LIFETRENDING

ആറാട്ടിന്റെ ആദ്യ പോസ്റ്റര്‍ ഇന്നെത്തും

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ആദ്യ പോസ്റ്റര്‍ ഇന്ന് വൈകിട്ട് 7.15 നെത്തും. മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പങ്ക് വെച്ചത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം പൂര്‍ണമായും ഒരു മാസ് എന്റര്‍ടൈനറായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്ത് വന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

ഒരു പ്രത്യേക സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര ഗോപനെന്ന കഥാപാത്രത്തിന് പാലക്കാട്ടേ ഒരു ഗ്രാമത്തിലെത്തിപ്പെടേണ്ടി വരികയും തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

രാഹുല്‍ രാജാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വിജയ് ഉലഗനാഥന്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രം മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തും.

Back to top button
error: