CultureLIFE

നമുക്ക് പാർക്കാൻ’ മുന്തിരിത്തോപ്പുകൾ നിർമ്മിച്ചിട്ട് മുപ്പത്തഞ്ച് വർഷങ്ങൾ

 

“നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടത്തിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം”

കെ.കെ.സുധാകരൻ രചിച്ച നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർ‌ക്കാം എന്ന നോവലിനെ ആസ്പദമാക്കി പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. 1986 നവംബർ 27 നായിരുന്നു ഇതിന്റെ റിലീസിംഗ്.


മോഹൻലാലും ശാരിയും ചേർന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ പത്മരാജന്റെ മറ്റെല്ലാ സിനിമകളെയും പോലെ പ്രണയത്തിനു തന്നെയാണ് പ്രധാന്യം നൽകിയിരിക്കുന്നത് ബൈബിളിലെ ഉത്തമഗീതത്തിലുള്ള ശലോമോന്റെ ഗീതങ്ങളാണ് പ്രധാനമായും നായകന്റെയും നായികയുടെയും പ്രണയസംഭാഷണങ്ങൾ.

ശലോമോന്റെ സോംങ് ഓഫ് സോംങ്സിൽ പറയുന്നതുപോലെ, നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം..അതികാലത്ത് എഴുന്നേറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.

സോളമൻ: അതിന്റെ അടുത്ത ലൈൻ എന്താണെന്ന് സോഫിക്കറിയാമോ?
സോഫി:ങുങ്ങും..
സോളമൻ:ഊം.. അല്ലേൽ വേണ്ട.
സോഫി:പറയൂ..
സോളമൻ:പോയി ബൈബിൾ എടുത്തു നോക്ക്..
(സോഫി മുറിയിൽ ചെന്നു ബൈബിൾ എടുത്തു നോക്കുന്നു)
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.അതികാലത്ത് എഴുന്നേറ്റു മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.അവിടെവച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും!

ഉത്തമഗീതം 7 (12-13)
12 പ്രിയാ, വരിക; നാം വെളിമ്പ്രദേശത്തു പോക;
നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം.
13 അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി
മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും
മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം;
അവിടെവച്ചു ഞാൻ നിനക്ക് എന്റെ പ്രേമം തരും.

ബൈബിളിലെ ‘ഉത്തമഗീതത്തെ’ ആസ്പദമാക്കി പ്രശസ്ത നോവലിസ്റ്റായ കെ.കെ.സുധാകരൻ രചിച്ച നോവലായിരുന്നു-നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.ഇതിന് സംവിധായകനായിരുന്ന പത്മരാജൻ നൽകിയ ചലചിത്രാവിഷ്കാരമാണ് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’-എന്ന സിനിമ.മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചതായിരുന്നു ഈ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം.

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആ മുന്തിരിത്തോപ്പുകളും ടാങ്കർ ലോറിയുമൊക്കെ മലയാളികളുടെ മനസ്സിൽ മായാത്ത മുദ്രകളായി ഇന്നും നിലകൊള്ളുന്നു.

Back to top button
error: