LIFETRENDING

ശസ്ത്രക്രിയ വിജയകരം, നടൻ കമൽഹാസനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

നടൻ കമൽഹാസനെ ചെന്നൈ ശ്രീരാമചന്ദ്ര ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. കാലിന് അണുബാധ ഉണ്ടായതിനെതുടർന്ന് ജനുവരി 19ന് ശസ്ത്രക്രിയ ആയിരുന്നു. ശസ്ത്രക്രിയ വിജയകരം എന്ന് ഡോക്ടർമാരും മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും അറിയിച്ചു. ഒരാഴ്ച കമൽഹാസൻ വിശ്രമിക്കണം.

ഒരാഴ്ചയ്ക്കുശേഷം കമൽഹാസൻ സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും മടങ്ങും എന്നാണ് വിവരം. 2016 ൽ ഉണ്ടായ ഒരു വീഴ്ചയെ തുടർന്ന് അദ്ദേഹത്തിന് കാലിന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു.

Signature-ad

ഇതിന് മുമ്പ് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ വ്യക്തിയാണ് കമൽഹാസൻ. അദ്ദേഹത്തിന്റെ ശരീരത്തിലാകെ 16 ഒടിവുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ പാർട്ടി മക്കൾ നീതി മയ്യം അണികൾ നേതാവിന് വൻ സ്വീകരണമാണ് നൽകിയത്.

Back to top button
error: