LIFETRENDING

‘അവള്‍ അപ്പടിതാന്‍’; തമിഴില്‍ സില്‍ക് സ്മിതയായി അനസൂയ

രു കാലത്ത് തെന്നിന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ നടി സില്‍ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു. അവള്‍ അപ്പടിതാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തെലുങ്ക് താരം അനസൂയ ഭരദ്വാജാണ് സില്‍ക് സ്മിതയായി വേഷമിടുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കെ.എസ് മണികണ്ഠനാണ്.

നേരത്തെ ഡേര്‍ട്ടി പിക്ച്ചര്‍ എന്ന പേരില്‍ സില്‍ക് സ്മിതയുടെ കഥ പറഞ്ഞ ഹിന്ദി ചിത്രമിറങ്ങിയെങ്കിലും തമിഴില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണിത്.

സില്‍ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണെന്ന് ഒക്ടോബറില്‍ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, സിനിമയിലെ അഭിനേതാക്കളെയോ അണിയറപ്രവര്‍ത്തകരെയോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം അനസൂയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് താന്‍ സില്‍ക് സ്മിതയായെത്തുന്നുവെന്ന സൂചനകള്‍ നല്‍കിയത്. രാം ചരണിന്റെ രംങ്കാസ്തലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനസൂയ. തെലുങ്കിലെ പ്രശസ്ത അവതാരക കൂടിയാണ് താരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button