LIFE
-
ഒടിയന്റെ കഥയുമായി എത്തുന്ന ‘കരുവ് ‘ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നാളെ (2021 ഫെബ്രുവരി 10ന് )
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിൻ്റെ ബാനറിൽ സുധീർ ഇബ്രാഹിം നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആർ മേനോൻ സംവിധാനം ചെയ്യുന്ന ‘കരുവ്’ എന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ഫെബ്രുവരി 10ന് പാലക്കാട് കാവശ്ശേരി പരക്കാട് ദേവി ക്ഷേത്രത്തിൽ വച്ച് നടക്കും. ചടങ്ങിൽ ആലത്തൂർ എ.എൽ.എ കെ.ഡി പ്രസേനൻ, പാലക്കാട് എ.എസ്.പി പി.ബി പ്രശോഭ് തുടങ്ങിയവർ വിശിഷ്ഠാതിഥികളായിരിക്കും. പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യമുള്ള ഈ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ സംവിധായിക തന്നെയാണ് നിർവഹിക്കുന്നത്. പൂജാ ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുക്കും.തദവസരത്തിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
Read More » -
ആയിഷയ്‌ക്കൊപ്പം ചുവട് വെച്ച് മീനാക്ഷിയും നമിതയും
മലയാളത്തിലെ ശ്രദ്ധേയനായ നടനും സംവിധായകനുമാണ് നാദിര്‍ഷ. നാദിര്‍ഷയുടെ മകളുടെ കല്യാണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. 11-ാം തീയതിയാണ് ആയിഷയുടെ വിവാഹമെങ്കിലും ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കല്യാണത്തിന് എല്ലാവരേയും പങ്കെടുപ്പിക്കാന്‍ സാധിക്കാത്തതിനാലാണ് കൊച്ചിയില്‍ ആഘോഷ രാവ് സംഘടിപ്പിച്ചത്. നാദിര്‍ഷയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലെ ശ്രദ്ധ കേന്ദ്രം മറ്റൊരു കുട്ടിത്താരമായിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷിയായിരുന്നു ചടങ്ങില്‍ ഏവരുടേയും ശ്രദ്ധ നേടിയത്. ആയിഷയും മീനാക്ഷിയും നടി നമിത പ്രമോദും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. ആയിഷയ്‌ക്കൊപ്പം വേദിയില്‍ ചുവട് വെച്ചാണ് മീനാക്ഷി ഏവരുടേയും ശ്രദ്ധ നേടിയത്. ചടങ്ങളില്‍ ദിലീപ് അടക്കം മലയാള സിനിമയിലെ പല പ്രഗത്ഭരും പങ്കെടുത്തിരുന്നു.
Read More » -
ദൃശ്യം 2 വിലെ ആദ്യഗാനം നാളെയെത്തും
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെയെത്തുന്നു. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി ചരിത്രവിജയം നേടിയ ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ട്രെയിലര്‍ എന്ന നേട്ടവും ചിത്രത്തിന്റെ ട്രെയിലര്‍ സ്വന്തമാക്കി കഴിഞ്ഞു. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍, അന്‍സിബ, മുരളി ഗോപി, സിദ്ധിഖ്, ആശ ശരത് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി 19 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. <iframe src=”https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fvideos%2F238745844506719%2F&show_text=true&width=476″ width=”476″ height=”591″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>
Read More » -
രാജ്യാന്തര ചലച്ചിത്ര മേള; സീറ്റ് റിസർവേഷൻ ആരംഭിച്ചു
രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമകളുടെ സീറ്റ് റിസർവേഷൻ ആരംഭിച്ചു. ‘registration.iffk .in’എന്ന വെബ്‌സൈറ്റ് വഴിയും ചലച്ചിത്ര അക്കാഡമിയുടെ ‘IFFK’എന്ന ആപ്പ് വഴിയുമാണ് റിസർവേഷൻ ആരംഭിച്ചത് . ചിത്രങ്ങളുടെ പ്രദർശനത്തിനും ഒരു ദിവസം മുൻപ് റിസർവേഷൻ അനുവദിക്കും. രാവിലെ 6 മണിമുതൽ പ്രദർശനത്തിന് ഒരു മണിക്കൂർ മുൻപ് വരെ സീറ്റുകൾ റിസർവ് ചെയ്യാം. മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നവർക്ക് മാത്രമേ തിയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പർ ഇ-മെയിലായും എസ്.എം .എസ് ആയും ഡെലിഗേറ്റുകൾക്കു ലഭ്യമാക്കും . തെർമൽ സ്കാനിങ്ങിന് ശേഷം മാത്രമേ ഡെലിഗേറ്റുകൾക്കു തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.
