കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രഞ്ജിത്ത് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തീര്‍പ്പ് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ബാബുവും രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേര്‍ന്നാണ്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്കൊപ്പം വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരെ പറ്റിയുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്!” എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.