രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമകളുടെ സീറ്റ് റിസർവേഷൻ ആരംഭിച്ചു. ‘registration.iffk .in’എന്ന വെബ്‌സൈറ്റ് വഴിയും ചലച്ചിത്ര അക്കാഡമിയുടെ ‘IFFK’എന്ന ആപ്പ് വഴിയുമാണ് റിസർവേഷൻ ആരംഭിച്ചത് . ചിത്രങ്ങളുടെ പ്രദർശനത്തിനും ഒരു ദിവസം മുൻപ് റിസർവേഷൻ അനുവദിക്കും.
രാവിലെ 6 മണിമുതൽ പ്രദർശനത്തിന് ഒരു മണിക്കൂർ മുൻപ് വരെ സീറ്റുകൾ റിസർവ് ചെയ്യാം. മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നവർക്ക് മാത്രമേ തിയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പർ ഇ-മെയിലായും എസ്.എം .എസ് ആയും ഡെലിഗേറ്റുകൾക്കു ലഭ്യമാക്കും . തെർമൽ സ്കാനിങ്ങിന് ശേഷം മാത്രമേ ഡെലിഗേറ്റുകൾക്കു തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.