LIFETRENDING

നടി ജയശ്രീ ആത്മഹത്യചെയ്തു

കന്നഡ നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു. ഫേസ്ബുക്കിൽ ആത്മഹത്യ ചെയ്യുക ആണെന്ന് പോസ്റ്റ് ചെയ്തതിനു ശേഷമാണ് മരണം. ബിഗ് ബോസ് സീസൺ 3 ൽ ജയശ്രീ ഉണ്ടായിരുന്നു.

ഞായറാഴ്ച രാത്രിയിലാണ് നടി ആത്മഹത്യ ചെയ്തത്. വിഷാദ രോഗത്തിന് നടി ചികിത്സയിൽ ആയിരുന്നു. കോവിഡ് കാലത്ത് സിനിമകൾ കുറഞ്ഞതും കുടുംബ പ്രശ്നങ്ങളും ജയശ്രീയെ അലട്ടിയിരുന്നു.

Signature-ad

“ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തൊടും വിഷാദത്തോടും വിട “എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്.തുടർന്ന് ആരാധകരും സുഹൃത്തുക്കളും അഭ്യർത്ഥനകളുമായി രംഗത്തെത്തിയിരുന്നു.

പിന്നാലെ “എനിക്കിപ്പോൾ കുഴപ്പമില്ല, സുരക്ഷിതയായി ഇരിക്കുന്നു, സ്നേഹം “എന്ന പോസ്റ്റും ജയശ്രീയുടെ പേജിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഒടുവിൽ ജയശ്രീ ആത്മഹത്യ ചെയ്യാൻ തന്നെ തീരുമാനിക്കുക ആയിരുന്നു.

(ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല )

Back to top button
error: