കുറ്റം രാജ്യദ്രോഹമാണ്, ഞാന്‍ ഊരിപ്പോരും: ജനഗണമനയുടെ ആദ്യ പ്രൊമോ ടീസര്‍ എത്തി

പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി.

ഷാരീസ് മുഹമ്മദ് രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. റിപ്പബ്ലിക് ദിനത്തിൽ ആണ് ചിത്രത്തിന്റെ ആദ്യ പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കുറ്റവാളിയായി പൃഥ്വിരാജ് സുകുമാരനും പോലീസ് ഉദ്യോഗസ്ഥനായി സുരാജ് വെഞ്ഞാറമൂട് ആണ് പ്രൊമോയില്‍ എത്തിയിരിക്കുന്നത്.

ആവേശത്തോടെയാണ് ആരാധകരും പ്രേക്ഷകരും ചിത്രത്തിന്റെ പ്രൊമോ ഏറ്റെടുത്തിരിക്കുന്നത്. ക്വീൻ എന്ന ആദ്യ ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ജനഗണമന. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം തന്നെയാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *