LIFETRENDING

ദേശീയ സംസ്ഥാന അവാർഡ്‌ ജേതാവായ പ്രശസ്ത ഛായാഗ്രാഹകൻ പി എസ്‌ നിവാസ് അന്തരിച്ചു

ദേശീയ സംസ്ഥാന അവാർഡ്‌ ജേതാവായ പ്രശസ്ത ഛായാഗ്രാഹകൻ പി എസ്‌ നിവാസ് അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള പെയിൻ & പാലിയേറ്റിവ് കെയറിൽ വെച്ച് അല്പം മുൻപാണ് മരണപ്പെട്ടത്. സംവിധായകനും ചലച്ചിത്രനിർമ്മാതാവും കൂടിയായ പി.എസ്. നിവാസ് തമിഴിൽ ഭാരതിരാജയുടെ സ്ഥിരം ക്യാമറാമാനായിരുന്നു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടത്തിന്റെ ഛായാഗ്രഹണത്തിന് ( black & white ) നിവാസിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ്‌ ലഭിച്ചു. ഈ ചിത്രം കണ്ടതിനു ശേഷമാണ് തമിഴ് സംവിധായകനായ ഭാരതിരാജാ തന്റെ “പതിനാറു വയതിനിലെ ” എന്ന ചിത്രത്തിലെ ക്യാമറാമാനായി നിവാസിനെ നിശ്ചയിച്ചത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്‌, തെലുങ്ക് ചിത്രങ്ങൾ ചെയ്തിട്ടുള്ള ഇദ്ദേഹം നിലവിലെ പല പ്രമുഖ ക്യാമറാൻമാർക്കും പ്രചോദനമായിരുന്നു. എഴുപതുകളിലെ വിഖ്യാത നവതരംഗ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിരുന്ന പി എസ്‌ നിവാസ്‌ എൺപതുകളിലും ഏറ്റവും തിരക്കുള്ള ക്യാമറാമാനായിരുന്നു.

Signature-ad

കോഴിക്കോടിൽ ജനിച്ചു. ദേവഗിരി സെന്റ് ജോസഫ് കോളേജിൽ നിന്നും ബിരുദം നേടി. മദ്രാസിലെ അടയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിൽ നിന്നും ഫിലിം ടെക്നോളജിയിൽ ബിരുദം നേടി. 1977ൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം മലയാളചലച്ചിത്രമായ മോഹിനിയാട്ടത്തിന് ലഭിച്ചു. ആ ചലച്ചിത്രത്തിനു തന്നെ മികച്ച ഛായാഗ്രാഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്കാരം ലഭിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്കാരവും 1979ൽ ലഭിച്ചു. സത്യത്തിന്റെ നിഴലിൽ ആണ് ആദ്യ ചിത്രം. ആയുഷ്മാൻഭവ യാണ് മലയാളത്തിലിറങ്ങിയ അവസാന ചിത്രം. തമിഴിൽ കല്ലുക്കുൾ ഈറം, നിഴൽ തേടും നെഞ്ചങ്ങൾ, സെവന്തി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. രാജ രാജാതാൻ, സെവന്തി എന്നീ ചിത്രങ്ങൾ നിർമ്മിച്ചു.

ഛായാഗ്രാഹകനായി (മലയാളചലച്ചിത്രങ്ങൾ)

സത്യത്തിന്റെ നിഴലിൽ, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, സൂര്യകാന്തി, പല്ലവി, രാജൻ പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സർപ്പം, പദ്മതീർത്ഥം, മാന്യമഹാജനങ്ങളെ, വീണ്ടും ലിസ, ആയുഷ്മാൻഭവ. ഓപ്പറേറ്റിവ് കേമറമാനായി കുട്ടിയേടത്തി, മാപ്പുസാക്ഷി, ചെമ്പരുത്തി, സ്വപ്നം എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചു.

ഛായാഗ്രാഹകനായി (തമിഴ് ചലച്ചിത്രങ്ങൾ)

പതിനാറു വയതിനിലേ, കിഴക്കേ പോകും റെയിൽ, സികപ്പു റോജാക്കൾ, ഇളമൈ ഊഞ്ചൽ ആടുകിറത്, നിറം മാറാത പൂക്കൾ, തനിക്കാട്ട് രാജ, കൊക്കരക്കോ, സെലങ്കെ ഒലി, മൈ ഡിയർ ലിസ, ചെമ്പകമേ ചെമ്പകമേ, പാസ് മാർക്ക്, കല്ലുക്കുൾ ഈറം, സെവന്തി

ഛായാഗ്രാഹകനായി (തെലുഗു ചലച്ചിത്രങ്ങൾ)

വയസു പിലിച്ചിന്തി, നിമജ്ജാനം, യേറ ഗുലാബി, സാഗര സംഗമം, സംഗീർത്തന, നാനി

ഛായാഗ്രാഹകനായി (ഹിന്ദി ചലച്ചിത്രങ്ങൾ)

സോൽവ സാവൻ, റെഡ് റോസ്, ആജ് കാ ദാദ, ഭയാനക് മഹാൽ.

Back to top button
error: