LIFETRENDING

കെ ജി എഫ് ഫെയിം സംഗീത സംവിധായകന്‍ രവി ഭാസുര്‍ മലയാളത്തില്‍

മര്‍ ലുലു സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം ‘പവര്‍സ്റ്റാറിലെ ഗാനങ്ങള്‍ക്ക്,പ്രശസ്ത കെ ജി എഫിലൂടെ ഹരമായി മാറിയ രവി ഭാസുര്‍ സംഗീതം പകരും.  കെ.ജി.എഫ് രണ്ടാം ഭാഗത്തിനു ശേഷം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’.

വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബു ആന്റണി നായകനാവുന്നു. ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന ഒമര്‍ ലുലുവിന്റെ ആദ്യ ആക്ഷന്‍ മാസ്സ് ചിത്രമാണിത്. ബാബുരാജ്, റിയാസ് ഖാന്‍,അബു സലീം തുടങ്ങിയവര്‍ക്കൊപ്പം ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്റിലോര്‍, അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാം,കന്നഡ യുവതാരം ശ്രേയസ് മഞ്ജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാസ്റ്റിംങ്ങ് ഡയറക്ടര്‍- വെെശാഖ് പി വി. മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന ‘പവര്‍സ്റ്റാറിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

Back to top button
error: