LIFE

  • ”ചക്ര” ഫെബ്രുവരി 19 ന് എത്തുന്നു

    വിശാലിനെ നായകനാക്കി എം എസ് ആനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചക്ര ഫെബ്രുവരി 19 ന് നാല് ഭാഷകളിലായി പ്രദർശനത്തിനെത്തുന്നു. വിശാൽ ഫിലിം ഫാക്ടറിക്ക് വേണ്ടി വിശാൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തില്‍ വിശാലിനൊപ്പം ശ്രദ്ധാ ശ്രീനാഥും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രദ്ധാ ശ്രീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ പ്രദർശന തീയതി പുറത്തറിഞ്ഞത്. ചക്രയുടെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോൾ തന്നെ ഫോൺ വിളിച്ചെന്നും നാലു ഭാഷകളിലായി ഫെബ്രുവരി 19ന് ചിത്രം എത്തുമെന്ന കാര്യം തന്നെ അറിയിച്ചു എന്നുമാണ് ശ്രദ്ധ ശ്രീനാഥ് ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രത്തിൽ ചന്ദ്രു എന്ന മിലിറ്ററി ഓഫീസറുടെ വേഷത്തിലാണ് വിശാൽ എത്തുന്നത്. ആക്ഷന് പ്രാധാന്യം നൽകിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചക്ര. ഇന്ത്യയില്‍ നടക്കുന്ന സൈബർ ക്രൈംസിനെ കേന്ദ്രീകരിച്ചാണ് ചക്രയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

    Read More »
  • കെ.ജി ജോർജ്ജിന്റെ തബലിസ്റ്റ് അയ്യപ്പൻ പുനർജനിച്ച ഗാനം,20 വർഷത്തിനു ശേഷം ഒരു ഗാനം ശ്രദ്ധേയമാകുന്നു

    മഴപെയ്തു തോരുമ്പോൾ… പ്രശസ്ത സംവിധായകൻ കെ.ജി ജോർജ്ജ് പ്രവീൺ ഇറവങ്കരയുടെ രചനയിൽ 2002 ൽ സംവിധാനം ചെയ്ത” മഴപെയ്തു തോരുമ്പോൾ” എന്ന ചിത്രത്തിലെ കാവ്യാത്മക ഗാനമാണ് രണ്ടു പതിറ്റാണ്ടിനു ശേഷം സോഷ്യൽ മീഡിയയിൽ പടരുന്നത്.ഗാനരചനയും പ്രവീൺ ഇറവങ്കര തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ബൈജു അഞ്ചലും ഛായാഗ്രഹണം ജയൻ ചെമ്പഴന്തിയുമൊരുക്കിയ ചിത്രത്തിൽ തിരക്കഥാകൃത്ത് ഗാനരചയിതാവായ കഥ പ്രവീൺ ഇറവങ്കര ന്യൂസ് ദെന്നിനോട് പറഞ്ഞു. “കെ.ജി ജോർജ്ജിനെപ്പോലെ ഒരു മഹാനായ സംവിധായകനു വേണ്ടി എഴുതാൻ ഭാഗ്യം കിട്ടിയപ്പോൾ ഗാനരചനയെപ്പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല. സ്ക്രിപ്റ്റിൽ കഥാസന്ദർഭത്തിനൊപ്പം “മരുഭൂവിന്നാത്മാവിൽ പെയ്തിറങ്ങുന്നൊരു മഴയുടെ സംഗീതം പോലെ”എന്ന ഒറ്റവരി എഴുതി ഇതുപോലെ ഒരു ഗാനം ഇവിടെ ചേർത്താൽ നന്നായിരിക്കുമെന്ന് വിനയപൂർവ്വം സൂചിപ്പിച്ചപ്പോൾ തിരക്കഥാകൃത്തിനെ ഞെട്ടിച്ചുകൊണ്ട് പിറ്റേന്ന് ജോർജ്ജ് സാർ പറഞ്ഞു ഇതുപോലെ ഒരു ഗാനമല്ല ഈ ഗാനം തന്നെയാണ് ചേർക്കുന്നത്.പക്ഷേ ബാക്കി വരി കൂടി ഉടൻ എഴുതിക്കിട്ടണം. പറയുന്നത് ഇന്ത്യൻ സിനിമയുടെ ചരിത്രം കെ.ജി ജോർജ്ജാണ്. കേൾക്കുന്നത് അദ്ദേഹത്തിന്റെ ആരാധകനായ…

    Read More »
  • കാർത്തിയുടെ ” സുൽത്താൻ ” ഏപ്രിൽ 2ന് തിയേറ്ററുകളിൽ; ടീസർ പുറത്ത്

    കാർത്തിയുടെ പുതിയ ചിത്രം സുൽത്താന്റെ പുതിയ ടീസർ പുറത്തിറങ്ങി. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഏപ്രിൽ 2ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഗീത ഗോവിന്ദം ഫെയിം രശ്മി മന്ദാനയാണ് സുൽത്താനിലെ നായിക. ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസായ ഈ ചിത്രം നിർമ്മിക്കുന്നത് ഡ്രീം വാരിയർ പിക്ചേഴ്സാണ്. കാർത്തി ചാട്ടയുമായി രൗദ്ര ഭാവത്തോടെ നിൽക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ വെെറലായിരുന്നു.

    Read More »
  • ”ഓപ്പറേഷൻ ജാവ” യുടെ ട്രെയിലർ ഇന്ന് വൈകിട്ട് എത്തും

    കേരള പോലീസിലെ ഒരു പറ്റം ഉദ്യോഗസ്ഥർ നടത്തുന്ന സാഹസികമായ ദൗത്യത്തെ ആസ്പദമാക്കി തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിച്ച ഓപ്പറേഷൻ ജാവയുടെ ട്രെയിലർ ഇന്ന് വൈകിട്ട് എത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. വിനായകൻ, ബാലുവർഗീസ്, ഇർഷാദ്, ഷൈൻ ടോം ചാക്കോ, ലുക്മാന്‍ ലുക്കു, പ്രശാന്ത് അലക്സാണ്ടർ, ബിനു പപ്പു, ദീപക് വിജയൻ, പി ബാലചന്ദ്രൻ, ധന്യ അനന്യ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. വി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഓപ്പറേഷൻ ജാവയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. നിഷാദ് യൂസഫ് എഡിറ്റിങ്ങും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.

    Read More »
  • ദേശീയ സംസ്ഥാന അവാർഡ്‌ ജേതാവായ പ്രശസ്ത ഛായാഗ്രാഹകൻ പി എസ്‌ നിവാസ് അന്തരിച്ചു

    ദേശീയ സംസ്ഥാന അവാർഡ്‌ ജേതാവായ പ്രശസ്ത ഛായാഗ്രാഹകൻ പി എസ്‌ നിവാസ് അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള പെയിൻ & പാലിയേറ്റിവ് കെയറിൽ വെച്ച് അല്പം മുൻപാണ് മരണപ്പെട്ടത്. സംവിധായകനും ചലച്ചിത്രനിർമ്മാതാവും കൂടിയായ പി.എസ്. നിവാസ് തമിഴിൽ ഭാരതിരാജയുടെ സ്ഥിരം ക്യാമറാമാനായിരുന്നു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടത്തിന്റെ ഛായാഗ്രഹണത്തിന് ( black & white ) നിവാസിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ്‌ ലഭിച്ചു. ഈ ചിത്രം കണ്ടതിനു ശേഷമാണ് തമിഴ് സംവിധായകനായ ഭാരതിരാജാ തന്റെ “പതിനാറു വയതിനിലെ ” എന്ന ചിത്രത്തിലെ ക്യാമറാമാനായി നിവാസിനെ നിശ്ചയിച്ചത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്‌, തെലുങ്ക് ചിത്രങ്ങൾ ചെയ്തിട്ടുള്ള ഇദ്ദേഹം നിലവിലെ പല പ്രമുഖ ക്യാമറാൻമാർക്കും പ്രചോദനമായിരുന്നു. എഴുപതുകളിലെ വിഖ്യാത നവതരംഗ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിരുന്ന പി എസ്‌ നിവാസ്‌ എൺപതുകളിലും ഏറ്റവും തിരക്കുള്ള ക്യാമറാമാനായിരുന്നു. കോഴിക്കോടിൽ ജനിച്ചു. ദേവഗിരി സെന്റ് ജോസഫ് കോളേജിൽ നിന്നും ബിരുദം നേടി. മദ്രാസിലെ അടയാർ…

    Read More »
  • ഇതാണ് ഞങ്ങളുടെ കുഞ്ഞു ”വാമിക”, ഇവരാണ് എന്റെ ലോകം: വിരാട് കോഹ്‌ലി

    ഇക്കഴിഞ്ഞ ജനുവരി 11 നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ചലചിത്ര താരം അനുഷ്കാ ശർമ്മയ്ക്കും പെണ്‍കുഞ്ഞു പിറന്നത്. അനുഷ്ക ഗർഭിണിയായത് മുതലുള്ള ഓരോ ഘട്ടവും സമൂഹമാധ്യമങ്ങളിലൂടെ താരവും ഭർത്താവും തന്നെ പുറംലോകത്തെ അറിയിച്ചിട്ടുണ്ട്. പ്രീയപ്പെട്ട താരത്തിന് പെൺകുഞ്ഞു ജനിച്ച സന്തോഷം അറിയിച്ച് ആരാധകരും പ്രേക്ഷകരും ഒന്നാകെ ആശംസകൾ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കുവെച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആദ്യമായി തങ്ങളുടെ കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ താരദമ്പതികൾ പങ്കുവെച്ചിരിക്കുകയാണ്‌. ഒപ്പം കുഞ്ഞിന് വാമിക എന്നാണ് പേരിട്ടിരിക്കുന്നതെന്നും പ്രേക്ഷകരെയും ആരാധകരെയും ഇരുവരും അറിയിച്ചിരിക്കുന്നു. കുഞ്ഞിന്റെ മുഖം വ്യക്തമാകാത്ത ചിത്രമാണ് ഇരുവരും പുറത്തുവിട്ടിരിക്കുന്നത്. ”കുഞ്ഞു വാമിക ഞങ്ങളുടെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു” എന്നാണ് അനുഷ്ക ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്. ജീവിതത്തിലെ എല്ലാ വികാരങ്ങളും ഞൊടിയിടയിൽ ഇപ്പോള്‍ അനുഭവിക്കുകയാണെന്നും അനുഷ്ക പറയുന്നു. തങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ ആരാധകരോടും പ്രേക്ഷകരോടും നന്ദിയുണ്ടെന്നും താരം പറയുന്നു. ”എന്റെ…

    Read More »
  • വക്കീൽ സാബിന്റെ ടീസറെത്തി

    പവർ സ്റ്റാർ പവൻ കല്യാണിനെ നായകനാക്കി ശ്രീരാം വേണു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വക്കിൽ സാബിന്റെ ടീസറെത്തി. ഹിന്ദിയിലും തമിഴിലും വലിയ വിജയം നേടിയ പിങ്കിന്റെയും നേർകൊണ്ട പാർവൈയുടെയും റീമേക്കാണ് വക്കീൽ സാബ്. ചിത്രത്തിൽ പവൻ കല്യാണിനൊപ്പം ശ്രുതി ഹാസനും നിവേദ തോമസും അഞ്ജലിയും അനന്യ നാഗല്ലയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആക്ഷന് പ്രാധാന്യം നൽകുന്ന ലീഗൽ ത്രില്ലർ ആണ് ചിത്രം. മറ്റു രണ്ടു ഭാഷകളിലും നേടിയ വിജയം വക്കീൽ സാബും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ചിത്രത്തിന് വേണ്ടി പി എസ് വിനോദ് ചായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിർവഹിക്കുന്നു. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും.

    Read More »
  • ആറാട്ടിന്റെ ആദ്യ പോസ്റ്റര്‍ ഇന്നെത്തും

    മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ആദ്യ പോസ്റ്റര്‍ ഇന്ന് വൈകിട്ട് 7.15 നെത്തും. മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പങ്ക് വെച്ചത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം പൂര്‍ണമായും ഒരു മാസ് എന്റര്‍ടൈനറായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്ത് വന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഒരു പ്രത്യേക സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര ഗോപനെന്ന കഥാപാത്രത്തിന് പാലക്കാട്ടേ ഒരു ഗ്രാമത്തിലെത്തിപ്പെടേണ്ടി വരികയും തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വിജയ് ഉലഗനാഥന്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രം മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തും.

    Read More »
  • ”സമാറ” യിൽ വിവിയാ ശാന്ത് റഹ്മാന്റെ ജോഡി

    തെന്നിന്ത്യൻ സിനിമയിൽ നായിക നിരയിലേക്ക് ഉയർന്നു വരുന്ന മലയാളി താരമാണ് വിവിയാ ശാന്ത്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് ചുവടു വെച്ച വിവിയ മലയാളത്തിൽ ഇട്ടി മാണി, വിജയ് സൂപ്പറും പൗർണമിയും എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന ഹിമാചൽ പ്രദേശ്, കശ്മീർ എന്നിവിടങ്ങളിൽ ചിത്രീകരണം നടന്നു വരുന്ന പുതിയ ചിത്രമായ ‘ സമാറ’ യിൽ റഹ്മാന്റെ നായിക വിവിയയാണ്. കഥയേക്കാൾ ഉപരി നല്ല പ്രോജക്ടുകൾ,നല്ല സംവിധായകർ എന്നീ ഘടകങ്ങൾക്ക് മുൻഗണന നൽകി സെലക്ടീവായി അഭിനയിക്കുക എന്നതാണ് ഈ താരത്തിൻ്റെ സിദ്ധാന്തം. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷാ സിനിമാ വേദിയിൽ നിന്നും ഈ കായംകുളം സ്വദേശിയെ തേടി ഓഫറുകൾ എത്തി തുടങ്ങി. തമിഴിൽ ഭരത്തിന്റെ നായികയായി ‘6ഹവേഴ്സ് ‘, തെലുങ്കിൽ നായികാ പ്രാധാന്യമുള്ള ‘ അംഗുലീയം ‘ എന്നീ സിനിമകൾ പൂർത്തിയായി കഴിഞ്ഞു. ‘ സമാറ ‘ യിൽ റഹ്മാന്റെ ഭാര്യയായി ഹണി എന്ന നായികാ കഥാപാത്രത്തെയാണ്…

    Read More »
  • ”അമ്മ”യ്ക്ക് ആസ്ഥാനമന്ദിരം ഉയരുന്നു: തിരി തെളിയിക്കുന്നത് താരരാജാക്കന്മാർ

    മലയാള സിനിമയിലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടനം ഫെബ്രുവരി ആറാം തീയതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഭദ്രദീപം തെളിയിക്കുന്നത്. പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തിൽ സർക്കാർ നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ വളരെ പരിമിതമായ ആളുകളെ ഉൾപ്പെടുത്തി ലളിതമായ ചടങ്ങാണ് ആറാം തീയതി നടക്കുന്നതെന്ന് അമ്മയ്ക്കുവേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. മലയാള സിനിമയിൽ അമ്മ എന്ന സംഘടനയുടെ പ്രവർത്തനം ആരംഭിച്ച് 25 വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം ഉയരുന്നത്. ആറാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്കാണ് ഉദ്ഘാടനം നടക്കുക. സംഘടനയിൽ പങ്കാളികളായ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാവണമെന്നും താരങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ആസ്ഥാനമന്ദിരം സന്ദർശിക്കണമെന്നും ക്ഷണക്കത്തില്‍ ഇടവേള ബാബു കുറിച്ചിരിക്കുന്നു. ദേശാഭിമാനി റോഡിലാണ് അമ്മയുടെ ആസ്ഥാനമന്ദിരം നിർമ്മിച്ചിരിക്കുന്നത്.

    Read More »
Back to top button
error: