സോഷ്യല്‍ മീഡിയ ആപ്പായ വാട്ട്‌സാപ്പ് വെബില്‍ വീഡിയോ കോള്‍ സൗകര്യം ലഭ്യമായി തുടങ്ങി.
വാട്സാപ്പ് വെബ് വളരെ പതിയെ ആണ് ഈ സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ പല ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഇപ്പോള്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കില്ല. വാട്സാപ്പ് വെബിലെ പുതിയ സൗകര്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് ചിത്രം വെരിഫൈഡ് ട്വിറ്റര്‍ ഉപയോക്താവായ ഗിലെര്‍മോ ടോമോയോസ് പങ്കുവെച്ചു.
Tras confirmarlo con @WABetaInfo, probamos con @rsametband las llamadas de voz y video en WhatsApp Web. Están disponibles de forma limitada en la app para Windows 10. Y así se ven las llamadas, desde un móvil (vertical) y desde mi PC (horizontal) pic.twitter.com/6Z3xmnUAUM
— Guillermo Tomoyose (@tomyto) January 21, 2021
വെബ് ആപ്പിന് മുകളില്‍ സെര്‍ച്ച് ബട്ടന് സമീപത്തായാണ് വീഡിയോ വോയ്സ് കോള്‍ ബട്ടനുകളും നല്‍കിയിരിക്കുന്നത്. പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഈ ബട്ടനുകള്‍ക്ക് സമീപത്തായി ‘beta’ എന്ന് എഴുതിയിട്ടുണ്ട്. ബീറ്റാ ഫീച്ചര്‍ ആയതിനാല്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭിക്കുകയുള്ളൂ.