LIFE
-
എസ് എസ് രാജമൗലിയുടെ RRR റിലീസ് മാർച്ച് 25ന്
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന RRR മാർച്ച് 25ന് റിലീസ് ചെയ്യുന്നു. ഒമിക്രോൺ പശ്ചാത്തലത്തിൽ മുൻ നിശ്ചയിച്ച പ്രകാരം ചിത്രത്തിന് റിലീസ് ചെയ്യാൻ സാധിച്ചില്ല. പകരം രണ്ടു റിലീസ് തീയതികൾ നേരത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു . ഇപ്പോൾ മാർച്ച് 25 ന് തന്നെ ചിത്രം തിയേറ്ററിൽ എത്തുന്നു എന്ന വാർത്തയാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്. എസ് . രാജമൗലി സംവിധാനം ചെയ്യുന്ന ‘ആർആർആർ’ (രൗദ്രം രണം രുധിരം) കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേർസ് വിതരണം ചെയ്യുന്നത് .രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം 400 കോടി മുതൽമുടക്കിലാണ് ഒരുങ്ങുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ. ആലിയ…
Read More » -
ശ്രുതിമോളെ ഡോക്ടറാക്കാൻ സിപിഐഎം
ഇടുക്കി: റാങ്ക് നേടിയിട്ടും പണമില്ലാത്തതുകൊണ്ട് മെഡിസിന് ചേര്‍ന്ന് പഠിക്കാന്‍ സാധിക്കാത്ത ചെറുതോണി മുരിക്കാശേരി പടമുഖം സ്വദേശിനി ശ്രുതിമോള്‍ തമ്ബിക്ക് സഹായഹസ്‌തവുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്.ശ്രുതി മോള്‍ തമ്ബിയുടെ എം.ബി.ബി.എസ് പഠനത്തിനായി സി.പി.എം 10 ലക്ഷം രൂപ ശേഖരിച്ച് നല്‌കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ശ്രുതിമോളുടെ അവസ്‌ഥ വാര്‍ത്താമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞാണ് സി.വി. വര്‍ഗീസ് ശ്രുതി മോളുടെ പടമുഖത്തെ വീട്ടിലെത്തിയത്.ഫെബ്രുവരി രണ്ടിന് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ ഇടുക്കി ഏരിയയിലെ വീടുകള്‍ കയറി പാഴ്‌വസ്‌തുക്കളും മറ്റും ശേഖരിച്ച് ഇതിനായി തുക സമാഹരിക്കും.
Read More » -
താത്ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ് നിയമനം
കാസർകോട്:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താത്ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു.ലാബ് െടക്‌നീഷ്യന്‍ യോഗ്യത പ്ലസ് ടു സയന്‍സ്, ബി.എസ്.സി എംഎല്‍ടി/ഡിഎംഎല്‍ടി , കേരള സര്‍ക്കാര്‍ പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ .ലാബ് അസിസ്റ്റന്റ് യോഗ്യത വിഎച്ച്‌എസ്‌ഇ, എംഎല്‍ടി. നിശ്ചിത യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 31ന് വൈകീട്ട് 5നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ നേരിട്ട് എത്തണം.
Read More » -
മലയാളികളുടെ രുചിക്കൂട്ടിൽ ഇന്നും നമ്പർ വൺ ഏതാണ് ?
മലയാളികളുടെ രുചിയാഴങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട വിഭവമേതാണ്.കഞ്ഞിയും പയറും… കപ്പയും മീനും… പൊറോട്ട ബീഫ്…? എന്നാൽ ഇതൊന്നുമല്ല കേട്ടോ മലയാളികളുടെ എന്നത്തേയും ഇഷ്ടവിഭവം.അത് തേങ്ങാ ചമ്മന്തിയാണ്. മലയാളികളുടെ മനസ്സില്‍ എന്നും ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒന്നാണ് അമ്മ അമ്മിക്കല്ലില്‍ അരച്ച് ഉരുട്ടി എടുത്ത ചമ്മന്തിയും ചൂട് കുത്തരി ചോറും.പ്രത്യേകിച്ച് പ്രവാസികളുടെ ! വാഴയിലയില്‍ കെട്ടുന്ന പൊതിച്ചോറിലും ചമ്മന്തി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം തന്നെയാണ്.പ്രത്യേകിച്ച് ട്രെയിൻ യാത്രകളിലും മറ്റും.കാലം എത്ര മാറിയിട്ടും ഇന്നും ഊണിനു ഒരു ചമ്മന്തി ഉണ്ടെങ്കില്‍ മലയാളിക്ക് ചോറ് കഴിക്കാന്‍ മറ്റൊന്നും വേണമെന്നില്ല… തേങ്ങാ പുളി ചമ്മന്തി ……………………………………… ചേരുവകള്‍ തേങ്ങാ ചിരവിയത് – ഒരു മുറി ചുവന്നുള്ളി – മൂന്നെണ്ണം വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ ഉപ്പ് – പാകത്തിന് കറി വേപ്പില – അഞ്ചു ഇലകള്‍ മുളക്‌പൊടി – അര ടേബിള്‍ സ്പൂണ്‍ ( മുളകുപൊടി കൂടരുത്, ഇതിനു പകരം വറ്റല്‍ മുളക് ഉപയോഗിയ്ക്കാം) വെള്ളം …
Read More » -
വേശ്യാവൃത്തി മുഖ്യ വരുമാന സ്രോതസ്സായ ഇന്ത്യയിലെ ചില ഗ്രാമങ്ങൾ
ആത്മാവും, അഭിമാനവും പണയപ്പെടുത്തണം വിശപ്പകറ്റാൻ. മാംസദാഹികൾക്ക് കടന്ന് ചെല്ലാം. കാത്തിരിപ്പുണ്ട് കയറ്റ് കട്ടിലുകൾ.ചായം തേച്ച മുഖങ്ങൾക്ക് മകളുടെയോ, ചെറുമകളുടെയോ പ്രായമേവരൂ. ആ പുഞ്ചിരികളിൽ ഗതികേട് കാണാം.പക്ഷെ നോക്കരുത് ആവശ്യം കഴിഞ്ഞാൽ തിരിഞ്ഞു പോലും നോക്കാതെ നടന്നു മറഞ്ഞേക്കണം ആർഷ ഭാരതം വേദങ്ങളുടെയും പുരാണങ്ങളുടെയും കാമസൂത്രയുടെയും പൗരാണിക നാടായാണ് അറിയപ്പെടുന്നതെങ്കിലും സെക്സ് ആസ്വദിക്കുന്നതും അതിന് ശ്രമിക്കുന്നതും പാപമാണെന്നൊരു ചിന്ത ആരൊക്കെയോ ചേര്‍ന്ന് നമ്മുടെ മനസില്‍ നട്ടുനനച്ചു വളര്‍ത്തിയിട്ടുണ്ട്. മനോഹരവും അനിവാര്യവുമായ ഒരു വികാരത്തിനു മേല്‍ അശ്ലീലത്തിന്റെ മേലാട വീണിട്ട് കാലവുമേറെയായി.ഇതിനിടയിലും ജീവിക്കാൻ ശ്രമിക്കുകയാണ്, അപമാനത്തിന്റെ അർത്ഥം പോലും അറിയാതെ ചില ഗ്രാമങ്ങൾ. പുരാതനകാല ഇന്ത്യയില്‍ രാജകീയമായ സ്ഥാനം വഹിച്ചിരുന്നവരാണ് ലൈംഗിക തൊഴിലാളികള്‍.അന്ന് തൊഴില്‍ എന്നതിനുപരി ഒരു ജാതീയമായ കര്‍ത്തവ്വ്യം കൂടിയായിരുന്നു അവര്‍ക്കത്.അതുവഴി മോശമല്ലാത്ത വരുമാനവും അംഗീകാരവും അവര്‍ക്ക് ലഭിച്ചുപോന്നു. എന്നാൽ കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും രാജ്യവാഴ്ച്ചകള്‍ അവസാനിച്ചിട്ടും ഇന്ത്യയില്‍ ഇപ്പോഴും ഈ ലൈംഗിക തൊഴില്‍ പാരമ്പര്യംപോലെ പിന്തുടര്‍ന്നുവരുന്ന സമൂഹങ്ങൾ ഏറെയുണ്ട്.രാജകീയമായ ജീവിതാവസ്ഥകളില്‍ നിന്നും…
Read More » -
കൈ നിറയെ കാശിന് കാന്താരി കൃഷി
മലയാളിയോട് കാന്താരി മുളകിനെപ്പറ്റി പറയേണ്ട കാര്യമില്ല.ഒരുകാലത്ത് മലയാളികളുടെ അടുക്കളയിലെ നിത്യ സാന്നിദ്ധ്യമായിരുന്നു കാന്താരി മുളക്.കേരളത്തിലെവിടെയും നല്ലതുപോലെ വളരുകയും വിളവ് തരികയും ചെയ്യുന്ന ഒരിനമാണ് ഇത്.പക്ഷെ വീട്ടിലെ ഉപയോഗത്തിനു ശേഷം ബാക്കി വരുന്ന തൊണ്ണൂറു ശതമാനവും നാം പാഴാക്കി കളയുകയാണ് ചെയ്യുന്നത്.അല്ലെങ്കിൽ ചെടിയുടെ ചുവട്ടിൽ തന്നെ പഴുത്തു വീണ് നശിച്ചുപോകുന്നു.എല്ലായിടത്തുമുണ്ട് എന്നാൽ ആർക്കും വേണ്ട-ഇതായിരുന്നു കാന്താരി മുളകിന്റെ ഒരുകാലത്തെ അവസ്ഥ ! എന്നാൽ ഇപ്പോൾ കഥയാകെ മാറിയിരിക്കുകയാണ്.റബർമരങ്ങൾക്കിടയിലും തണലിലും ഏത് ചൂടലിലും വളരുന്ന കാന്താരിമുളകിനു വിപണിയിൽ ഇപ്പോൾ പൊന്നുംവിലയാണ്.പലയിടങ്ങളിലും കിലോയ്ക്ക് 600 രൂപ വരെ ഈ വർഷം വില വന്നു.കഴിഞ്ഞ വർഷം അത് ആയിരം രൂപയ്ക്കും മുകളിൽ പോയി. ഇത് ശരിക്കും കാന്താരിയുടെ രണ്ടാം വരവാണ്.കഴിഞ്ഞ വർഷം മാർച്ച് രണ്ടാമത്തെ ആഴ്ച കൂത്താട്ടുകുളം ലേല വിപണിയില്‍ കാന്താരി മുളകിന്റെ വില കിലോഗ്രാമിന് 1300 രൂപയായിരുന്നു.ചില്ലറ വില്പന ശാലകളിലെ വില 100 ഗ്രാമിന് 200 രൂപ വരെ. ചൂടുള്ള എരിവുമായി ഒരു കാലത്ത് നമ്മുടെ അടുക്കളയില്‍ നിറഞ്ഞു നിന്ന…
Read More » -
പിത്താശയക്കല്ല് അഥവാ കോളിലിത്തിയാസിസ്
പിത്താശയത്തിൽ ചിലപ്പോൾ കല്ലുപോലെ കട്ടിയുള്ളതായ ചിലത് കാണപ്പെട്ടെന്ന് വരാം.ഇതിനെയാണ് പിത്താശയക്കല്ല് അഥവാ കോളിലിത്തിയാസിസ് എന്ന് പറയുന്നത്.പിത്താശയനാളിലും കല്ലുകൾ കാണാവുന്നതാണ്. പെട്ടെന്ന് ഉണ്ടാകുകയും, വളരെ വേഗത്തിൽ വയറിന്റെ വലതുമേൽ ഭാഗത്തായി വർദ്ധിച്ചുവരുന്ന വേദനയോടെ കൂടിയുമാണ് പിത്താശയക്കല്ല് പ്രത്യക്ഷപ്പെടുന്നത്.വയറിന് നടുക്കായും വേദനയുണ്ടാകാം. ചുമലുകളുടെ നടുക്ക് പിറകുവശത്തായും വേദനയുണ്ടാകാവുന്നതാണ്. പിത്താശയത്തിൽ സംഭരിക്കുന്ന ബൈൽ എന്ന ദ്രവത്തിൽ കൊളസ്ട്രോളിന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നവരിലാണ് പിത്താശയക്കല്ല് എളുപ്പത്തിൽ രൂപം കൊള്ളുന്നത്. കൊളസ്ട്രോൾ കൂടുതൽ കട്ടിപിടിക്കുകയും കല്ലുപോലെ കാഠിന്യമുള്ളതാകുകയും ചെയ്യുന്നു. ശരീരഭാരം കൂടുന്നതും പ്രായാധിക്യവുമാണ് ബൈൽ ദ്രവത്തിൽ കൊളസ്ട്രോൾ വർദ്ധിക്കാൻ കാരണം. പിത്താശയനാളിയിൽ കല്ല് അടഞ്ഞ് തടസ്സമുണ്ടാകുന്നത് കാരണം. പിത്താശയ വീക്കവും ഉണ്ടാകാം. അതിനെ കോളീസിസ്റ്റൈറ്റിസ് എന്നാണ് പറയുന്നത്. ദീർഘനാളായി തുടരുന്ന പിത്താശയ രോഗങ്ങൾ കാരണം ഗ്യാസ്, ഓക്കാനം, ഭക്ഷണശേഷമുള്ള വയറിലെ ബുദ്ധിമുട്ടുകൾ, തുടർച്ചയായ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടാകാം. പിത്താശയ അണുബാധയുണ്ടാകുന്നത് ജീവഹാനിക്ക് കാരണമാകുമെന്നതിനാൽ പിത്താശയക്കല്ലിനുള്ള ചികിത്സ തക്കസമയത്ത് തന്നെ ചെയ്യേണ്ടതുണ്ട്. ചിലപ്പോൾ സർജറി തന്നെ വേണ്ടി വന്നേക്കാം. ലക്ഷണങ്ങൾ…
Read More » -
ലിച്ചി ഒരു പഴം മാത്രമല്ല ഹൃദയാഘാതത്തെ തടയുന്ന ഒരു മരുന്നു കൂടിയാണ് അത്
ചുവന്ന നിറത്തില്‍ പുറമെ അല്പം പരുക്കനായി തോന്നുമെങ്കിലും ഉള്ളിലെ ഭക്ഷ്യയോഗ്യമായ ബട്ടര്‍ നിറത്തിലുള്ള കാമ്പിന് നല്ല മധുരമാണ് റംബൂട്ടാന്‍, ലോങാന്‍, അക്കീ തുടങ്ങിയ പഴങ്ങളുടെ കുടുംബക്കാരിയായ ലിച്ചിയുടെയും മാംസളമായ കാമ്പിനുള്ളിലാണ് വിത്ത് കാണപ്പെടുക വിറ്റാമിന്‍ സിയുടെ കലവറയായ ലിച്ചി നിത്യവും കഴിക്കുന്നതിലൂടെ ശരീരത്തിലെ ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ധാരാളം ഫൈബര്‍ അടങ്ങിയ ലിച്ചി ഭക്ഷണശീലങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്തിയാല്‍ മലബന്ധം, വായുബന്ധനം അടക്കമുള്ള ഉദരപ്രശ്‌നങ്ങളെ ഒഴിവാക്കി ദഹനപ്രക്രികയയെ സുഗമമാക്കുന്നു.ലിച്ചിയിലുള്ള പ്രോയാന്തോസയാനിഡിന്‍സ് എന്ന ഘടകം ആന്‍റി വൈറലായി പ്രവര്‍ത്തിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും. ലിച്ചിയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കോപ്പര്‍ എന്നിവ കാല്‍സ്യത്തെ എല്ലുകളിലെത്തിക്കുകയും ബലക്ഷയത്തെ തടയുകയും ചെയ്യുന്നു. ജീവിത ശൈലിയുടെ ഭാഗമായി ഉണ്ടാവുന്ന പൊണ്ണത്തടി ഫൈബര്‍ ധാരാളമുള്ള ലിച്ചിയുടെ ഉപയോഗം വഴി കുറയ്ക്കുന്നതിന് വഴിയൊരുക്കും.മാത്രമല്ല, ലിച്ചിയിലെ ധാതുസമ്പത്തും ഫൈബറും ജലാംശവും നെഞ്ചെരിച്ചല്‍, വയറെരിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങളെയും ഇല്ലാതാക്കുന്നു. ശരീരത്തില്‍ ജലാംശം സൂക്ഷിക്കാന്‍ ഏറ്റവും സഹായകമായ ഇതിൽ ധാരാളം…
Read More » -
മഹാത്മാഗാന്ധിക്കും നാഥുറാം വിനായക് ഗോഡ്സെക്കും ഇടയിൽ പൂരിപ്പിക്കാൻ വിട്ടുപോയൊരു പേരുണ്ട്- രഘുനാഥ് നായക്
1948 ജനുവരി 30-ന് മഹാത്മാഗാന്ധിക്കൊപ്പം നാഥുറാം വിനായക് ഗോഡ്‌സേയുടെ പേരും ചരിത്രം രേഖപ്പെടുത്തി.ഒരുപക്ഷെ മരിച്ച ആളിനേക്കാൾ കൊന്ന ആളിന് കൂടുതൽ ‘പേര്’ ലഭിച്ച ഒരു രേഖപ്പെടുത്തൽ കൂടിയായിപ്പോയി അത്.അതെന്തുതന്നെ ആയിക്കോട്ടെ, പക്ഷെ കൂട്ടത്തിൽ വിട്ടുപോയ ഒരു പേരായിരുന്നു രഘുനാഥ് നായക്.കാരണം അയാളൊരു തോട്ടം സൂക്ഷിപ്പുകാരനായിരുന്നു.കേട്ടുപഴകിയ ഏദൻതോട്ടത്തിലെ അല്ല, നമ്മുടെ രാജ്യതലസ്ഥാനമായ ദില്ലിയിലെ, ബിർളാ ഹൗസിലെ. 1948-കളിൽ ദില്ലിയിലെ ബിർള ഹൗസിലെ തോട്ടം സൂക്ഷിപ്പുകാരനായി ജോലി ചെയ്തിരുന്ന ആളായിരുന്നു രഘുനാഥ് നായക്.ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മത ഭീകരൻ ഗോഡ്സേയെ പുറകെ ഓടിച്ചിട്ട് പിടിച്ച് മറിച്ചിട്ട് (മുട്ടുകാൽ കയറ്റി), ചെടികൾക്ക് തടം ഒരുക്കാൻ ഉപയോഗിക്കുന്ന ഖുർപ്പി എന്ന ഉപകരണം ഉപയോഗിച്ച് അവിടെ തളച്ചിട്ടത് രഘുനാഥ് നായക് ആയിരുന്നു- പൊലീസുകാർ എത്തുന്നത് വരെ ! അതായത് സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഭീകരന്റെ കൂമ്പിനിട്ടു കീച്ചിയത് രഘുനാഥ് നായക് എന്ന തോട്ടം സൂക്ഷിപ്പുകാരനായിരുന്നെന്ന് !! എത്ര വലിയ രാജ്യ സേവനമാണ് അദ്ദേഹം ചെയ്തതെന്ന് ഒന്നോർത്തു നോക്കിക്കേ.അന്ന് ഗോഡ്‌സെ…
Read More »
