ഇത് കേവലം ഒരു സിനിമാക്കഥ അല്ല, യഥാർത്ഥ ജീവിതമാണ്. ആ ജീവിതകഥ ഇന്ത്യയിൽ ആയാലോ? ഒരുപക്ഷേ വിശ്വസിക്കാൻ നന്നേ ബുദ്ധിമുട്ടും. എന്നാൽ അത് യാഥാർഥ്യമാണ്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹജീവിതം തകർന്ന സങ്കടത്തിൽ യുവതിയായ പിഡു കൗർ തന്റെ സുഹൃത്തും വ്യവസായിയുമായ സ്പിറ്റിയെ കാണാൻ എത്തുന്നതോടെയാണ് ജീവിതം മാറിമറിയുന്നത്. സ്പിറ്റിയും ഭർത്താവ് സണ്ണിയും അവരുടെ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനൊപ്പം കുറച്ചു ദിവസങ്ങൾ ചെലവഴിച്ചു മടങ്ങാം എന്ന് കരുതിയാണ് പിഡു എത്തിയത്. എന്നാൽ ക്രമേണ സ്പി റ്റിയും പീഡുവും തമ്മിൽ സ്വവർഗ്ഗ പ്രണയത്തിലായി. സ്വവർഗ്ഗപ്രണയാനു രാഗിയായ സ്പിററിക്കു, സ്പിഡു വിനോട് പ്രണയം തോന്നാൻ അധികം സമയം വേണ്ടി വന്നില്ല. ഭാര്യയും സുഹൃത്തും പ്രണയത്തിലാണെന്ന് അറിഞ്ഞിട്ടും ഭർത്താവ് സണ്ണിക്ക് അത് വലിയൊരു പ്രശ്നമായി തോന്നിയതുമില്ല. സണ്ണിയും ക്രമേണ സ്പിഡുവിട് അടുത്തു. മൂവരും തമ്മിൽ പിരിയാനാവാത്ത വിധം അടുത്തതോടെ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു ഈ മൂവർ സംഘം.
ഇന്ത്യൻ വംശജരായ മൂന്നുപേരും ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. സണ്ണിയും സ്പിറ്റിയും 2003ലാണ് വിവാഹിതരായത്. പിന്നീട് അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. വിവാഹമോചനം നേടിയ സ്പിഡുവിനെ മാനസികമായ തകർച്ചയിൽ നിന്നും രക്ഷിക്കുക എന്നതായിരുന്നു സ്പിറ്റിയുടെ ലക്ഷ്യം. അതിന് ഭർത്താവ് സണ്ണിയും ഒപ്പം നിന്നു. അതോടെ ജീവിതം മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു.
സ്വവർഗ്ഗ ലൈംഗികതയിൽ താല്പര്യം ഉണ്ടായിരുന്ന സ്പിസിറ്റിയും പിഡൂവും തമ്മിൽ മാനസികമായും ശാരീരികമായും അടുത്തതോടെ ഭർത്താവ് സണ്ണിയും ആ ബന്ധത്തിന് ഒപ്പം നിൽക്കുകുകയായിരുന്നു. ഇതോടെ കഴിഞ്ഞ പത്തുവർഷമായി മൂവരും ഒരുമിച്ചാണ് കഴിയുന്നത്. ഇതിനിടെ സ്പിറ്റിക്കും പിടുവിനും ഓരോ കുട്ടികളും ജനിച്ചു. അതേസമയം ഇന്ത്യൻ വംശജരായ കടുത്ത യാഥാസ്ഥിതിക മനോഭാവമുള്ള ഇവരുടെ കുടുംബാംഗങ്ങൾക്ക് ഈ ബന്ധം അംഗീകരിക്കാൻ കഴിഞ്ഞില്ല.ഇതോടെ പല അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഇവരിൽ നിന്നും അകന്നു. എങ്കിലും അവരുടെ ബന്ധത്തെ തകർക്കാൻ ഇതൊന്നും കാരണം ആയില്ല.
ഇവരുടെ ജീവിതം ഇന്ന് സ്വർഗ തുല്യമാണ്. മൂവർക്കും അടിയിൽ പരസ്പരം അറിയാത്തതായി ഒന്നുമില്ല. വർഷങ്ങൾ പിന്നിട്ട ബന്ധത്തെക്കുറിച്ച് പലരും ചോദിക്കാറുണ്ട്, ഇതെങ്ങനെ സാധിക്കുന്നു എന്ന്, മൂവർക്കും ഒരേ മറുപടി മാത്രം. കൂടുതൽ കൂടുതൽ അറിയുന്തോറും സ്നേഹത്തിന്റെ ആഴം വർദ്ധിക്കുന്നു എന്നതാണ് അവരുടെ ഭാഷ്യം.