റേഡിയോ ആസ്വാദനത്തിൽ കേരളത്തിലെ പ്രേക്ഷകർക്ക് പുതിയ വാതായനങ്ങൾ തുറന്നു നൽകിയ ക്ലബ്ബ് FM അടിമുടി മാറ്റം. കാലത്തിനൊപ്പം അനിവാര്യമായ മാറ്റം ആണ് തങ്ങളുടേതെന്ന് ക്ലബ്ബ് FM അധികാരികൾ പറയുന്നു. ഈ മാറ്റം ശ്രോതാക്കൾ ആയ നിങ്ങൾക്ക് വേണ്ടിയാണ് അതുകൊണ്ടുതന്നെയാണ് ക്ലബ് FM എന്ന പുതിയ ലോഗോയില്‍ U മുഴച്ചു നിൽക്കുന്നത്.
നിങ്ങൾക്ക് വേണ്ടിയാണ് ഞങ്ങളുടെ പുതിയ മാറ്റം എന്ന് അവർ അഭിപ്രായപ്പെടുന്നു. 14 വർഷമായി ക്ലബ്ബ് FM നെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട ശ്രോതാക്കൾ മാറ്റങ്ങൾ ഉൾക്കൊള്ളും എന്നും പരിപൂർണ്ണ പിന്തുണ നൽകുമെന്നും അവർ പ്രതീക്ഷിക്കുന്നു.
ശ്രോതാക്കളുടെ മനസ്സ് അറിഞ്ഞുള്ള മാറ്റങ്ങളുമായാണ് ജനുവരി 18 മുതൽ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഭയം. ഒരേ സമയം വിജ്ഞാനവും വിനോദവും കൂട്ടിചേർത്ത പരിപാടികൾ ആയിരിക്കും ഇനിമുതൽ ക്ലബ് FM ല്‍ അവതരിപ്പിക്കുക. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പരിപാടികളാണ് ക്ലബ്ബ് fm പ്ലാൻ ചെയ്തിരിക്കുന്നത്. ഇത്തരം പരിപാടികളിലൂടെ നിങ്ങളെ കേൾക്കാനും നിങ്ങളുടെ ശബ്ദം നാടിനെ കേൾപ്പിക്കാനും തങ്ങൾ തയ്യാറാകും എന്ന് അധികാരികൾ അറിയിച്ചു.