FoodLIFE

എന്ത് തിരക്കിന്റെ പേരിലായാലും പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക, കാരണങ്ങൾ ഇവയാണ്

ള്‍സര്‍ മുതല്‍ അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കല്‍ വരെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന്റെ ഫലമായി ഉണ്ടായേക്കാം.ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യതയും ടെന്‍ഷന്‍, പിരിമുറുക്കം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയും ഇക്കൂട്ടരെ കാത്തിരിക്കുന്നുണ്ട്.ദിവസം മുഴുവന്‍ ഉത്സാഹക്കുറവും മന്ദതയും ആണ് മറ്റൊരു പ്രശ്നം.കാലക്രമത്തില്‍ ഓര്‍മ്മക്കുറവും ഉണ്ടായേക്കാം.
പഠന കാലത്ത് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പഠനമികവിനെ ബാധിക്കും. ഡയറ്റിംഗിന്റെ ഭാഗമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്ന് മാത്രമല്ല, പലതരം ആരോഗ്യപ്രശ്നങ്ങളും ഒപ്പം അമിതവണ്ണവുമാണ് ഫലം.പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ ദഹനപ്രശ്നങ്ങളും അസിഡിറ്റിയും സാധാരണമായി കാണുന്നുണ്ട്.
അതേപോലെ എന്തെങ്കിലും കഴിച്ച്‌ പ്രഭാതത്തെ പറഞ്ഞയയ്ക്കുകയല്ല, സമീകൃതാഹാരം കഴിയ്ക്കാന്‍ പ്രത്യേകം തന്നെ ശ്രദ്ധിക്കുകയും വേണം.പെട്ടെന്നു ദഹിച്ച് ഊര്‍ജം നൽകുന്ന ഭക്ഷണയിനങ്ങളാണ് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. പുട്ടിനോടൊപ്പം പയറോ കടലയോ ചേർത്തു കഴിച്ചാൽ അന്നജത്തിൻ്റെയും പ്രോട്ടീൻൻ്റെയും മിശ്രിത ഗുണം ലഭിക്കും.അരിയും ഉഴുന്നും ചേർത്തുണ്ടാക്കുന്ന ദോശയിൽ ആവശ്യത്തിന് അന്നജവും മാംസ്യവും അടങ്ങിയിട്ടുണ്ട്. ആവിയിൽ  പുഴുങ്ങുന്ന ഇഡ്ഡലി, ഇടിയപ്പം തുടങ്ങിയവ പെട്ടെന്ന് ദഹിക്കുന്ന, എണ്ണയുടെ അംശം പോലുമില്ലാത്ത ഉത്തമ പ്രാതൽ വിഭവങ്ങളാണ്. ഇഡ്ഡലിയും ദോശയുമൊക്കെ കഴിക്കുമ്പോൾ ചട്നിയേക്കാൾ നല്ലത് ധാരാളം പച്ചക്കറിയിനങ്ങൾ ചേർത്തുണ്ടാക്കുന്ന സാമ്പാറോ മറ്റു കറികളോ ആണ്. പ്രഭാത ഭക്ഷണത്തിൽ പഴങ്ങൾ, മുട്ട, ഓട്സ്, പഴച്ചാറുകൾ, പാൽ എന്നിവ ഉൾപ്പെടുത്തിയാൽ അത് കൂടുതൽ പോഷക സമ്പുഷ്ടമായിരിക്കും.മറക്കാതിരിക്കുക: നമുക്ക് ഒരു ദിവസത്തേക്ക് വേണ്ട ഊർജ്ജത്തിന്റെ 40 ശതമാനവും പ്രദാനം ചെയ്യുന്നത് പ്രഭാത ഭക്ഷണമാണ്.

Back to top button
error: