LIFEMovie

“അമ്മച്ചിക്കൂട്ടിലെ പ്രണയകാലം” നവംബർ 19-ന്

മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയേയും മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പള്ളുരുത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന് ” അമ്മച്ചിക്കൂട്ടിലെ പ്രണയകാലം” നവംബർ 19-ന് തിയ്യേറ്ററിലെത്തുന്നു.

നവ ദമ്പതികളായ സത്താറും സമീനയും നായികാ നായകന്മാരാവുന്ന ഈ ചിത്രത്തിൽ ബെെജു എഴുപുന്ന,പാഷാണം ഷാജി,ഇല്യാസ് ബാവ,സഹില്‍,സജി നെപ്പോളിയന്‍,അരുൺ ജോസി,ഷമീർ, റീജ, രാജശ്രീ ആക്ഷൻ ഹീറോ ബിജു ഫെയിം മേരി ചേച്ചി,ബേബി ചേച്ചി തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

Signature-ad

കൊച്ചു മക്കളുടെ പ്രണയത്തിനു കൂട്ട് നിൽക്കുന്ന മുത്തശ്ശിമാരുടെ കൂട്ടായ്മയും അവർ അനുഭവിക്കുന്ന പ്രയാസങ്ങളുമാണ് ഈ കുടുംബച്ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. കൊച്ചിന്‍ മെഹന്തി ഫിലിംസിന്റെ ബാനറിര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിര്‍വ്വഹിക്കുന്നു.

റഷീദ് ,സൈൻ ഉനെെസ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗ്ഗീസ് , ഷഹർഷാ ഷാനു എന്നിവര്‍ സംഗീതം പകരുന്നു. നജീം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, സിയ ഉൽ ഹക്, ഷഹർഷാ ഷാനു എന്നിവരാണ് ഗായകര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷെെജു ജോസഫ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പി വിജയന്‍, സോഫിയ, കല-ശ്രീകുമാർ പൂച്ചാക്കല്‍, മേക്കപ്പ്-സുധാകരന്‍ പെരുമ്പാവൂര്‍, വസ്ത്രാലങ്കാരം-വേലായുധൻ കീഴില്ലം, സ്റ്റില്‍സ്- മാഗ്ന സാബു, എഡിറ്റര്‍-സ്റ്റീഫൻ, റനീഷ്, അസ്സോസിയേറ്റ് ഡയറക്ടര്‍-ഷാഫി, അബി, അസിസ്റ്റന്റ് ഡയറക്ടര്‍- ആഷിഷ്,ഷിബിൻ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ബിജോയ് ജോര്‍ജ്ജ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Back to top button
error: