LIFETRENDING

നാലാമങ്കത്തിന് ഒരുങ്ങി ഹിറ്റ് കോംമ്പോ

റബിക്കഥ, ഡയമണ്ട് നെക്ലസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കടല്‍ കടന്ന് ഒരു ചിത്രവുമായി ലാല്‍ജോസ് വീണ്ടും. സൗബിന്‍ ഷാഹിറും, മംമ്താ മോഹന്‍ ദാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഡോ. ഇഖബാല്‍ കുറ്റിപ്പുറമാണ്. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ദുബായില്‍ ആരംഭിക്കും.

ചിത്രത്തില്‍ ദസ്തക്കീര്‍, സുലേഖ എന്നീ കഥാപാത്രങ്ങളായാണ് സൗബിനും മംമ്തയും വേഷമിടുന്നത്. ഇവര്‍ക്കൊപ്പം മൂന്നു കുട്ടികളും ഒരു പൂച്ചയും കഥാപാത്രങ്ങളാകുന്നുണ്ട്. സലിംകുമാറും റഷ്യന്‍ നടിയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. ആലുവക്കാരനായ ദസ്തക്കീറിന്റെയും ഭാര്യ സുലേഖയുടെയും രണ്ടു കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ് ഈ ചിത്രം പറയുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ‘ജാതിക്കാ തോട്ടം’ എന്ന പാട്ടെഴുതിയ സുഹൈല്‍ കോയയാണ് ചിത്രത്തിലെ ഗാനരചയിതാവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button