LIFE
-
ഡോക്ടർ മാർച്ച് 26 ന് എത്തുന്നു
ശിവ കാർത്തികേയനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ഡോക്ടർ എന്ന ചിത്രം മാർച്ച് 26 ആം തീയതി തിയേറ്ററുകളിലെത്തുന്നു. അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ ഇപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ചിത്രം പൂർത്തിയാക്കി പ്രദർശനത്തിന് ഒരുങ്ങുവേയാണ് കൊറോണ വൈറസ് ഇന്ത്യയിലെത്തിയത്. ഇതോടെ തീയറ്റർ പ്രദർശനങ്ങൾ പ്രതിസന്ധിയിൽ ആവുകയും ചെയ്തപ്പോഴാണ് ഡോക്ടർ അടക്കമുള്ള ചിത്രങ്ങളുടെ പ്രദർശനം നീട്ടി വെക്കേണ്ടി വന്നത്. ചിത്രത്തിൽ പ്രിയങ്ക മോഹനാണ് ശിവകാർത്തികേയന്റെ നായികയായി എത്തുന്നത്. നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി കൊലമാവ് കോകില എന്ന ചിത്രം സംവിധാനം ചെയ്ത നെൽസൺ ആദ്യമായി ശിവകാർത്തികേയനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഡോക്ടർ. ഹാസ്യത്തിന് പ്രാധാന്യം നൽകുകയും എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും ഡോക്ടർ എന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ദളപതി വിജയിയെ നായകനാക്കി അടുത്ത ചിത്രം ഒരുക്കുന്ന നെൽസൺ ദിലീപ്കുമാർ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നെല്‍സൺ ദിലീപ്…
Read More » -
” ഗഗനചാരി ” കൊച്ചിയില്‍
അജു വര്‍ഗ്ഗീസ്,ഗോകുല്‍ സുരേഷ്,കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ” ഗഗനചാരി ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാക്കുളം മിര്‍കി സ്റ്റുഡിയോവില്‍ വെച്ചു നടന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു.സുര്‍ജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.അരുണ്‍ ചന്ദു,ശിവ സായ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-പ്രശാന്ത് പിള്ള,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
”ജഗമേ തന്തിറം” തീയേറ്ററിൽ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു: ധനുഷ്
തമിഴ് സിനിമയെ ലോകസിനിമയിൽ അടയാളപ്പെടുത്തിയ താരമാണ് ധനുഷ്. താരത്തിന്റെ പ്രകടനത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയും നിരൂപകപ്രശംസയും നേടാൻ സാധിച്ചിട്ടുണ്ട്. ധനുഷിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിരുന്നു. ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ എന്ന ചിത്രം 100 കോടി രൂപയോളം ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയിരുന്നു. രജനീകാന്തിനെ നായകനാക്കി പേട്ട എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ഒരുക്കിയ കാർത്തിക് സുബ്ബരാജ് ധനുഷിനൊപ്പം ചേരുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. അണിയറയിലും അരങ്ങിലും മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുന്നവര്‍ ഒരുമിക്കുമ്പോൾ ലഭിക്കുക ബ്ലോക്ക് ബസ്റ്ററില്‍ കുറഞ്ഞതൊന്നും ആയിരിക്കില്ല എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററിനും ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ചിത്രം എപ്പോൾ തിയേറ്ററിൽ എത്തുമെന്ന പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെയും ആരാധകരുടെയും കാത്തിരിപ്പിന് മങ്ങലേൽപ്പിച്ചു കൊണ്ടാണ് ജഗമേ തന്ത്രം എന്ന ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പ്രദർശനത്തിനെത്തുക എന്ന്…
Read More » -
ആദിപുരുഷിന്റെ സെറ്റിൽ തീപിടുത്തം: ആളപായമില്ല
പ്രശസ്ത ചലച്ചിത്ര താരങ്ങളായ പ്രഭാസിനെയും സെയ്ഫ് അലി ഖാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷിന്റെ സെറ്റിൽ തീപിടുത്തം. ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു ആദിപുരുഷിന്റെ സെറ്റിൽ തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും ആളപായമില്ല എന്നുള്ളതാണ് പുറത്തുവരുന്ന വിവരം. മുംബൈയിലെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. സംഭവം നടക്കുബോള്‍ ചലച്ചിത്ര താരങ്ങളോ മറ്റ് പിന്നണി പ്രവർത്തകരോ സെറ്റില്‍ ഉണ്ടായിരുന്നില്ല എന്നുള്ളത് വലിയ ആളപായവും ഗുരുതര പരിക്കുകളും കുറച്ചിട്ടുണ്ട്. താനാജി എന്ന ചിത്രം സംവിധാനം ചെയ്ത ഓം റൗട്ട് രാമരാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് തന്റെ പുതിയ ചിത്രമായ ആദിപുരുഷ് ഒരുക്കുന്നത്. ത്രീഡി മികവോടെ ഒരുങ്ങുന്ന ആദി പുരുഷ് നിർമ്മിക്കുന്നത് ടീ സീരിസാണ്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നട, തമിഴ് എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ആയിട്ടായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.
