LIFETRENDING

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ദളപതിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

മിഴകത്തിന്റെ സ്വന്തം ദളപതി വിജയിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ്.

നേരത്തെ എ.ആര്‍.മുരുഗദോസ് ആണ് വിജയിയുടെ 65-ാം ചിത്രം സംവിധാനം ചെയ്യുന്നതെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ സംവിധായകന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിത ആശങ്കകള്‍ക്കും കാത്തിരുപ്പുകള്‍ക്കും വിരാമമിട്ട് ദളപതി പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

 

നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത കോലമാവ് കോകില ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു. ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ഡോക്ടര്‍ എന്ന ചിത്രവും റിലീസ് ചെയ്യാനുണ്ട്.

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രം ജനുവരി മാസം തീയേറ്ററിലെത്തുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 2021 ല്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: