LIFE
-
”കരുവ് ”; ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
മലയാളത്തിൽ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന “കരുവ് “ന്റെ പൂജയും സ്വിച്ചോൺ കർമ്മവും പാലക്കാട് കാവശ്ശേരിയിൽ ആരംഭിച്ചു. പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യമുള്ള ഈ ത്രില്ലർ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം ശ്രീഷ്മ ആർ മേനോനാണ് നിർവഹിക്കുന്നത്. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്റെ ബാനറിൽ സുധീർ ഇബ്രാഹിമാണ് നിർമ്മിക്കുന്നത്. ചടങ്ങിൽ ആലത്തൂർ എ.എൽ.എ കെ.ഡി പ്രസേനൻ, പാലക്കാട് എ.എസ്.പി പി.ബി പ്രശോഭ്, നിർമ്മാതാവ് നൗഷാദ് ആലത്തൂർ തുടങ്ങിയവർ വിശിഷ്ഠാതിഥികളായിരുന്നു. ആദ്യമായി ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായികയാവുന്നു എന്ന പ്രത്യേകതയും കരുവ് എന്ന ചിത്രത്തിനുണ്ട്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗഡില്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധരൻ, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം-…
Read More » -
പ്രണയ സമാഹാരമായി നാലു പ്രഗൽഭ സംവിധായകർ ഒന്നിച്ച ‘കുട്ടി സ്റ്റോറി ‘ എത്തുന്നു
നാല് വൈകാരികമായ പ്രണയങ്ങൾ എന്ന ടാഗ് ലൈനുമായാണ് ‘കുട്ടി സ്റ്റോറി ‘ എന്ന ആന്തോളജി സിനിമ എത്തുന്നത്. ആരാധകർ ഏറെ ആകാംഷയോടെ യാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നീ നാല് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്നു എന്നത് ഈ ചിത്രത്തിൻ്റെ സവിശേഷതയാണ് . ഫെബ്രുവരി 12നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക . നാലു പ്രണയ കഥകളുടെ സമാഹാരമായ ( ആന്തോളജി) കുട്ടി സ്റ്റോറി യുടെ പാശ്ചാത്തലം വ്യത്യസ്ത പ്രായക്കാരുടെ പ്രണയ ബന്ധങ്ങളാണ്. ഗൗതം വാസുദേവ മേനോൻ, വിജയ് സേതുപതി, അമല പോള്‍, മേഘ ആകാശ്, അദിതി ബാലൻ, ആര്യ, സാക്ഷി അഗര്‍വാള്‍, റോബോ ശങ്കര്‍, വരുൺ, സംഗീത , പ്രഭാകര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമകളിൽ അണിനിരക്കുന്നത്. രസകരമായ ട്രെയിലർ ഇതിനകം യൂട്യൂബിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പുതിയ സ്റ്റില്ലുകളും അണിയറക്കാർ പുറത്തു വിട്ടു. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. ഐശ്വരി കെ ഗണേഷ് ആണ് ചിത്രം നിർമ്മച്ചിരിക്കുന്നത്. സിൽവർ…
Read More » -
ബ്ലാക്ക് കോഫി” ഫെബ്രുവരി 19-ന്
ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച ” സോള്‍ട്ട് ആന്റ് പെപ്പര്‍ ” എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ബ്ലാക്ക് കോഫി ” ഫെബ്രുവരി 19-ന് തിയ്യേറ്ററിലെത്തുന്നു. കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ്,കാളിദാസനായി പ്രേക്ഷകരുടെ കെെയ്യടി നേടിയ ലാല്‍,മായയായി തിളങ്ങിയ ശ്വേത മേനോന്‍ തുടങ്ങിയവര്‍ ബ്ലാക്ക് കോഫി യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം,സണ്ണി വെയ്ന്‍,സിനി സെെനുദ്ദീന്‍,മൂപ്പനായി അഭിനയിച്ച കേളുമൂപ്പന്‍ എന്നിവരും അഭിനയിക്കുന്നു സുധീര്‍ കരമന,ഇടവേള ബാബു,സുബീഷ് സുധി,സ്ഫടികം ജോര്‍ജ്ജ്,സാജൂ കൊടിയന്‍,കോട്ടയം പ്രദീപ്,സാലു കൂറ്റനാട്,ഒവിയ,ലെന,രചന നാരായണൻ കുട്ടി, ഓർമ ബോസ്,പൊന്നമ്മ ബാബു,തെസ്നിഖാന്‍,അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാൽ സംഗീതം പകരുന്നു.ഗായകര്‍-ജാസി ഗിഫ്റ്റ്,മഞ്ജരി, എഡിറ്റർ-സന്ദീപ് നന്ദകുമാർ,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തറ, കല-രാജീവ് കോവിലകം,ജോസഫ്. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള…
Read More » -
മഞ്ജുവാര്യർ-ജയസൂര്യ കൂട്ടുകെട്ടിൽ ”മേരി ആവാസ് സുനോ”: സംവിധാനം പ്രജേഷ് സെന്‍
ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം മറ്റൊരു പുതിയ ചിത്രവുമായി പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ പുതിയ ചിത്രത്തിനുണ്ട്. മേരി ആവാസ് സുനോ എന്ന പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് യൂണിവേഴ്സൽ സിനിമാസിന് വേണ്ടി ബി. രാകേഷാണ്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞുകിടന്ന തീയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ പ്രദർശനത്തിനെത്തിയ ആദ്യ മലയാള ചിത്രം വെള്ളമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൽ കടുത്ത മദ്യപാനിയായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തിയത്. ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് പ്രജേഷ് സെന്‍ വെള്ളത്തിന്റെ തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്. ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനത്തിന് എല്ലായിടത്തു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് മേരി ആവാസ്…
Read More » -
ശരിക്കും ഇതാണ് ഞാൻ, ചക്കപ്പഴത്തിലേതാണ് മേക്കോവർ: സബിറ്റ ജോര്‍ജ്
വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി മനസ്സുകളിൽ ഇടം പിടിച്ച ടെലിവിഷൻ സീരിയൽ ആണ് ചക്കപ്പഴം. വലിയ ഏച്ചു കെട്ടലുകളോ കണ്ണീർ കഥകളോ ഇല്ലാതെ ഒരു മലയാളി കുടുംബത്തിലേക്ക് ക്യാമറ തുറന്നുവച്ചാൽ കാണുന്ന കാഴ്ച എന്തോ അതാണ് ചക്കപ്പഴത്തിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ചക്കപ്പഴത്തിലെ ലളിതയും സുമേഷും ആഷയും പൈങ്കിളിയുമൊക്കെ ഇന്ന് മലയാളികൾക്ക് പ്രിയങ്കരരാണ്. മലയാളികളുടെ സ്വീകരണമുറിയിൽ ഇവർക്ക് പ്രത്യേകം ഒരു സ്ഥാനമുണ്ട്. ഇപ്പോഴിത ചക്കപ്പഴം എന്ന സീരിയലിലെ കേന്ദ്രകഥാപാത്രമായ ലളിതമ്മയെ അവതരിപ്പിക്കുന്ന സബിറ്റ ജോർജാണ് ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ”ശരിക്കും ചക്കപ്പഴത്തിലെ ലളിത എന്ന കഥാപാത്രമാണ് മേക്കോവർ, യഥാർത്ഥ ജീവിതത്തിൽ ഞാൻ അങ്ങനെയൊന്നുമല്ല” സബിറ്റ ജോർജ് പറയുന്നു. സംഗീതം, എവിയേഷന്‍, മെഡിക്കല്‍ ഫീല്‍ഡ്, മോഡലിംഗ് തുടങ്ങിയ മേഖലകളിലെല്ലാം തന്റെ സാന്നിധ്യമറിയിച്ച ശേഷമാണ് സബിറ്റ സീരിയൽ രംഗത്തേക്ക് കടന്നുവന്നത്. ചെറുപ്പംമുതൽ കലാരംഗത്ത് കഴിവ് തെളിയിച്ച ആളാണ് സബിറ്റ. തുടർന്ന് പാലക്കാട് ചിറ്റൂർ കോളേജിൽ നിന്നും ബി എ…