Read More » -
നഗരത്തിൽ നിന്ന് നാടുകടത്തിയ യാചകരുടെ കൂട്ടത്തിൽ ഭർത്താവ്, ഭാര്യ ചെയ്തത് ഇങ്ങനെ
മധ്യപ്രദേശിലെ ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ യാചകരെ പുറന്തള്ളാൻ തീരുമാനിക്കുന്നു. ഇത് വ്യാപകമായ എതിർപ്പുകളാണ് ക്ഷണിച്ചുവരുത്തിയത്. എന്നാൽ കാണാതെ പോയ ഭർത്താവിനെ കണ്ടെത്താൻ ഭാര്യയ്ക്ക് തുണയായതും ഈ പ്രവർത്തി തന്നെ. നാടുകടത്തലിന്റെ ദൃശ്യങ്ങളിൽ നിന്നാണ് പുഷ്പാ സാൽവി എന്ന സ്ത്രീ ഭർത്താവിനെ തിരിച്ചറിയുന്നത്. വീടില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരുടെ കൂട്ടത്തിൽ അമ്പതുകാരനായ അനിൽ സാൽവിയും ഉണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള അനിൽ സാൽവി കഴിഞ്ഞമാസമാണ് വീടുവിട്ടിറങ്ങിയത്. പുഷ്പ കുറെ അന്വേഷിച്ചെങ്കിലും ഭർത്താവിനെ കണ്ടെത്താനായില്ല. പൊലീസിൽ പരാതി നൽകി കാത്തിരിക്കുമ്പോഴാണ് നാടുകടത്തൽ ദൃശ്യങ്ങൾ പുഷ്പ കാണുന്നത്. തുടർന്ന് കോർപ്പറേഷൻ അധികൃതരുടെ സഹായത്തോടെ പുഷ്പ ഭർത്താവിനെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഭർത്താവിനെ മാനസികാരോഗ്യ വിദഗ്ദ്ധരെ കാണിച്ച് പുഷ്പ ചികിത്സയും നടത്തുന്നുണ്ട്.
Read More » -
അമൽ നീരദിനൊപ്പം മെഗാസ്റ്റാർ: ബിലാലോ.?
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫെബ്രുവരി ഏഴിന് തുടങ്ങുമെന്ന് റിപ്പോർട്ട്. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും പുതിയ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രീകരണം ആരംഭിക്കുന്നത് ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാൽ അല്ലെന്നും മറ്റൊരു കഥയാണെന്നുമാണ് അറിയാൻ കഴിയുന്നത്. പത്താം തീയതി ചിത്രീകരണ സംഘത്തോടൊപ്പം മമ്മൂട്ടിയും ജോയിൻ ചെയ്യും. ബിഗ് ബി എന്ന ചലച്ചിത്രത്തിനു ശേഷം നീണ്ട 14 വർഷങ്ങൾ കഴിഞ്ഞാണ് മമ്മൂട്ടിയും അമൽ നീരദും മറ്റൊരു ചിത്രത്തിനായി ഒരുമിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ താരങ്ങളെക്കുറിച്ചോ അണിയറ പ്രവർത്തകരെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം അമൽ നീരദിന്റെ സംവിധാനത്തിൽ ബിലാൽ എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദി…
Read More » -
മാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു: അണിയറയിൽ ഒരുങ്ങുന്നത് 2 കൊലകൊല്ലി ഐറ്റം
മലയാളത്തിന്റെ മാസ് സംവിധായകൻ എന്നറിയപ്പെടുന്ന അജയ് വാസുദേവ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ അനീഷ് ഹമീദും ബിബിന്‍ മോഹനുമാണ് പുതിയ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഷൈലോക്ക് പോലെ ഈ ചിത്രവും ഒരു മാസ് എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പു നൽകുന്നു. റോയൽ സിനിമാസിന്റെ ബാനറിൽ സി എച്ച് മുഹമ്മദ് വടകര, സൽമാൻ, ഷെരീഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്നുള്ള കാര്യം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. റോയൽ സിനിമാസിന്റെ രണ്ടു ചിത്രങ്ങളാണ് ഒരേദിവസം പ്രഖ്യാപിച്ചത്. മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റോയൽ സിനിമാസിന്റേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം. ഗോകുലം മൂവീസിന് വേണ്ടി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാംതൂണ്‍ എന്ന ചിത്രത്തിന്റെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഷൈലോക്ക് എന്ന ചിത്രത്തില്‍ തന്റെയൊപ്പം പ്രവർത്തിച്ചവര്‍ തന്നെയാണ് പുതിയ ചിത്രങ്ങളിലും…