Read More » -
മെഗാസ്റ്റാറിന് വേണ്ടി മെഗാ തിരക്കഥയുമായി മുരളി ഗോപി
മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള തിരക്കഥാകൃത്താണ് മുരളി ഗോപി. അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരുപിടി നല്ല ചിത്രങ്ങൾ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവുമൊടുവിൽ മുരളിഗോപി തിരക്കഥ എഴുതിയത്. ഇപ്പോഴിതാ മുരളി ഗോപി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുതിയ ചിത്രത്തെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്. ഈ തവണ മുരളീഗോപി തിരക്കഥയെഴുതുന്നത് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിക്ക് വേണ്ടിയാണ്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷിബു ബഷീർ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് മുരളിഗോപി തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയും മുരളി ഗോപിയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിനു വേണ്ടി വിജയ് ബാബുവാണ്. ചിത്രത്തെ പറ്റിയുള്ള മറ്റുവിവരങ്ങളോ സാങ്കേതിക പ്രവർത്തകരുടെ പേരോ വെളിപ്പെടുത്തിയിട്ടില്ല. മുരളി ഗോപിയുടെ തിരക്കഥയിൽ വിജയ്ബാബു നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രത്തെപ്പറ്റിയും മുൻപ് വാർത്തകളുണ്ടായിരുന്നു. പൃഥ്വിരാജ് സുകുമാരൻ കേന്ദ്രകഥാപാത്രമായി എത്തുന്ന തീർപ്പ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ്…
Read More » -
വന്ന വഴി മറക്കുന്ന ആദർശശാലികൾ-ഇ.കെ.ഗോവിന്ദ വർമ്മ രാജ
ഗ്രഹണ സമയത്ത് പൂഴിനാഗത്തിന് (മണ്ണിര ) കൂടി വിഷമുണ്ട് എന്ന പഴഞ്ചൊല്ല് ഓർമ്മ വരുന്നു. തിരഞ്ഞെടുപ്പു കാലം അടുക്കുമ്പോൾ അവസരവാദികളായ ആദർശശാലികൾക്ക് മാധ്യമങ്ങൾ അമിത പ്രാധാന്യം കൊടുക്കും. അപ്പോൾ കാറ്റ് നോക്കി തൂറ്റാൻ മിടുക്കൻമാരായിരിക്കും ഈ ആദർശ പരിവേഷക്കാർ. ഹാസ്യ സമ്രാട്ട് സഞ്ജയൻ പറഞ്ഞത് പോലെ മറുകും യോഗ്യതയായി വരാറുണ്ട്. ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്ന് വിരൽ തന്നിലേക്കും ഒന്ന് ചുറ്റുവട്ടത്തേക്കും തിരിഞ്ഞിരിക്കുമെന്ന നാട്ടുനീതിക്ക് സമാധാനം പറഞ്ഞു കൊണ്ട് മാത്രമെ എനിക്ക് ആദർശവാൻമാരിലേക്ക് ചൂണ്ടാൻ കഴിയൂ. അതുകൊണ്ട് മാത്രം ഒരു ആത്മകഥനം. എന്റെ പ്രീഡിഗ്രിക്കാലം അടിയന്തരാവസ്ഥക്കാലമായിരുന്നു. സയൻസ് വിദ്യാർത്ഥിയാകയാൽ ലോക്കപ്പും കോടതിയും ജയിലുമായി കഴിഞ്ഞതു കാരണം കോഴ്സ് വെള്ളത്തിലായി. അങ്ങനെ അഷ്ടിക്ക് വകയില്ലാതെ നടന്നു. കോൺഗ്രസ് ഭരണകാലത്ത് മാടായി ബേങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്നു. അന്ന് അവിടെ മൂന്ന് താത്ക്കാലിക റേഷൻ ഷാപ്പ് മാനേജർമാരുടെ ഒഴിവ് വന്നപ്പോൾ എൻ്റെ അച്ഛനോടും അച്ഛൻ്റെ തറവാടായ വാരണക്കോട്ടില്ലത്തോടും ആദരവുണ്ടായിരുന്ന മാടായി ബേങ്കിലെ ഉദ്യോഗസ്ഥനും കമ്മ്യൂണിസ്റ്റ് കാരനുമായിരുന്ന…
Read More » -
നമ്മുടെയൊക്കെ മരണം വരെ അവൻ പിന്നാലെ വരും: സ്വയം ട്രോളി അജുവർഗീസ്
മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസൻ മലയാളികൾക്ക് പരിചയപ്പെടുത്തിയ താരങ്ങളാണ് നിവിൻ പോളിയും അജു വർഗീസുമൊക്കെ. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിവിൻ പോളിയും അജു വർഗീസിനെയുമൊക്കെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരമായി നിവിൻപോളി പിൽക്കാലത്ത് മാറിയത് മറ്റൊരു ചരിത്രം. അജു വർഗീസ് ആകട്ടെ നടനായും സംവിധായകനായും തിരക്കഥാകൃത്തായും പ്രൊഡ്യൂസറായുമൊക്കെ മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. അജു വർഗീസും വിനീത് ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധത്തെ പറ്റി പലപ്പോഴും താരങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സിനിമ എടുത്താൽ അജു വർഗീസ് കൂടെ ഉണ്ടാകും എന്നാണ് പരക്കെ മലയാളത്തിലുള്ള ഒരു പ്രയോഗം. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ ഹൃദയത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു സെൽഫ് ട്രോളുമായി അജുവർഗീസ് രംഗത്തെത്തിയിരിക്കുകയാണ്. വിനീത് ശ്രീനിവാസനും നിവിൻ പോളിയും എപ്പോൾ സിനിമയെക്കുറിച്ച് ചർച്ച ചെയ്താലും അവർക്കു പിന്നാലെ അജുവർഗീസ് എത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന ഒരു ട്രോളാണ്…
Read More » -
”ഡ്രസ്സ് അല്ല മേഡം ഇവിടെ പ്രശ്നം, കാഴ്ചപ്പാടാണ്” മാസ്റ്ററിലെ ഡിലീറ്റഡ് സീന്‍ പുറത്ത്
ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം ലോകവ്യാപകമായി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞുകിടന്ന തീയേറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരേയും ആരാധകരെയും എത്തിക്കുന്നതിൽ മാസ്റ്റർ വഹിച്ച പങ്ക് വളരെ വലുതാണ്. ജനുവരി 13ന് പൊങ്കൽ റിലീസ് ആയിട്ടാണ് ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിലെത്തിയത്. കൊവിഡ് മാനദണ്ഡങ്ങളും 50 % സീറ്റിങ്ങിലും ചിത്രം 200 കോടി കളക്ട് ചെയ്തത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ ഒരു രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കോളജ് അധ്യാപകനായ ജെഡി എന്ന കഥാപാത്രമായാണ് വിജയ് ചിത്രത്തിൽ എത്തിയത്. കുട്ടികളുടെ പ്രശ്നത്തിൽ കൂടെ നിൽക്കുന്ന അധ്യാപകനായ ജെഡിയുടെ ഒരു മാസ് രംഗമാണ് അണിയറപ്രവർത്തകർ ഡിലീറ്റ് ചെയ്തതെന്നാണ് ആരാധകരുടെ അഭിപ്രായം. ചിത്രത്തിൽ നിന്നും പ്രസ്തുത സീൻ ഒഴിവാക്കിയതില്‍ പ്രേക്ഷകരും ആരാധകരും അണിയറ പ്രവർത്തകരോട് ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. ചിത്രത്തില്‍ ഈ രംഗവും ഉൾപ്പെടുത്താമായിരുന്നു എന്നാണ് ഇപ്പോൾ പൊതുവേ ആരാധകരും പ്രേക്ഷകരും…
Read More »