Read More » -
ഒടിടി റിലീസുകൾക്ക് ഇനി 42 ദിവസം കാക്കണം
മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോം റിലീസുകൾ തീയറ്ററിൽ ചിത്രം എത്തിയതിന് 42 ദിവസങ്ങൾക്കു ശേഷം മാത്രമേ ഇനി മുതല്‍ ലഭ്യമാവൂ എന്ന് പുതിയ തീരുമാനം. കേരള ഫിലിം ചേംബര്‍ ഭാരവാഹികളും ഡിസ്ട്രിബ്യൂട്ടേഴ്സ് ഭാരവാഹികളും പ്രൊഡ്യൂസർ അസോസിയേഷന്റെ ഭാരവാഹികളും FEUOK യും ചേര്‍ന്ന് സംയുക്ത മായിട്ടാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. തീയറ്ററിൽ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾക്ക് ഈ തീരുമാനം വലിയ ഗുണമുണ്ടാക്കും എന്നാണ് കരുതുന്നത്. തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രദര്‍ശനത്തിനെത്തുന്നത് മൂലം തീയറ്ററിലേക്കുള്ള പ്രേക്ഷകരുടെ വരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം റിലീസ് ചെയ്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തിയിരുന്നു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചിത്രമെത്തുന്നത് വലിയൊരു വിഭാഗത്തെ ആകർഷിച്ചിരുന്നു. തീയറ്ററിലെ തിക്കും തിരക്കും ഒഴിവാക്കി സ്വന്തം വീട്ടിലിരുന്ന് സിനിമ കാണാം എന്നത് തന്നെയാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രധാന മേന്മ. #BreakingNews…
Read More » -
പ്രണയ ദിനത്തില്‍ ആദ്യ ലിറിക്കല്‍ വീഡിയോ ” സാല്‍മണ്‍ ” ത്രി ഡി
പ്രണയക്കവിത ചൊല്ലാന്‍ നിന്റെ കാതോരത്ത് ഞാന്‍ വരുന്നുണ്ടെന്ന് പറയുന്നതിനപ്പുറം ഈ പ്രണയ ദിനത്തില്‍ എന്തു സമ്മാനമാണ് നിങ്ങളാഗ്രഹിക്കുന്നത്. ഏഴ് ഭാഷകളില്‍ ചരിത്രം കുറിക്കാനെത്തുന്ന സാല്‍മണ്‍ ത്രി ഡി ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഫെബ്രുവരി 14ന് പ്രണയ ദിനത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് ടി സീരിസ് ലഹരിയുടെ വെബ്‌സൈറ്റ് വഴി ആസ്വാദകരെ തേടിയെടുത്തുന്നത്. പ്രണയത്തിന്റെ കുളിരനുഭവം നല്കുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഗാനത്തില്‍ വിജയ് യേശുദാസും ജോനിറ്റയുമാണ് വേഷമിടുന്നത്. നവീന്‍ കണ്ണന്റെ രചനയില്‍ ശ്രീജിത്ത് എടവന സംഗീതം നല്കിയ ഗാനത്തിന് നൃത്തസംവിധായകന്‍ അയ്യപ്പദാസിന്റെ മനോഹരമായ ചുവടുവെയ്പുകളാണ് അകമ്പടി സേവിക്കുന്നത്. ലണ്ടനില്‍ റെക്കോര്‍ഡ് ചെയ്ത ഗാനത്തിന് കൊച്ചിയില്‍ മിക്‌സിംഗ് നിര്‍വഹിച്ച് കാനഡയിലാണ് മാസ്റ്ററിംഗ് ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. രാഹുലും സെല്‍വനും ചേര്‍ന്ന് മനോഹരമായ കവിത പോലെ കൈകാര്യം ചെയ്ത ക്യാമറ ഗാനത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി…
Read More » -
ജെല്ലിക്കെട്ട് പുറത്തേക്ക്, ബിട്ടു അകത്തേക്ക്
93 മത് ഓസ്കാർ പുരസ്കാര മത്സരത്തിന്റെ അന്തിമ പട്ടിക പുറത്ത് വരുമ്പോൾ മലയാളിക്ക് നിരാശ. ഏറെ പ്രതീക്ഷയോടെ ഓസ്കാറിൽ വലിയ അംഗീകാരങ്ങൾ നേടും എന്ന് വിചാരിച്ചിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന ചിത്രം അന്തിമ പട്ടികയിൽ ഉൾപ്പെടാതെ പുറത്തേക്ക്. അക്കാദമി അവാര്‍ഡ്സിന്റെ ഇന്റർനാഷണൽ ഫിലിം കാറ്റഗറിയിൽ ആയിരുന്നു ചിത്രത്തിന് പ്രവേശനം ലഭിച്ചിരിന്നത്. എന്നാൽ അന്തിമ പട്ടിക പുറത്തു വരുമ്പോൾ ജെല്ലിക്കെട്ടിന് സെലക്ഷൻ ലഭിച്ചിട്ടില്ല എന്ന് നിരാശാജനകമായ വാര്‍ത്തയാണ് കേള്‍ക്കുന്നത്. അതേസമയം ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ കരിഷ്മ ദേവ് ഡ്യൂബെ സംവിധാനം ചെയ്ത ബിട്ടു പ്രവേശനം നേടിയിരിക്കുന്നു. ഇന്ത്യയില്‍ നിന്നും 27 ഓളം ചിത്രങ്ങളുമായി മത്സരിച്ചാണ് ജെല്ലിക്കെട്ട് ഓസ്കാറിനായി തിരഞ്ഞെടുത്തത്. ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, മൂത്തോന്‍ തുടങ്ങിയ ചിത്രങ്ങളുമായി മത്സരിച്ചാണ് ജെല്ലിക്കെട്ട് ഓസ്കാർ വേദിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 93 രാജ്യങ്ങളിൽ നിന്നും shortlist ചെയ്തതിൽ അവസാന റൗണ്ടിൽ 15 ചിത്രങ്ങളാണ് ഇടം പിടിച്ചത് .…
Read More » -
സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങൾ ഏതറ്റം വരെ പോകും.? ചോദ്യവുമായി ജോർജുകുട്ടി
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ദൃശ്യം 2013ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ജിത്തു ജോസഫ് എന്ന സംവിധായകന്റെയും മലയാള സിനിമയുടെയും മാറ്റത്തിന് തുടക്കമാവുകയായിരുന്നു ദൃശ്യം. സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ഒരു കൊലപാതകം മറച്ചു വെക്കേണ്ടി വരുന്ന ജോർജ്ജുകുട്ടി എന്ന സാധാരണക്കാരന്റെയും അയാൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെയും കഥയാണ് ദൃശ്യത്തിലൂടെ ജിത്തു ജോസഫ് പ്രേക്ഷകരോട് സംവദിച്ചത്. ചിത്രം അവസാനിക്കുമ്പോൾ ഒരു വലിയ രഹസ്യം ജോർജ്ജുകുട്ടിയുടെ മനസ്സിലും സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെ മനസ്സിലും അവശേഷിക്കുന്നു. ജോർജുകുട്ടിയുടെ മകൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ മൃതശരീരം രാജാക്കാട് പോലീസ് സ്റ്റേഷനിലാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് ജോർജുകുട്ടിയെ പോലെ അറിയാവുന്നത് പ്രേക്ഷകർക്ക് മാത്രമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിക്കുമ്പോൾ ഓരോ പ്രേക്ഷകന്റെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം രാജാക്കാട് പോലീസ് സ്റ്റേഷന്‍ ആയിരിക്കും. ജോര്‍ജുകുട്ടി അവശേഷിപ്പിച്ച ആ വലിയ രഹസ്യം നിയമപാലകർ കണ്ടെത്തുമോ എന്ന ചോദ്യം തന്നെയാണ് ദൃശ്യം 2 ലേക്കുള്ള പ്രധാന ആകർഷക ഘടകം.…
Read More »
