LIFETRENDING

നിങ്ങളുടെ പേരില്‍ ‘കമല’ എന്നുണ്ടോ? എങ്കില്‍ അടിപൊളി ഓഫറുമായി അമ്യൂസ്‌മെന്റ് പാര്‍ക്ക്

മേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് ആയ കമലാ ഹാരിസിന് ആദരവായി അടിപൊളി ഓഫറുമായി വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്ക്. കമല എന്ന് പേരുള്ള എല്ലാവര്‍ക്കും ജനുവരി 24ന് കൊച്ചിയിലും ബെംഗലുരുവിലും ഹൈദരബാദിലുമുളള വണ്ടര്‍ലയില്‍ സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്.

കമല്‍, കമല, കമലം എന്നിങ്ങനെ കമലയുമായി ബന്ധപ്പെട്ട പേരുകാര്‍ക്കും സൗജന്യം ലഭ്യമാണ്. ആദ്യമെത്തുന്ന നൂറ് അതിഥികള്‍ക്കാവും സൗജന്യം ലഭിക്കുക. അമേരിക്കന്‍ ജനാധിപത്യത്തില്‍ പുതുയുഗപ്പിറവി കുറിച്ചുകൊണ്ടാണ് ആദ്യമായി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ഇന്ത്യന്‍ വംശജ വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.

ഒരു ദേശീയ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന മൂന്നാമത്തെ വനിത, അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത, യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ ഏഷ്യന്‍ വംശജ അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലേറുന്ന 56കാരിയായ കമല ഹാരിസ്സിന്റെ റെക്കോഡുകള്‍ പലതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: