LIFENEWS

ബീഹാർ വോട്ടെണ്ണൽ ഇന്ന് ,നിതീഷിനാവുമോ തേജസ്വിയുടെ വെല്ലുവിളി മറികടക്കാൻ ?

ബീഹാർ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് നടക്കും .15 വർഷം നീണ്ടു നിന്ന നിതീഷ് കുമാർ ഭരണത്തിന് അന്ത്യം കുറിക്കാൻ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനു ആകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത് .

രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണൽ ആരംഭിയ്ക്കും .മൊത്തം 3755 സ്ഥാനാർത്ഥികൾ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളിൽ ആയാണ് വോട്ടെണ്ണൽ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറിൽ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാർട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് .

ആർ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്സിറ്റ് പോളുകൾ വിജയം പ്രഖ്യാപിക്കുന്നത് .അത് എൻ ഡി എയുടെ നെഞ്ചിടിപ്പിക്കുന്നുണ്ട് .എൻഡിഎ വിട്ടു പോയ ചിരാഗ് പാസ്വാന്റെഎൽജെപിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രകടനം .തേജസ്വിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി പിതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കി .

Back to top button
error: