മഴപെയ്തു തോരുമ്പോൾ…
പ്രശസ്ത സംവിധായകൻ കെ.ജി ജോർജ്ജ് പ്രവീൺ ഇറവങ്കരയുടെ രചനയിൽ 2002 ൽ സംവിധാനം ചെയ്ത” മഴപെയ്തു തോരുമ്പോൾ” എന്ന ചിത്രത്തിലെ കാവ്യാത്മക ഗാനമാണ് രണ്ടു പതിറ്റാണ്ടിനു ശേഷം സോഷ്യൽ മീഡിയയിൽ പടരുന്നത്.ഗാനരചനയും പ്രവീൺ ഇറവങ്കര തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.
സംഗീതം ബൈജു അഞ്ചലും ഛായാഗ്രഹണം ജയൻ ചെമ്പഴന്തിയുമൊരുക്കിയ ചിത്രത്തിൽ തിരക്കഥാകൃത്ത് ഗാനരചയിതാവായ കഥ പ്രവീൺ ഇറവങ്കര ന്യൂസ് ദെന്നിനോട് പറഞ്ഞു.
“കെ.ജി ജോർജ്ജിനെപ്പോലെ ഒരു മഹാനായ സംവിധായകനു വേണ്ടി എഴുതാൻ ഭാഗ്യം കിട്ടിയപ്പോൾ ഗാനരചനയെപ്പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല. സ്ക്രിപ്റ്റിൽ കഥാസന്ദർഭത്തിനൊപ്പം “മരുഭൂവിന്നാത്മാവിൽ പെയ്തിറങ്ങുന്നൊരു മഴയുടെ സംഗീതം പോലെ”എന്ന ഒറ്റവരി എഴുതി ഇതുപോലെ ഒരു ഗാനം ഇവിടെ ചേർത്താൽ നന്നായിരിക്കുമെന്ന് വിനയപൂർവ്വം സൂചിപ്പിച്ചപ്പോൾ തിരക്കഥാകൃത്തിനെ ഞെട്ടിച്ചുകൊണ്ട് പിറ്റേന്ന് ജോർജ്ജ് സാർ പറഞ്ഞു ഇതുപോലെ ഒരു ഗാനമല്ല ഈ ഗാനം തന്നെയാണ് ചേർക്കുന്നത്.പക്ഷേ ബാക്കി വരി കൂടി ഉടൻ എഴുതിക്കിട്ടണം.
പറയുന്നത് ഇന്ത്യൻ സിനിമയുടെ ചരിത്രം കെ.ജി ജോർജ്ജാണ്.
കേൾക്കുന്നത് അദ്ദേഹത്തിന്റെ ആരാധകനായ എഴുത്തുകാരനും.
ആരാധന അമ്പരപ്പും ഭയവുമായി മാറി.
എങ്കിലും എഴുതി.
ഒരു അക്ഷരം പൊലും മാറ്റാതെ അദ്ദേഹം അത് ചിത്രത്തിലെ ഏക ഗാനമാക്കി.”
കെ ജി ജോർജ്ജിന്റെ മാസ്റ്റർപീസ് ചലച്ചിത്രം യവനികയിലെ തബലിസ്റ്റ് അയ്യപ്പനെ അനശ്വരനാക്കിയ ഭരത് ഗോപിയായിരുന്നു ചിത്രത്തിൽ രാജശേഖരൻ തമ്പിയായി എത്തിയത്.ഒപ്പം ഊർമ്മിളാഉണ്ണിയും അർച്ചനയുമുൾപ്പെടെ പ്രമുഖ താരങ്ങളും ചിത്രത്തെ സമ്പന്നമാക്കി.