LIFETRENDING

എങ്ങും മികച്ച പ്രതികരണം നേടി ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയ്ക്ക് കേരളമെങ്ങും മികച്ച പ്രതികരണം. അടുക്കള കേന്ദ്രവിഷയമാകുന്ന സിനിമ ഇതിനോടകം തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ നിരവധി പേരാണ് കണ്ടുകഴിഞ്ഞത്. ചിത്രം കണ്ടവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അടുക്കളയുടെ രാഷ്ടീയമാണ് സിനിമ സംസാരിക്കുന്നത്. എല്ലാ ചുമതലകളും പെണ്ണിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ആണധികാരത്തിന് മേലുള്ള അടിയാണ് ചിത്രം. തുല്യതയും സ്വാതന്ത്ര്യവും വാ തോരാതെ സംസാരിക്കുന്ന പുരുഷന്മാര്‍ പോലും അടുക്കളയില്‍ ഒരു സ്ത്രീയെ തളച്ചിട്ടിരിക്കുന്നുവെന്നും ചിത്രം പറയുന്നുണ്ട്. ഒരു വിളിക്ക് അപ്പുറം എന്തും സാധ്യമാക്കി തരാനുള്ള ഉപകരണമായി ഭാര്യയെ കാണുന്നവരെയും ചിത്രം വിമര്‍ശിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ ചിത്രം കണ്ടവരില്‍ പലരും തീയേറ്റര്‍ റിലീസ് കൂടി ശ്രമിക്കണമെന്ന് കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: