Lead NewsLIFENEWSTRENDING

സംവിധായകന്‍ കെ.ജി ജോര്‍ജിന് എം.കെ സാനു ഗുരുപ്രസാദ അവാര്‍ഡ്

ലയാളത്തിലെ എക്കാലേത്തയും മികച്ച ചലച്ചിത്ര പ്രതിഭ കെ.ജി.ജോര്‍ജിന് ഈ തവണത്തെ എം.കെ.സാനു ഗുരുപ്രസാദ അവാര്‍ഡ്. ചലച്ചിത്ര ലോകത്തിന് നല്‍കിയ സംഭാവനകളും പുതുതലമുറയിലെ സിനിമ വിദ്യാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും പ്രചോദനവും മാനിച്ചാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്.

മലയാള സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് കെ.ജി.ജോര്‍ജ്. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും തന്റേതായ കഥാഖ്യാന രീതി സൃഷ്ടിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ പല സിനിമകളും കാലത്തിന് മുന്‍പേ പിറന്നവയാണ്. 2021 ലെ സംഭവവികാസങ്ങളോട് ചേര്‍ത്ത വായിക്കേണ്ട പഞ്ചവടിപ്പാലം പോലുള്ള സിനിമകള്‍ അദ്ദേഹം പണ്ടേ മലയാളത്തില്‍ ചെയ്തിരുന്നുവെന്നതാണ് സത്യം

25000 രൂപയും ഫലകവും സാനു മാസ്റ്ററുടെ കൈപ്പടയില്‍ ലോഹമുദ്രിതമായ പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി ആദ്യ വാരം പുരസ്കാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനീക്കും

Back to top button
error: