LIFETRENDING

മാസ്ക് ധരിക്കേണ്ടത് ഇങ്ങനെ: വീഡിയോയുമായി സൂപ്പർ നായിക

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് നടി മാളവിക മോഹൻ സിനിമയിലേക്ക് അരങ്ങേറിയത്. മലയാളത്തില്‍ താരത്തിന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും തമിഴ് സിനിമയിൽ താരം ഇന്ന് ഏറ്റവും വിലയേറിയ നായികയാണ്.

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിലാണ് മാളവിക മോഹൻ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ചിത്രത്തില്‍ മാളവികയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ധനുഷിനെ നായകനാക്കി കാർത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ മാളവിക മോഹൻ വാർത്തകളിൽ ഇടം പിടിക്കുന്നത് ജനങ്ങള്‍ മാസ്ക് എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നുള്ള രസകരമായ വീഡിയോയുമായിട്ടാണ്. കോവിഡ് കാലത്ത് ജനങ്ങൾ മാസ്ക് ഉപയോഗിക്കുന്ന വിധം രസകരമായി അവതരിപ്പിക്കുകയാണ് നടി. ജനങ്ങൾ അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന രീതി ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ശ്രദ്ധയോടെയും കൃത്യതയോടെയും മാസ്ക് ധരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button