Read More » -
”ഓപ്പറേഷൻ ജാവ” സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു
ഒരുപറ്റം പോലീസുകാരുടെയും അവർ ഏർപ്പെട്ടിരിക്കുന്ന മിഷന്റെയും കഥ പറയുന്ന ഓപ്പറേഷൻ ജാവയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് 19 മണിക്കൂർ പിന്നിടുമ്പോൾ യൂട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പർ വൺ ആയിരിക്കുകയാണ് ഓപ്പറേഷൻ ജാവയുടെ ട്രെയിലർ. ഫെബ്രുവരി 12ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു പറ്റം പോലീസുകാരെ കേന്ദ്രീകരിച്ച് നടക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലുവർഗീസ്, ലുക്മാന്‍, മാത്യു തോമസ്, മമിതാ ബിജു, ഇർഷാദ് അലി, അലക്സാണ്ടർ പ്രശാന്ത്, ജോണി ആന്റണി, ധന്യ അനന്യ, വിനീത കോശി തുടങ്ങിയ താരനിര ഓപ്പറേഷൻ ജാവയുടെ ഭാഗമാകുന്നു. കേരള പോലീസിന്റെ സൈബർ വിഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വി സിനിമാസിന്റെ ബാനറിൽ പത്മ ഉദയ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫൈസ് സാദിഖ് ചിത്രത്തിന്റെ ഛായാഗ്രഹണവും ജെയ്ക് ബിജോയ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. നിഷാദ് യൂസുഫ് എഡിറ്റിങ്ങും ദുന്ദു രാജീവ്…
Read More » -
എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും, 3 ബ്ലൂ ടിക്ക് – നിങ്ങളുടെ മെസ്സേജ് ഗവണ്‍മെന്റ് കണ്ടു; വാട്‌സ്ആപ്പിന്റെ ഈ പുതിയ നിയമങ്ങള്‍ സത്യമോ?
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളഇല്‍ പ്രചരിച്ചിരുന്ന വാര്‍ത്തയായിരുന്നു നാളെ മുതല്‍ വാട്‌സ്ആപ്പ് നും വാട്‌സ്ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍. മൂന്ന് ബ്ലൂ ടിക്ക് = നിങ്ങളുടെ മെസ്സേജ് ഗവണ്‍മെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും…. എന്ന രീതിയില്‍. എന്നാല്‍ ഇത് സത്യമോ അതോ മിഥ്യയോ എന്ന തരത്തില്‍ എല്ലാവരുടേയും ഇടയില്‍ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ അതിന് ഉത്തരം നല്‍കിയിരിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഫാക്റ്റ് ചെക്ക് വിഭാഗമായ പിഐബി ഫാക്റ്റ്. ഈ വാര്‍ത്തകള്‍ വ്യാജമാണെന്നും ഇത്തരം വാര്‍ത്തകളില്‍ വീഴാതിരിക്കുക, പ്രചരിപ്പിക്കാതിരിക്കുക എന്നുമാണ് ഇവര്‍ നല്‍കുന്ന വിവരം. ഇതുസംബന്ധിച്ച് കേരള പോലീസും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ രീതിയിലായിരുന്നു വാര്‍ത്ത പ്രചരണം നാളെ മുതല്‍ വാട്‌സ്ആപ്പ് നും വാട്‌സ്ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍ (വോയിസ് ആന്‍ഡ് വീഡിയോ കാള്‍ ) 1. എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും. 2. എല്ലാ കോളുകളും സേവ് ചെയ്യപ്പെടും. 3. വാട്‌സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റെര്‍,…
Read More »
