LIFE

  • സഹായങ്ങൾ നൽകുന്നത് നല്ലത് തന്നെ. പക്ഷെ അത് ക്യാമറകണ്ണിലെ കാഴ്ച്ചകൾക്കുവേണ്ടി മാത്രം ചെയ്യുന്നവർ സാമൂഹിക ദുരന്തങ്ങളാണ്-ജെ എസ് അടൂർ

    കേരളം വിചിത്രമാണ്. ദുരിതത്തിൽ അനുദിനം ജീവിക്കുന്ന ഒരുപാടു പേരുണ്ട്. നമുക്ക് ചുറ്റും. കടത്തിൽ മുങ്ങി നിൽക്കുന്നവർ. ഭൂമി ഇല്ലാത്തവർ. വീടില്ലാത്തവർ. വീട് ചോർന്നു ഒലിക്കുന്നവർ.. രോഗം വന്നു വല്ലാതെ സാമ്പത്തികമായും ശരീരകമായും കഷ്ട്ടപ്പെടുന്നവർ. ആരോരും ഇല്ലാത്തവർ. അവിടെയൊന്നും ടി വി ക്യാമറകൾ പോകാറില്ല. ടി വി ക്യാമറകൾ ഇല്ലാത്തിടത്തു സെലിബ്രിറ്റികളോ വലിയ നേതാക്കളോ സാധാരണ പോകാറില്ല. എന്നാൽ ദുരിതങ്ങൾ ദുരന്തമാവുമ്പോൾ അതു ടി വി കാഴ്ചകളാകുമ്പോൾ അതുവരെ തിരിഞ്ഞു നോക്കാത്തവർ എല്ലാം ടി വി ക്യാമറകൾക്കൊപ്പം അങ്ങോട്ട്‌ പോകും. അവർ ടി വി ക്യാമറകൾക്ക് മുന്നിൽ വാഗ്ദാനങ്ങൾ നിരത്തും. സത്യത്തിൽ അതിന് മുൻപും പിൻപും പലപ്പോഴും അങ്ങനെയുള്ളവർക്ക് സഹായം എത്തിക്കുന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ലോക്കൽ രാഷ്ട്രീയ നേതാക്കളോ പഞ്ചായത്ത്‌ അംഗങ്ങളോക്കെയാണ്. മീഡിയ അടുത്ത സെൻസേഷന് പിറകെ പോകുമ്പോൾ ക്യാമറകൾ പാക്ക് ചെയ്യുമ്പോൾ മിക്കവാറും ടി വി നന്മ മരങ്ങൾ അപ്രത്യക്ഷമാകും. ഇന്ന് രാവിലെ കണ്ടത് ഏതാണ്ട് 8 കോടി രൂപവിലയുള്ള സ്വർണം…

    Read More »
  • ” കാക്കത്തുരുത്ത്‌ “

    ഷാജി പാണ്ടവത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ” കാക്കത്തുരുത്ത് “. ഫ്രെയിം ടു ഫ്രെയിം ബാനറിൽ മധുസൂദനന്‍ മാവേലിക്കര നിർമിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനായ വേണു ബി നായർ ആണ്. ബാക്കി എല്ലാ കഥാപാത്രങ്ങളും കാക്കതുരുത്തിൽ ജീവിക്കുന്നവർ തന്നെയാണ് . കാക്കത്തുരുത്ത് എന്ന തുരുത്തും അവിടത്തെ മനുഷ്യരുടെ ജീവിതവും ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ വള്ളക്കാരന്‍ വേലച്ചനായി പ്രശസ്ത സംവിധായകന്‍ വേണു ബി നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ദേവൂട്ടിയായി തുരുത്തുവാസിയായ ശ്രീജ എന്ന പെൺകുട്ടി അഭിനയിക്കുന്നു. അഡ്വക്കേറ്റ് ഗണേഷ് കുമാർ, രേഷ്മ, കൃഷ്ണൻ , കുഞ്ഞുമോൻ അങ്ങനെ ഇവിടെത്തെ നിരവധി തുരുത്തുവാസികൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം- രാജേഷ് പീറ്റർ,സംഗീതം: അജി സരസ്,പ്രൊഡക്ഷന്‍ ഡിസെെന്‍-കഅജയന്‍ വി കാട്ടുങ്കല്‍,കല-ശ്രീകുമാർ പൂച്ചാക്കൽ, മേക്കപ്പ് -പട്ടണം ഷാ,വസ്ത്രാലങ്കാരം-ഇന്ദ്രന്‍ ജയന്‍,സ്റ്റില്‍സ്-കണ്ണന്‍ സൂരജ്, പരസ്യക്കല-അനില്‍ ജയന്‍,എഡിറ്റര്‍-മധു കെെനകരി,സൗണ്ട്-കൃഷ്ണകുമാര്‍,അസോസിയേറ്റ് ഡയറക്ടര്‍-അനിൽ മേടയിൽ, ലോക്കേഷന്‍ മാനേജര്‍-കുഞ്ഞുമോന്‍ എരമല്ലൂര്‍,പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്,പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍-മധു ശാസ്തമംഗലം,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • ഏഴ് മണിക്ക് ഷൂട്ടിനെത്തണമെന്ന് വി.കെ.പ്രകാശ്, പറ്റില്ലെന്ന് മെഗാസ്റ്റാര്‍

    മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് വി.കെ.പ്രകാശ്. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, നിര്‍ണായകം തുടങ്ങിയ സിനിമകളിലൂടെയാണ് ഇക്കാലഘട്ടത്തിലെ പ്രേക്ഷകര്‍ക്ക് വി.കെ.പ്രകാശെന്ന സംവിധായകനെ അറിയുക. ചലച്ചിത്രലോകത്ത് ഇന്ന് സംഭവിച്ചിരിക്കുന്ന പല നിര്‍ണായ മാറ്റങ്ങളുടെയും കാരണക്കാരന്‍ വി.കെ.പ്രകാശാണ്. മലയാള സിനിമ ഇന്ന് കാണുന്ന ഡിജിറ്റള്‍ ഫോര്‍മാറ്റിലേക്ക് മാറ്റപ്പെട്ടതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണദ്ദേഹം. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റില്‍ പ്രൊഡക്ഷനും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പ്രൊജക്ഷനും നടത്തിയ സിനിമ വി.കെ.പ്രകാശം സംവിധാനം ചെയ്ത മൂന്നാമതൊരാള്‍ എന്ന ചിത്രമാണ്. ഡിജിറ്റല്‍ പ്രൊജക്ഷന്‍ എന്ന ആശയവുമായി കടന്നു വന്നപ്പോള്‍ സിനിമ ആകാശത്ത് കൂടി പറന്നു വരുമോ എന്ന് കളിയാക്കി ചോദിച്ചവരുണ്ടെന്ന് വി.കെ.പി പറയുന്നു. ഇന്ന് ഡിജിറ്റലൈസേഷനെ പറ്റി ഒരുപാട് സംസാരിക്കുന്ന മലയാളികള്‍ പക്ഷേ ഈ വലിയ മാറ്റം സാധ്യമാക്കിയ വി.കെ.പ്രകാശെന്ന സംവിധായകനെപ്പറ്റി എവിടെയും കാര്യമായി പരാമര്‍ശിച്ച് കാണാറില്ല മലയാളം, ഹിന്ദി, മറാത്തി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലെല്ലാം സിനിമയും പരസ്യങ്ങളും വി.കെ.പ്രകാശ് സംവിധാനം ചെയ്തിട്ടുണ്ട്. പല ഭാഷകളില്‍ നിന്നും മലയാളത്തിലെ ചലച്ചിത്ര നിര്‍മ്മാണത്തെ…

    Read More »
  • മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒരുമിക്കുന്നു

    കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രഞ്ജിത്ത് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തീര്‍പ്പ് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ബാബുവും രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേര്‍ന്നാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്കൊപ്പം വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരെ പറ്റിയുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്!” എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

    Read More »
  • ശകുന്തളയായി സാമന്ത

    കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം സിനിമയാകുന്നു. ഗുണശേഖര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ ശകുന്തളയായി വേഷമിടുന്നത് സാമന്തയാണ്. ചിത്രത്തിന്റെ മോഷ്ന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു പാന്‍ ഇന്ത്യന്‍ സിനിമായി ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെയാകും ചിത്രീകരണം തുടങ്ങുക. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മണി ശര്‍മ്മയാണ്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്ന് ദുഷ്യന്തന്റേയും ശകുന്തളയുടേയും പ്രണയകഥയാവും ചിത്രം പറയുകയെന്നാണ് പുറത്തുവരുന്ന സൂചന.

    Read More »
  • വാക്സിൻ വന്നാൽ എല്ലാം തീർന്നുവെന്ന്‌ കരുതിക്കളയരുത്- ഡോ.സുൽഫി നൂഹു

    “ദേ വാക്സിൻ”❣ ……………… വാക്സിൻ വരാൻ വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് കേരളം, ഭാരതം. വാക്സിൻ വന്നാൽ എല്ലാം തീർന്നുവെന്നും കരുതിക്കളയരുത്. ഒരു കാര്യം ഉറപ്പ്. വാക്സിൻ, കോവിഡ്-19 ന്റെ അവസാനത്തിൻറെ തുടക്കമാകും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന കാരണങ്ങൾ എണ്ണിയെണ്ണി പറയാൻ കഴിയും 1.വാക്സിൻ രോഗം വരാതെ സംരക്ഷിക്കും. മരണനിരക്ക് കുറവാണെങ്കിലും ആർക്കാണ് മരണം സംഭവിക്കുകയെന്നുള്ളത് കൃത്യമായി പറയാൻ കഴിയില്ല 2. കുറഞ്ഞത് ആറുമാസം രോഗം വരില്ല. ചിലപ്പോൾ അതിലേറെയാകാൻ സാധ്യതയുണ്ട്. വൈറസിന്റെ പ്രായം ഒരു കൊല്ലം മാത്രം. അതുകൊണ്ടുതന്നെ രണ്ട് കൊല്ലം കഴിയുമ്പോൾ അല്ലെങ്കിൽ അഞ്ചു കൊല്ലം കഴിയുമ്പോൾ സംരക്ഷണം ലഭിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. അതായത് കൂടുതൽ നാൾ സംരക്ഷണം കിട്ടിയാലും അത്ഭുതമില്ല. 3. രണ്ടാമത്തെ ഡോസും കഴിഞ്ഞ് കുറച്ചുനാൾ കഴിയുമ്പോൾ രോഗപ്രതിരോധശേഷി ലഭിക്കും. 4. വാക്സിൻ ദൂഷ്യവശങ്ങൾ വളരെ വളരെ കുറവാണ്. കുത്തിവെക്കുന്ന സ്ഥലത്തെ തടിപ്പും ചെറിയ ശരീരവേദനയുമൊക്കെ തന്നെ സ്വാഭാവികം. ചില വാക്സിനുകൾ അല്പം ശരീരതാപം കൂട്ടുകയും…

    Read More »
  • ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ദക്ഷിണേന്ത്യൻ അവാർഡുകൾ പ്രഖ്യാപിച്ചു; സുരാജ് മികച്ച നടൻ, പാർവതി നടി, മോഹൻലാൽ വെർസറ്റൈൽ ആക്ടർ

    ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ദക്ഷിണേന്ത്യൻ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തിൽ നിന്ന് മോസ്റ്റ് വേർസറ്റൈൽ ആക്ടർ അവാർഡ് മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ സ്വന്തമാക്കി. ഏറ്റവും മികച്ച നടനുള്ള അവാർഡ് നേടിയത് സുരാജ് വെഞ്ഞാറമൂട് ആണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ പ്രകടനമാണ് സുരാജിനെ ഈ അവാർഡിന് അർഹനാക്കിയത്. ഉയരെ എന്ന ചിത്രത്തിലെ പ്രകടനത്തിന് പാർവതി തിരുവോത് മികച്ച നടിക്കുള്ള അവാർഡ് നേടിയപ്പോൾ ഉയരെ മികച്ച ചിത്രമായും കുമ്പളങ്ങി നൈറ്റ്സ് ഒരുക്കിയ മധു സി നാരായണൻ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ദീപക് ദേവ് ആണ് മികച്ച സംഗീത സംവിധായകൻ. തമിഴിൽ അസുരനിലൂടെ മികച്ച നടനുള്ള അവാർഡ് ധനുഷ് നേടിയപ്പോൾ മികച്ച ചിത്രമായി മാറിയത് ടു ലെറ്റ് ആണ്.     രാക്ഷസിയിലെ പ്രകടനത്തിലൂടെ മികച്ച നടിയായി ജ്യോതിക തിരഞ്ഞെടുക്കപെട്ടപ്പോൾ ഒത്ത സെറുപ്പു സൈസ് 7 എന്ന ചിത്രം ഒരുക്കിയ പാർത്ഥിപൻ മികച്ച സംവിധായകനുള്ള അവാർഡ് നേടി. അനിരുദ്ധ് രവിചന്ദർ…

    Read More »
  • വിജയ് ആന്റണിയുടെ “വിജയരഘവന്‍” ടീസര്‍ റിലീസ്

    വിജയ് ആന്റണിയെ നായകനാക്കി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘വിജയരാഘവന്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ ഇന്ന്, (2-1-21) 2021 ജനുവരി രണ്ടാം തിയ്യതി ഉച്ചക്ക് (2:01 PM) രണ്ട് മണി കഴിഞ്ഞ് ഒരു മിനിറ്റിന് റിലീസ് ചെയ്തു.   തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ഈ ചിത്രം നിര്‍മ്മിക്കുന്നതിനാല്‍ അതാത് ഭാഷകളില്‍ ടീസര്‍ അവതരിപ്പിച്ചിട്ടുണ്ട്. ആത്മികയാണ് നായിക. ഇന്‍ഫിനിറ്റി ഫിലിംസ് വെന്‍ചേര്‍സ് അവതരിപ്പിക്കുന്ന ചേണ്ടൂര്‍ഫിലിം ഇന്റര്‍നാഷണലിന്റെയും ടി ഡി രാജയുടേയും ബാനറില്‍ ടി ഡി രാജയും, ഡി ആര്‍ സഞ്ജയ് കുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘വിജയ രാഘവന്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എന്‍ എസ് ഉദയകുമാര്‍ നിര്‍വ്വഹിക്കുന്നു. https://youtu.be/8-uTaOMujJY സംഗീതം-നിവാസ് കെ പ്രസന്ന,എഡിറ്റര്‍- വിജയ് ആന്റണി,കോ പ്രൊഡ്യൂസര്‍സ്-കമല്‍ ബോഹ്‌റ,ലളിത ധനഞ്ജയന്‍, ബി പ്രദീപ്, പങ്കജ് ബൊഹ്‌റ,എസ വിക്രം കുമാര്‍,ഡിസൈന്‍- ശിവ ഡിജിറ്റല്‍ ആര്‍ട്.

    Read More »
  • സജ്‌നയുടെ സ്വപ്‌നം സഫലമാക്കി താരം

    സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായ വാര്‍ത്തയായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌നയുടെ ബിരിയാണി കച്ചവടം. കോവിഡ് പ്രതിസന്ധിക്കിടെ വഴിയോരകച്ചവടം ചെയ്തതിന് ആണും പെണ്ണും കെട്ടവര്‍ എന്ന് പറഞ്ഞ് കച്ചവടം ചെയ്യാന്‍ ചിലര്‍ അനുവദിക്കാതിരുന്ന കാര്യം സജ്‌ന ാേഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സജ്‌ന കരഞ്ഞ് കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോ ഫഹദ് ഫാസില്‍, ജയസൂര്യയടക്കം നിരവധിപേരാണ് ഷെയര്‍ ചെയ്തത്. തുടര്‍ന്ന് സജ്‌നയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് നടന്‍ ജയസൂര്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് താരം. സജ്‌നാസ് കിച്ചണ്‍ എന്ന പേരിലാണ് പുതിയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജയസൂര്യ തന്നെയായിരുന്നു ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഈ സഹായത്തെ എന്നും നന്ദിയോടെ ഓര്‍ക്കുമെന്നും ദൈവത്തിന് തുല്യമായാണ് ജയസൂര്യയെ കാണുന്നതെന്നും സജ്‌ന പറഞ്ഞു.   ദൈവത്തിന് തുല്യം കാണുന്ന ജയേട്ടനാണ് ഞങ്ങള്‍ക്ക് ഹോട്ടലെടുത്ത് തന്നത്. അതിന്റെ കടപ്പാടും നന്ദിയുമുണ്ട്. എന്റെ മുന്നിലെ ദൈവമെന്ന് പറയുന്നത്, ആപത്ഘട്ടത്തിലും പിടിച്ച് നിര്‍ത്തി പ്രശ്‌നങ്ങളൊക്കെ നേരിടാന്‍ തയ്യാറാവണം, എന്നാലെ…

    Read More »
  • ആദ്യം തിയേറ്ററുകളില്‍ ജയസൂര്യ ചിത്രം ‘വെളളം’?

    കോവിഡ് ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സിനിമ തിയേറ്ററുകള്‍ തുറക്കുകയാണ്. 85 ഓളം മലയാള സിനിമകളാണ് ഈ സന്ദര്‍ഭത്തില്‍ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. ഇതില്‍ ഉടന്‍ റിലീസിനായി തയ്യാറായിരിക്കുന്നത് ജയസൂര്യ നായകനായ വെളളം എന്ന ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ ഉടന്‍ റിലീസിന് തയ്യാറാണെന്ന് അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമ വ്യവസായ രംഗത്തെ കോവിഡ് കാല പ്രതിസന്ധികളില്‍ നിന്നും തിരികെ കൊണ്ട് വരാനായി ഏതു റിസ്‌ക്കും ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ‘ചിത്രത്തിന്റെ സെന്‍സറിങ്ങും പൂര്‍ത്തിയായതാണ്. ഈ സാഹചര്യത്തില്‍ തിയറ്റര്‍ ഉടമകളുടെ തീരുമാനം നോക്കി എപ്പോള്‍ വേണമെങ്കിലും പടം കൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.’വെള്ളം സിനിമയുടെ നിര്‍മാതാക്കള്‍ പറഞ്ഞു. ക്യാപ്റ്റന്‍ സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് വെളളം. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം എന്ന ചിത്രത്തിലൂടെ പറയുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘ വെള്ളം’ ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍,…

    Read More »
Back to top button
error: