്ജുവാര്യര്‍ , ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരുന്നു.

പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന സിനിമ ഒരുങ്ങുന്നത് വേള്‍ഡ് എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറിലാണ്.

ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍, വിജയകുമാര്‍, ജാഫര്‍ ഇടുക്കി, സുനില്‍ സുഗത, മറിമായം താരങ്ങളായ ഉണ്ണിരാജ്, സലീം, റിയാസ്, സ്‌നേഹ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബി. കെ ഹരിനാരായണന്‍, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികള്‍ക്ക് നാസ്സര്‍ മാലികാണ് സംഗീതം പകരുന്നത്. ജാസി ഗിഫ്റ്റ് ആണ് പശ്ചാത്തല സംഗീതം. മധു ബാലകൃഷ്ണന്‍, ഷാഫി കൊല്ലം എന്നിവരാണ് മറ്റ് ഗായകര്‍.

Back to top button
error: