LIFETOP 10TRENDING

”അമ്മ”യ്ക്ക് ആസ്ഥാനമന്ദിരം ഉയരുന്നു: തിരി തെളിയിക്കുന്നത് താരരാജാക്കന്മാർ

മലയാള സിനിമയിലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടനം ഫെബ്രുവരി ആറാം തീയതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഭദ്രദീപം തെളിയിക്കുന്നത്. പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തിൽ സർക്കാർ നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ വളരെ പരിമിതമായ ആളുകളെ ഉൾപ്പെടുത്തി ലളിതമായ ചടങ്ങാണ് ആറാം തീയതി നടക്കുന്നതെന്ന് അമ്മയ്ക്കുവേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

മലയാള സിനിമയിൽ അമ്മ എന്ന സംഘടനയുടെ പ്രവർത്തനം ആരംഭിച്ച് 25 വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം ഉയരുന്നത്. ആറാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്കാണ് ഉദ്ഘാടനം നടക്കുക. സംഘടനയിൽ പങ്കാളികളായ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാവണമെന്നും താരങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ആസ്ഥാനമന്ദിരം സന്ദർശിക്കണമെന്നും ക്ഷണക്കത്തില്‍ ഇടവേള ബാബു കുറിച്ചിരിക്കുന്നു. ദേശാഭിമാനി റോഡിലാണ് അമ്മയുടെ ആസ്ഥാനമന്ദിരം നിർമ്മിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button