LIFENEWS

ഒടുവിൽ അവൾ പറഞ്ഞു ,എന്നെ ഇടിച്ചിട്ടത് ആടല്ല ,ഭർത്താവിന്റെ പേര് പോലും പറയാതെ അവൾ മടങ്ങി

രണത്തിനു മുമ്പ് ആശ പറഞ്ഞു ,”എന്നെ ഇടിച്ചിട്ടത് ആടല്ല “.ഭർത്താവിന്റെ പേരുപോലും പറയാതെ അവൾ മരണത്തിന് കീഴടങ്ങി .

Signature-ad

കൊല്ലം ഓയൂരിൽ ആശ മരിച്ചത് ഭർത്താവടക്കം പറഞ്ഞ പോലെ “ആട് ഇടിച്ചിട്ട് വീണതല്ല “.മോളുടെ അന്ത്യ മൊഴി മാതാപിതാക്കളെ ആശയക്കുഴപ്പത്തിലാക്കി .ഈ ആശയക്കുഴപ്പമാണ് പോലീസിൽ പരാതി നല്കുന്നതിലേയ്ക്ക് എത്തിയത് .അപ്പോഴേക്കും ആശ ഈ ലോകത്ത് നിന്ന് മറഞ്ഞിരുന്നു .ഭർത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലേതിൽ വീട്ടിൽ 36 കാരൻ ആയ അരുൺ അറസ്റ്റിലുമായി .

കരിക്കം അഭിലാഷ് ഭവനിൽ ജോർജ് – ശോഭ ദമ്പതികളുടെ മകളാണ് 29 കാരിയായ ആശ.വീടിന് സമീപത്തെ പാറമുകളിൽ തീറ്റയ്ക്കായി കൊണ്ട് പോയ ആട് ആശയെ ഇടിച്ചിട്ടെന്നാണ് ഭർത്താവ് ബന്ധുക്കളെ അറിയിച്ചിരുന്നത് .

മദ്യപിച്ചെത്തിയ അരുൺ ആശയുമായി വഴക്കിട്ടെന്ന് പോലീസ് പറയുന്നു .കോപാകുലനായ അരുൺ ആശയുടെ വയറ്റിൽ ചവിട്ടിയതോടെ ആശ ബോധരഹിതയായി .ഒക്ടോബർ 31 നു ആയിരുന്നു സംഭവം .ഈ മാസം രണ്ടിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു .തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും .എന്നാൽ സ്ഥിതി ഭേദമാകാതെ വന്നപ്പോൾ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി .ഇവിടെ ചികിത്സയിൽ ഇരിക്കെയാണ് ആശ മരിച്ചത് .

ആട് ഇടിച്ചിട്ടെന്ന കഥ അരുൺ ആവർത്തിച്ചുകൊണ്ടേയിരുന്നു .എന്നാൽ ദമ്പതികളുടെ രണ്ടു മക്കളെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തപ്പോൾ അരുൺ പറയുന്നതല്ല സത്യം എന്ന് മനസിലായി .തുടർന്ന് ആശയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു .പാറയുടെ മുകളിൽ നിന്ന് വീണാൽ ദേഹമാസകലം പരിക്ക് പറ്റണം .

പോസ്റ്റ്‌മോർട്ടത്തിൽ ആശയുടെ ശരീരത്തിൽ നിന്ന് 7 മുറിവുകൾ കണ്ടെത്തി.ഇവയെല്ലാം ഉണങ്ങിയതായിരുന്നു .അടിവയറ്റിലെ ക്ഷതം ആണ് മരണകാരണം എന്നും കണ്ടെത്തി .തുടർന്ന് പോലീസ് അരുണിനെ അറസ്റ്റ് ചെയ്യുക ആയിരുന്നു .

Back to top button
error: