LIFE

  • ”അമ്മ”യ്ക്ക് ആസ്ഥാനമന്ദിരം ഉയരുന്നു: തിരി തെളിയിക്കുന്നത് താരരാജാക്കന്മാർ

    മലയാള സിനിമയിലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടനം ഫെബ്രുവരി ആറാം തീയതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഭദ്രദീപം തെളിയിക്കുന്നത്. പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തിൽ സർക്കാർ നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ വളരെ പരിമിതമായ ആളുകളെ ഉൾപ്പെടുത്തി ലളിതമായ ചടങ്ങാണ് ആറാം തീയതി നടക്കുന്നതെന്ന് അമ്മയ്ക്കുവേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. മലയാള സിനിമയിൽ അമ്മ എന്ന സംഘടനയുടെ പ്രവർത്തനം ആരംഭിച്ച് 25 വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം ഉയരുന്നത്. ആറാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്കാണ് ഉദ്ഘാടനം നടക്കുക. സംഘടനയിൽ പങ്കാളികളായ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാവണമെന്നും താരങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ആസ്ഥാനമന്ദിരം സന്ദർശിക്കണമെന്നും ക്ഷണക്കത്തില്‍ ഇടവേള ബാബു കുറിച്ചിരിക്കുന്നു. ദേശാഭിമാനി റോഡിലാണ് അമ്മയുടെ ആസ്ഥാനമന്ദിരം നിർമ്മിച്ചിരിക്കുന്നത്.

    Read More »
  • സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്: എന്തിരൻ മോഷ്ടിക്കപ്പെട്ട കഥയോ. ?

    ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ട സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി. എഗ്മോര്‍ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തന്റെ കഥ ശങ്കർ മോഷ്ടിച്ചു എന്ന് ആരോപിച്ച് എഴുത്തുകാരനായ അരൂർ തമിഴ്നാടാന്‍ നൽകിയ പരാതിയിലാണ് ശങ്കർനെതിരെ നടപടി. അടൂർ തമിഴ്നാടന്‍ നൽകിയ പരാതിയിന്മേൽ ശങ്കറിനോട് പലതവണ കോടതിയിൽ ഹാജരാകണമെന്ന് അറിയിച്ചിട്ടും എത്താത്തതിനെത്തുടർന്നാണ് ഇപ്പോള്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി 19 ന് മുമ്പ് ശങ്കർ നിർബന്ധമായും കോടതിയിൽ ഹാജരാകണം എന്നാണ് അറിയിച്ചിരിക്കുന്നത്. അരൂര്‍ തമിഴ്നാടന്‍ എഴുതിയ ”ജിഗുബ” എന്ന കഥയാണ് എന്തിരനായി മാറിയതെന്നാണ് എഴുത്തുകാരന്റെ ആരോപണം. 2010ലാണ് കേസുമായി ബന്ധപ്പെട്ട് അരൂര്‍ തമിഴ്നാടന്‍ ആദ്യമായി മദ്രാസ് ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ചത്. 1996 ഏപ്രിലിൽ ഇനിയാ ഉദയം മാഗസിനിലാണ് ആദ്യമായി ജിഗുബ പ്രസിദ്ധീകരിച്ചത്. വഞ്ചന കുറ്റവും പകർപ്പവകാശവും സംബന്ധിച്ചാണ് ശങ്കരറിനെതിരെ അരൂര്‍ തമിഴ്നാടൻ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2019ൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിരസിച്ചുകൊണ്ട് ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് ശങ്കർ…

    Read More »
  • ഭർത്താവിനെ ഭാര്യ തന്നെ കൊന്നാലും ഭാര്യയ്ക്ക് കുടുംബ പെൻഷന് അർഹതയുണ്ട്, ഹൈക്കോടതിയിൽനിന്ന് ഒരു വിചിത്ര വിധി

    പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിൽ നിന്നൊരു വിചിത്ര വിധി.ഭർത്താവിനെ ഭാര്യ തന്നെ കൊന്നാലും ഭാര്യക്ക് കുടുംബ പെൻഷന് അർഹതയുണ്ട് എന്നതാണ് വിധി. കുടുംബപെൻഷൻ എന്നുള്ളത് കുടുംബത്തിന് ഒന്നാകെയുള്ള സേവനം ആണെന്നും ഭാര്യ ഭർത്താവിനെ കൊന്നാലും കുടുംബ പെൻഷന് അർഹതയുണ്ട് എന്നുമാണ് ഹൈക്കോടതി വിധി. അംബാല സ്വദേശിനിയായ ബൽജീത് കൗർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2008 ൽ സർക്കാർ ഉദ്യോഗസ്ഥനായ തർസം സിംഗ് മരിച്ചിരുന്നു. 2009ൽ ഭർത്താവിന്റെത് കൊലപാതകമാണെന്നും കൊല നടത്തിയത് ഭാര്യയാണെന്നും പൊലീസ് കണ്ടെത്തി. 2011ൽ ഭാര്യ ശിക്ഷിക്കപ്പെടുകയും ചെയ്തു. 2011 വരെ ഭാര്യയ്ക്ക് കുടുംബപെൻഷൻ ലഭിച്ചിരുന്നു. എന്നാൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഹരിയാന സർക്കാർ കുടുംബ പെൻഷൻ നൽകുന്നത് നിർത്തിവെച്ചു. ഹരിയാന സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ കോടതി രണ്ടുമാസത്തിനകം നൽകാനുള്ള മുഴുവൻ പെൻഷനും നൽകണമെന്ന് ഉത്തരവിട്ടു.

    Read More »
  • അമ്മ ലൈംഗികബന്ധത്തിനു സമ്മതിച്ചില്ല, കുഞ്ഞിനെ തീയിലെറിഞ്ഞ് അക്രമി

    ബിഹാറിലെ മുസാഫർപൂരിൽ നിന്ന് ഞെട്ടിക്കുന്ന സംഭവം. അമ്മ ലൈംഗികബന്ധത്തിനു സമ്മതിക്കാത്തതിനെ തുടർന്ന് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ തീയിലെറിഞ്ഞ് അക്രമി. ബോച്ചാൻ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. അമ്മയും കുഞ്ഞും തീ കാഞ്ഞ് വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. പുറത്തുനിന്ന് വന്ന ഒരാൾ അമ്മയുടെ അടുത്ത് ഇരിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അമ്മ ഇതിനെ ചെറുത്തു. ക്രുദ്ധനായ അക്രമി അമ്മയുടെ മടിയിൽ നിന്ന് കുഞ്ഞിനെ എടുത്ത് തീയിലേക്ക് എറിയുകയായിരുന്നു. തീയിൽ വീണ കുഞ്ഞിന് സാരമായി പരിക്കേറ്റു. അക്രമിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ലോക്കൽ പോലീസ് ആദ്യം കേസ് എടുക്കാൻ മടിച്ചുവെന്ന് സ്ത്രീയുടെ ഭർത്താവ് പറഞ്ഞു

    Read More »
  • മനോരമ ന്യൂസ് “ന്യൂസ്മേക്കർ പുരസ്ക്കാരം 2020” ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്

    മനോരമ ന്യൂസ് “ന്യൂസ്മേക്കർ പുരസ്ക്കാരം 2020” ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്. മനോരമ ന്യൂസ് പ്രേക്ഷകർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിലാണ് കെ കെ ശൈലജ ഒന്നാമതെത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യവകുപ്പിനെ നയിച്ചതിനുള്ള അംഗീകാരമാണ് പുരസ്കാരം. കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ പ്രതിനിധി എന്ന നിലയിലാണ് താൻ ഈ പുരസ്കാരം സ്വീകരിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. മരണ നിരക്ക് കുറച്ചതടക്കം കേരളം സൃഷ്ടിച്ച മാതൃക മുന്നോട്ടു കൊണ്ടുപോകും. ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല,നൽകുകയുമില്ല. എന്നാൽ കേരളത്തിന്റെ ആരോഗ്യ മന്ത്രി എന്ന നിലയിൽ രാജ്യാന്തരതലത്തിൽ ലഭിച്ച പുരസ്കാരങ്ങളെ കുറിച്ച് ചിലർ തെറ്റിദ്ധാരണകൾ പരത്തുന്നതിൽ വിഷമം ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

    Read More »
  • വരന്റെ അനുവാദത്തോടെ നവവധുവിനെ കെട്ടിപ്പിടിച്ച കാമുകന്‍; വൈറലായി വീഡിയോ

    പ്രണയിക്കാത്തവരായി ആരും തന്നെ കാണില്ല. പ്രണയം ദീര്‍ഘകാലം നീണ്ടും നിന്ന് വിവാഹത്തിലെത്തുന്നവരും, പ്രണയം പാതിവഴിയില്‍ നിലച്ചുപോയവരും ഇന്ന് നമ്മുടെ ചുറ്റുപാടുമുണ്ട്. പാതിവഴിയില്‍ പ്രണയം നിലച്ചവരാകട്ടെ അവസാനിച്ച ബന്ധത്തിന്റെ സ്മരണകള്‍ ഉളളില്‍ തങ്ങി നില്‍ക്കുന്നവരാകും. അതിനാല്‍ തന്നെ മുന്‍ കാമുകനോ കാമുകിയോ മറ്റൊരാളുടേതാവുന്നത് പൂര്‍ണമായും എല്ലാവരും ഉള്‍ക്കൊളളണമെന്നില്ല. എന്നാല്‍ ഇവിടെയിതാ ഭാര്യയുടെ കാമുകനെ വിവാഹദിവസം ആലിംഗനം ചെയ്യാന്‍ അനുവദിച്ചിരിക്കുകയാണ് ഒരു ഭര്‍ത്താവ്. ഇന്തൊനേഷ്യയില്‍ നിന്നുളള ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ടിക്ക്‌ടോക്കില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ പിന്നീട് നിരവധി ഷെയര്‍ ചെയ്തതോടെ വൈറലാവുകയായിരുന്നു. തന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍കാമുകനെ സന്തോഷത്തോടെ സ്വാഗതം ചെയ്ത യുവതി. ഭര്‍ത്താവിനോട് ഞാന്‍ ഒന്ന് ആലിംഗനം ചെയ്‌തോട്ടെയെന്ന് ചോദിക്കുകയായിരുന്നു. ഭര്‍ത്താവ് അനുവാദം കൊടുത്തതോടെ യുവതി കാമുകനെ സന്തോഷത്തോടെ ആലിംഗനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും ഹസ്തദാനം ചെയ്ത് ആലിംഗനം ചെയ്യുന്നു. വളരെ സന്തോഷത്തോട് തന്നെയാണ് മൂവരും വിവാഹ വേദിയില്‍ നില്‍ക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം.…

    Read More »
  • ആ ശബ്ദം നിലച്ചു, സോമദാസിന് കണ്ണീരോടെ വിട…

    പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂരിന്റെ വിടവാങ്ങല്‍ പിന്നണി ഗാനരംഗത്ത് വലിയൊരു നഷ്ടം തന്നെയാണ് ഉണ്ടാക്കിയത്. ഗാനമേളകളില്‍ സ്ഥരം സാന്നിധ്യമായിരുന്ന സോമദാസ് 2008ലെ സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗറിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചായിരുന്നു സോമു ശ്രദ്ധനേടിയത്. കലാഭവന്‍ മണിയുമായിട്ടുളള സൗഹൃദം അദ്ദേഹത്തെ പിന്നീട് പിന്നണിഗാനരംഗത്തേക്ക് എത്തിച്ചു. അങ്ങനെ അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫക്ടറ്റ്, മണ്ണാംകട്ടയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ ഗാനം ആലപിക്കുന്നതിന് കാരണമായി. വ്യത്യസ്തമായ ശബ്ദം തന്നെയാണ് മറ്റ് ഗായകരില്‍ നിന്നും സോമുവിനെ വ്യത്യസ്തനാക്കുന്നത്. കൂടുതലും തമിഴ് ഗാനമായിരുന്നു സോമുവിന്റെ ഹൈലൈറ്റ്. തമിഴ് ചിത്രം വെയിലിലെ ഉറുകുതെ മറുകുതെ, തമിഴ് ചിത്രം റിഥത്തിലെ തനിയെ തനന്‍തനിയെ തുടങ്ങിയവ സോമുവിന്റെ പ്രധാനപ്പെട്ട ഗാനങ്ങളായിരുന്നു. സിനിമയില്‍ പാടിയ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോ സീസണ്‍ ടൂവില്‍ വന്നതോടെ വീണ്ടും സോമു ജനശ്രദ്ധ പിടിച്ചുപറ്റി. സോമു എന്ന വ്യക്തിയെ ജനങ്ങള്‍ കൂടുതല്‍ അടുത്തറിഞ്ഞത് ഈ…

    Read More »
  • ധനുഷിന്റെ ”കര്‍ണന്‍” എത്തുന്നു

    ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണൻ 2021 ഏപ്രിലില്‍ തീയേറ്ററിലെത്തും. പരിയേറും പെരുമാള്‍ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണ്ണൻ. മാരി സെൽവരാജിനൊപ്പം ധനുഷ് കൂടിച്ചേരുമ്പോൾ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും കർണ്ണന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിൽ ധനുഷിനൊപ്പം മലയാളികളായ രജീഷ് വിജയനും ലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തന്റെ സിനിമകളിലൂടെ ശക്തമായ ദളിത് രാഷ്ട്രീയം സംസാരിക്കുന്ന മാരി സെൽവരാജിന്റെ പുതിയ ചിത്രത്തിലും ഇത്തരത്തിൽ എന്തെങ്കിലും വിഷയം ചർച്ച ചെയ്യുന്നുണ്ടാവും എന്നുവേണം കരുതാൻ. സംവിധായകന്‍ പാ രഞ്ജിത്തിന്റെ നിർമാണത്തിൽ പുറത്തുവന്ന പരിയേരും പെരുമാൾ എന്ന ചിത്രം ലോകവ്യാപകമായി വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രം സാമ്പത്തികമായി വലിയ വിജയം നേടുകയും നിരവധി ചലച്ചിത്രമേളകളിൽ പങ്കെടുക്കുകയും നിരൂപക പ്രീതി സമ്പാദിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന മേക്കിങ് വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചു കഴിഞ്ഞത്. വി ക്രിയേഷന് വേണ്ടി കലൈപുലി എസ്…

    Read More »
  • എല്ലാ ഡയലോഗും മമ്മൂക്ക പുഷ്പം പോലെ പറയും, സിങ്ക് സൗണ്ട് നിർദ്ദേശിച്ചതും മമ്മൂക്ക തന്നെ: ജോഫിന്‍

    മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് ഉടൻ തിയേറ്ററുകളിലെത്തും. മിസ്റ്ററി ത്രില്ലർ ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസറിനും ആദ്യ ഗാനത്തിനും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദ് പ്രീസ്റ്റ് എന്ന ചിത്രത്തിനുണ്ട്. ചിത്രം പൂർണ്ണമായും സിങ്ക് സൗണ്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മമ്മുട്ടിയുടെ മാന്ത്രിക ശബ്ദത്തിന് ഇത്രയധികം മിഴിവേകിയതും സിങ്ക് സൗണ്ടിന്റെ സാന്നിധ്യം തന്നെയാണ്. സംഗീതത്തിനും സൗണ്ടിനും വലിയ പ്രാധാന്യമുള്ള ചിത്രമാണ് ദി പ്രീസ്റ്റ്. പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നതിന് പിന്നില്‍ സൗണ്ട് വിഭാഗം പ്രത്യേകമായ ഇടപെടല്‍ നിർവഹിച്ചിട്ടുണ്ട്. തീയേറ്ററിൽ ചിത്രം കാണുന്ന പ്രേക്ഷകരെ ഓരോ നിമിഷവും ആവേശത്തിലാഴ്ത്താന്‍ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിന് കഴിയും. പൂര്‍ണമായും കൊമേഷ്യൽ സിനിമ ആയിരുന്നിട്ടുകൂടി ചിത്രത്തിൽ സിങ്ക് സൗണ്ട് ഉപയോഗിച്ചതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്നാണ് സംവിധായകന്റെ അഭിപ്രായം. ആദ്യ ചിത്രത്തില്‍ സിങ്ക് സൗണ്ട് ചെയ്യുക എന്നത് ശ്രമകരമായ ജോലിയായിരുന്നുവെന്ന് സംവിധായകൻ പറയുന്നു.…

    Read More »
  • ചലച്ചിത്ര വിതരണ വിവാദത്തിൽ സർക്കാരിനെ പിന്തുണച്ച് നടി കനികുസൃതി

    സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്കാരങ്ങൾ ജേതാക്കളുടെ കയ്യിൽ നേരിട്ട് കൊടുക്കാതെ മേശപ്പുറത്തു നിന്നും എടുത്തുകൊള്ളാൻ ആവശ്യപ്പെട്ട സർക്കാരിന്റെ നടപടിക്ക് വലിയ വിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരടക്കം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.   പുരസ്കാര ദാന ചടങ്ങിന് മുമ്പ് ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്നുള്ള കാര്യം കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് പുരസ്കാരം അവാർഡ് ജേതാക്കളുടെ കയ്യിൽ നേരിട്ട് നൽകാതെ മേശപ്പുറത്ത് വെക്കുകയും തുടർന്ന് നേതാക്കൾ സ്വയമേ അവാർഡുകൾ എടുക്കുകയും ചെയ്യാമെന്ന തീരുമാനത്തിലേക്ക് സംഘാടകർ എത്തിച്ചേർന്നത്. ഈ തീരുമാനത്തിന്റെ പേരിലാണ് സര്‍ക്കാര്‍ ഇപ്പോൾ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടി കനികുസൃതി രംഗത്തുവന്നിരിക്കുകയാണ്. പുരസ്കാര ജേതാക്കൾക്ക് അവാർഡ് കയ്യിൽ കൊടുക്കാതിരുന്നതില്‍ തെറ്റില്ലെന്നും സർക്കാർ ചെയ്തത് മാതൃകാപരമായ കാര്യമാണെന്നും കനികുസൃതി ചൂണ്ടിക്കാട്ടി. ”ചടങ്ങിൽ പങ്കെടുത്ത പലരും പല പ്രായക്കാരാണ് ഓരോരുത്തരുടെയും ഇമ്മ്യൂണിറ്റി…

    Read More »
Back to top button
error: