LIFETRENDING

ആയിഷയ്‌ക്കൊപ്പം ചുവട് വെച്ച് മീനാക്ഷിയും നമിതയും

ലയാളത്തിലെ ശ്രദ്ധേയനായ നടനും സംവിധായകനുമാണ് നാദിര്‍ഷ. നാദിര്‍ഷയുടെ മകളുടെ കല്യാണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. 11-ാം തീയതിയാണ് ആയിഷയുടെ വിവാഹമെങ്കിലും ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കല്യാണത്തിന് എല്ലാവരേയും പങ്കെടുപ്പിക്കാന്‍ സാധിക്കാത്തതിനാലാണ് കൊച്ചിയില്‍ ആഘോഷ രാവ് സംഘടിപ്പിച്ചത്.

നാദിര്‍ഷയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലെ ശ്രദ്ധ കേന്ദ്രം മറ്റൊരു കുട്ടിത്താരമായിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷിയായിരുന്നു ചടങ്ങില്‍ ഏവരുടേയും ശ്രദ്ധ നേടിയത്. ആയിഷയും മീനാക്ഷിയും നടി നമിത പ്രമോദും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. ആയിഷയ്‌ക്കൊപ്പം വേദിയില്‍ ചുവട് വെച്ചാണ് മീനാക്ഷി ഏവരുടേയും ശ്രദ്ധ നേടിയത്. ചടങ്ങളില്‍ ദിലീപ് അടക്കം മലയാള സിനിമയിലെ പല പ്രഗത്ഭരും പങ്കെടുത്തിരുന്നു.

Signature-ad

Back to top button
error: