LIFE
-
രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം തീയേറ്ററുകളിലേക്ക്: റിലീസിങ് തീയതി പ്രഖ്യാപിച്ചു
ബാഹുബലിയെന്ന സിനിമയ്ക്കാപ്പം ഇന്ത്യയൊട്ടാകെ അറിയപ്പെട്ട പേരാണ് എസ്.എസ്.രാജമൗലി എന്നത്. ബാഹുബലിക്ക് ലോകവ്യാപകമായി ലഭിച്ച സ്വീകാര്യത രാജമൗലിയെന്ന സംവിധായകനെ ലോകത്തിനു മുൻപിൽ അടയാളപ്പെടുത്തുകയായിരുന്നു. ബാഹുബലി എന്ന ചിത്രത്തിലൂടെ രാജമൗലിയെ തേടി ദേശീയ അവാർഡ് അടക്കം എത്തി. ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി എന്തു മാജിക്കാണ് ഒരുക്കാൻ പോകുന്നതെന്ന് ആകാംക്ഷയോടെയാണ് പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരുന്നത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് എസ് എസ് രാജമൗലി തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചത്. ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരൺ എന്നിവരെ നായകൻമാരാക്കി രാജമൗലി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർആർആർ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒക്ടോബര്‍ 13ന് ചിത്രം തിയേറ്ററുകളില്‍ എത്തും. രുധിരം, രണം, രൗദ്രം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് വി വിജയന്ദ്ര പ്രസാദ് ആണ്. ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി.ആര്‍ നും രാംചരണിനും ഒപ്പം ആലിയഭട്ട്, അജയ് ദേവ്ഗൺ, സമുദ്രക്കനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം പത്തു ഭാഷകളിലായി…
Read More » -
ഗർഭകാലം എന്നാൽ ഒന്നിൽ നിന്നും മാറി നിൽക്കലല്ല: കരീന കപൂര്‍
യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് കരീന കപൂർ ഖാൻ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. ഗർഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഗര്‍ഭാവസ്ഥയിൽ കരീനകപൂർ ഖാൻ ഇതിനുമുമ്പും ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഒരു പ്രമുഖ ബ്രാന്റിന് വേണ്ടിയാണ് താരംഇപ്പോൾ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ഗർഭകാലം എന്നാല്‍ ഒന്നിൽ നിന്നും മാറി നിൽക്കല്‍ അല്ല എന്ന് താരം തന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെ വ്യക്തമാക്കുകയാണ്. ഗര്‍ഭകാലത്തും തനിക്ക് ഇണങ്ങുന്ന ഫാഷൻ വസ്ത്രങ്ങൾ ധരിക്കുവാന്‍ താരം ശ്രദ്ധിച്ചിരുന്നു. കരീന- സെയ്ഫ് അലി ഖാൻ ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
Read More » -
ആഷിക് അബു-ടോവിനോ തോമസ് കൂട്ടുകെട്ടിൽ പുതിയ ചിത്രം: നാരദന് തുടക്കം
മായാനദി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ടോവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാരദന് തിരിതെളിഞ്ഞു. ഉണ്ണീ ആര്‍ ന്റെ തിരക്കഥയിലാണ് ആഷിക് അബു ഈ ചിത്രമൊരുക്കുന്നത്. ചിത്രത്തിൽ ടോവിനോ തോമസിനൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അന്ന ബെന്‍, ഷറഫുദ്ദീൻ തുടങ്ങിയവയാണ്. ടോവിനോ തോമസും അന്ന ബെന്നും ആദ്യമായി നായികാനായകന്മാരായി എത്തുന്നു എന്ന പ്രത്യേകതയും നാരദൻ എന്ന ചിത്രത്തിനുണ്ട്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും റിമ കല്ലിങ്കലും ചേർന്നാണ് നാരദൻ നിർമ്മിക്കുന്നത്. ജാഫര്‍ സാദിഖ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ഷൈജു ശ്രീധരനാണ് എഡിറ്റിങ് നിർവഹിക്കുന്നത്. സംഗീത സംവിധാനം ശേഖർ മേനോനും ആര്‍ട്ട് ഡയറക്ഷൻ ഗോകുൽദാസുമാണ്. വസ്ത്രാലങ്കാരം മാഷര്‍ ഹംസ മേക്കപ്പ് റോണക്സ് സേവ്യര്‍.
Read More » -
മാലിദ്വീപിന് നന്ദി പറഞ്ഞ് നടൻ പൃഥ്വിരാജ്
ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഒഴിഞ്ഞാൽ നടൻ പൃഥ്വിരാജ് കുടുംബത്തോടൊപ്പമാണ് അധികസമയവും ചിലവിടാറ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൃഥ്വിരാജും കുടുംബവും സഞ്ചരിച്ചു കഴിഞ്ഞു. എന്നാൽ ഈ തവണത്തെ താരത്തിന്റെ യാത്ര ഏറെ പ്രത്യേകതകൾ ഉള്ളതാണ്. പൃഥ്വിരാജിനു ഭാര്യ സുപ്രീയയ്ക്കും ഒപ്പം മകൾ അല്ലിയും ഇത്തവണത്തെ യാത്രയിൽ കൂടെയുണ്ടായിരുന്നു. അല്ലിയെ സന്തോഷിപ്പിച്ചവർക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ”ലോകമെമ്പാടുമുള്ള മികച്ച ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ മുറിയുടെ വലിപ്പമോ റസ്റ്റോറന്റുകളുടെ എണ്ണമോ ഒന്നുമല്ല കാര്യം, മടങ്ങിപ്പോകുമ്പോൾ വീണ്ടും ഇവിടേക്ക് തിരിച്ചുവരണം എന്ന് തോന്നിപ്പിക്കുന്നതാണ് കാര്യം” പൃഥ്വിരാജ് കുറിക്കുന്നു. ഭാര്യ സുപ്രിയയെ ചേർത്ത് പിടിച്ച് താരം എടുത്ത ചിത്രത്തിനാണ് അടിക്കുറിപ്പ് എഴുതിയത്. ഈ തവണത്തെ താരത്തിന്റെയും കുടുംബത്തിന്റെയും യാത്ര മാലിദ്വീപിലേക്കായിരുന്നു. ഡബ്ല്യു മാല്‍ദീവ്സ് റിസോര്‍ട്ടിലായിരുന്നു താരത്തിന്റെയും കുടുംബത്തിന്റെയും താമസം. മകള്‍ അല്ലി റിസോര്‍ട്ട് പരിസരത്ത് ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു.…
Read More » -
നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ അന്തരിച്ചു
കൊട്ടാരക്കര: നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊട്ടാരക്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ സായികുമാര്‍, നടി ശോഭ മോഹന്‍, ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല എന്നിവരാണ് മക്കള്‍. വിനു മോഹന്‍, അനു മോഹന്‍, വൈഷ്ണവി എന്നിവര്‍ ചെറുമക്കളാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും.
Read More » -
ടൊവിനോയും കീർത്തിയും ഒന്നിക്കുന്ന ‘വാശി’ ; ടൈറ്റില്‍ പ്രഖ്യാപിച്ചു
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. ‘വാശി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് “വാശി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ ഇന്ന് അനൗൺസ് ചെയ്തത്. ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോൻ സംഗീതവും നിര്‍വ്വഹിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സുരേഷ്കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമ്മാണവും നിധിൻ മോഹൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാവുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- കെ.രാധാകൃഷ്ണൻ, പ്രോജക്ട് ഡിസൈനർ- ബാദുഷ എന്‍.എം,…
Read More » -
ജോജുവിന്റെ നായിക ഇനി സനൂപിന് സ്വന്തം
ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നായികയാണ് ആത്മീയ രാജൻ. പിന്നീട് ജയറാം നായകനായി എത്തിയ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രമായി ആത്മീയ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളികൾക്ക് പ്രിയങ്കരിയായ താരം ഇന്ന് വിവാഹിതയാവുകയാണ്. മറൈന്‍ എഞ്ചിനീയറായ സനൂപാണ് ആത്മിയയുടെ കഴുത്തിൽ താലി ചാർത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കണ്ണൂരിൽ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന രീതിയിലാണ് വിവാഹ ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ചൊവ്വാഴ്ച വിവാഹസൽക്കാരം നടത്തും. വെള്ളത്തൂവൽ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആത്മീയ പിന്നീട് മനം കൊത്തി പറവ, റോസ് ഗിറ്റാറിനാൽ, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരവും ആദ്യ നേടിയിരുന്നു.
Read More » -
കെ ജി എഫ് ഫെയിം സംഗീത സംവിധായകന്‍ രവി ഭാസുര്‍ മലയാളത്തില്‍
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം ‘പവര്‍സ്റ്റാറിലെ ഗാനങ്ങള്‍ക്ക്,പ്രശസ്ത കെ ജി എഫിലൂടെ ഹരമായി മാറിയ രവി ഭാസുര്‍ സംഗീതം പകരും. കെ.ജി.എഫ് രണ്ടാം ഭാഗത്തിനു ശേഷം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബു ആന്റണി നായകനാവുന്നു. ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന ഒമര്‍ ലുലുവിന്റെ ആദ്യ ആക്ഷന്‍ മാസ്സ് ചിത്രമാണിത്. ബാബുരാജ്, റിയാസ് ഖാന്‍,അബു സലീം തുടങ്ങിയവര്‍ക്കൊപ്പം ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്റിലോര്‍, അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാം,കന്നഡ യുവതാരം ശ്രേയസ് മഞ്ജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാസ്റ്റിംങ്ങ് ഡയറക്ടര്‍- വെെശാഖ് പി വി. മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന ‘പവര്‍സ്റ്റാറിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.
Read More » -
നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനായി
ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാല്‍ ആണ് വധു. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വര്‍ഷങ്ങളായി വരുണ്‍ ധവാനും നടാഷയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് വരുണ്‍ ധവാന്‍ തുറന്ന് പറഞ്ഞത്. സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനായ വരുണ്‍, മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. എ.ബി.സി.ഡി, ബദല്‍പൂര്‍, ഒദില്‍വാലേ, ഒക്ടോബര്‍, സുയിധാഗാ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കൂലി നമ്പര്‍ വണ്‍ ആയിരുന്നു വരുണ്‍ ധവാന്റെ ഏറ്റവും പുതിയ റിലീസ്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.
Read More »
