LIFEMovie

ഗായത്രി സുരേഷിന് പ്രണവിനെ കല്യാണം കഴിക്കണം, മോഹന്‍ലാലിന്റെ മരുമകളാകണം

”ഒരുപാട് ചേട്ടന്‍മാര്‍ പ്രെപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ എന്റെ മനസ്സില്‍ ഒരാളേയുള്ളു, പ്രണവ് മോഹന്‍ലാല്‍. പക്ഷേ പ്രണവിന് ഇതൊന്നും അറിയില്ല എന്നതാണ് വേറൊരു സത്യം…”

‘ജമ്‌നപ്യാരി’ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ഗായത്രി സുരേഷ് തൃശ്ശൂര്‍ സ്വദേശിയാണ്.
അടുത്തിടെ നടന്ന ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് നടി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ‘കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ താന്‍ ചെയ്തുള്ളു’ എന്ന ഗായത്രിയുടെ വിശദീകരണ വീഡിയോ ട്രോളുകളില്‍ നിറയുകയും ആളുകൾ നടിയെ പൊങ്കാലയിടുകയും ചെയ്തിരുന്നു.
ഒരു ഓണ്‍ലൈന്‍ ചാനലിന് ഗായത്രി സുരേഷ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Signature-ad

മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയത്തെ കുറിച്ചാണ് ഗായത്രി വാചാലയായത്. ഇത് ട്രോളുകളിലും നിറയുകയാണ്. ആരെങ്കിലും ഗായത്രിയെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്.

”ഒരുപാട് ചേട്ടന്‍മാര്‍ പ്രെപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് ആരോടും അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. എന്റെ മനസ്സില്‍ ഒരാളേയുള്ളു, പ്രണവ് മോഹന്‍ലാല്‍. പ്രണവിന് ഇതൊന്നും അറിയില്ല എന്നതാണ് വേറൊരു സത്യം”
ഗായത്രി പറയുന്നു.

പ്രണവിനെ എങ്ങനെയെങ്കിലും ഇത് അറിയിക്കാം എന്ന് അവതാരകന്‍ പറയുമ്പോള്‍ അത് തന്നെയാണ് താന്‍ ഇത് പറയാന്‍ കാരണമെന്നും ഗായത്രി വ്യക്തമാക്കുന്നു.
പ്രണവ് തന്നേക്കാള്‍ ഒരുപാട് മുകളില്‍ നില്‍ക്കുന്ന ആളാണ്. തന്റെ പടങ്ങള്‍ ഒക്കെ ഇറങ്ങി, താനും ആ ഒരു ലെവലില്‍ എത്തുമ്പോള്‍ ചിലപ്പോള്‍ നടക്കാമായിരിക്കാം എന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

പ്രണവിനോടുള്ള ഇഷ്ടത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പും ഗായത്രി പറഞ്ഞിട്ടുണ്ട്.
ലാലേട്ടന്റെ മരുമകള്‍ ആവാനുള്ള പരിപാടി ആണല്ലേ എന്നു ചോദിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ഇത് ആഘോഷിക്കുന്നത്. പ്രണവിന്റെ ‘ഹൃദയം’ ചിത്രത്തിലെ ദര്‍ശന എന്ന് തുടങ്ങുന്ന ഗാനത്തിലെ സീനുകള്‍ വെച്ചും ട്രോളന്മാര്‍ ഗായത്രിയെ ട്രോളുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: