പോൾ പൗലോസ്,ജോർജ് ആന്റണി, സിമ്രാൻ,പൂജ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാർതിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഒരു കനേഡിയൻ ഡയറി” എന്ന റൊമാന്റിക് സൈക്കോ ത്രില്ലർ ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
ശിവകുമാർ വരിക്കര എഴുതി കെ എ ലത്തീഫ് സംഗീതം പകർന്ന് ഉണ്ണിമേനോൻ,സീമ ശ്രീകുമാർ എന്നിവർ ആലപിച്ച “കുറ്റ്യാലം കുളിരുണ്ട്… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. എൺപതു ശതമാനവും കാനഡയിൽ ചിത്രീകരിച്ച് കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകർത്തിയ ആദ്യ മലയാളം സിനിമയായ “ഒരു കാനേഡിയൻ ഡയറി ” ഒരുക്കിയത് ഒരു വനിത സംവിധായികയാണ് എന്നത് ഏറേ ശ്രദ്ധേയമാണ്.
പ്രസാദ് മുഹമ്മ, അഖിൽ ആർ സി, കവലയൂർ, ജിൻസി ബിനോയ്, ജോവന്ന ടൈറ്റസ്, ജിൻസ് തോമസ്,
ആമി എ എസ്, പ്രതിഭ,ദേവി ലക്ഷണം, സണ്ണി ജോസഫ്, ബെൻസൺ സെബാസ്റ്റ്യൻ, ഡോസൺ ഹെക്ടർ,
ചാഡ്,സ്റ്റീവ്, ബിനോയ് കൊട്ടാരക്കര, ജാക്സൺ ജോയ്, ശുഭ പട്ടത്തിൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്രീം പ്രൊഡക്ഷൻസിന്റെ ബാനറിൽ എം വി ശ്രീകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണവും എം വി ശ്രീകുമാർ തന്നെ നിർവ്വഹിക്കുന്നു. ശിവകുമാർ വരിക്കര, ശ്രീതി സുജയ് എന്നിവരുടെ വരികൾക്ക് കെ.എ.ലത്തീഫ് സംഗീതം പകരുന്നു. ഉണ്ണിമേനോൻ, മധുബാലകൃഷ്ണൻ, വെങ്കി അയ്യർ,സീമ ശ്രീകുമാർ,കിരൺ കൃഷ്ണ,രാഹുൽ കൃഷ്ണൻ,മീരാ കൃഷ്ണൻ എന്നിവരാണ് ഗായകർ. എഡിറ്റർ – വിപിൻ രവി എ.ആർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണകുമാർ പുറവങ്കര,പ്രൊഡക്ഷൻ കൺട്രോളർ-സുജയ് കുമാർ ജെ എസ്,കല-ബെഞ്ചി ഫിലിപ്പ് (കാനഡ), ഷൈജു കൃഷ്ണൻ (ഇന്ത്യ),മേക്കപ്പ്-സുധീഷ് കൈവേലി,വസ്ത്രാലങ്കാരം-രാധാ ശിവകുമാർ,സ്റ്റിൽസ്-ബാലു മേനോൻ,പോസ്റ്റർ ഡിസൈൻ-മനോജ് കുമാർ,അസോസിയേറ്റ് ഡയറക്ടർ-ജിത്തു ശിവൻഅസിസ്റ്റന്റ് ഡയറക്ടർ-പ്രവിദ് എം, ജിതിൻ സെബാസ്റ്റ്യൻ, അശോകൻ-സൗണ്ട് ഡിസൈൻ-ധനുഷ്നായനാർ, കോറിയോഗ്രാഫി-മാർട്ടിൻ,ദിപു കൃഷ്ണ,ജെറോജ് ആന്റണി, പശ്ചാത്തല സംഗീതം- ഹരികൃഷ്ണൻ എം.ബി,സൗണ്ട് റെക്കോർഡിംഗ് – ഷാജി മാധവൻ (ഇന്ത്യ) , അനൂപ് ഐസക് (കാനഡ) ഡി ഐ-രാജേഷ്ഓഡിയോഗ്രഫി-ബിജു ബെയ്സിൽ,ലെയ്സൺ ഓഫീസർ – ബൈജു ആര്യാട്,ആനിമേഷൻ-വിക്കി, വാർത്ത പ്രചരണം-എ എസ് ദിനേശ്.