LIFETRENDING

ദൃശ്യം 2 വിലെ ആദ്യഗാനം നാളെയെത്തും

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെയെത്തുന്നു. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി ചരിത്രവിജയം നേടിയ ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2.

ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ട്രെയിലര്‍ എന്ന നേട്ടവും ചിത്രത്തിന്റെ ട്രെയിലര്‍ സ്വന്തമാക്കി കഴിഞ്ഞു.

മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍, അന്‍സിബ, മുരളി ഗോപി, സിദ്ധിഖ്, ആശ ശരത് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി 19 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

<iframe src=”https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fvideos%2F238745844506719%2F&show_text=true&width=476″ width=”476″ height=”591″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: