പുതിയ രുചിക്കൂട്ടുമായി സാജൻ ബേക്കറിയുടെ പുതിയ ടീസർ

ജു വർഗീസ്, ലെന എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അരുൺ ചന്തു സംവിധാനം ചെയ്യുന്ന സാജൻ ബേക്കറിയുടെ പുതിയ ടീസർ എത്തി. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന സാജൻ ബേക്കറി ഒരു കുടുംബചിത്രമാണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകനായ അരുൺ ചന്തവും സച്ചിൻ ആർ ചന്ദ്രനും അജു വർഗീസ് ചേർന്നാണ്. ചിത്രം ഫെബ്രുവരി പന്ത്രണ്ടാം തീയതി തീയേറ്ററുകളിലെത്തും.

വർഗീസിനൊപ്പം ഗണേഷ് കുമാർ, ഭഗത് മാനുവൽ, ജാഫർ ഇടുക്കി, ഗ്രേസ് ആന്റണി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതയായ രഞ്ജിത് മേനോനാണ് ചിത്രത്തിൽ അജു വർഗീസിന്റെ നായികയായെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *