ഇടുക്കി: റാങ്ക് നേടിയിട്ടും പണമില്ലാത്തതുകൊണ്ട് മെഡിസിന് ചേര്‍ന്ന് പഠിക്കാന്‍ സാധിക്കാത്ത ചെറുതോണി മുരിക്കാശേരി പടമുഖം സ്വദേശിനി ശ്രുതിമോള്‍ തമ്ബിക്ക് സഹായഹസ്‌തവുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്.ശ്രുതി മോള്‍ തമ്ബിയുടെ എം.ബി.ബി.എസ് പഠനത്തിനായി സി.പി.എം 10 ലക്ഷം രൂപ ശേഖരിച്ച് നല്‌കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
ശ്രുതിമോളുടെ അവസ്‌ഥ വാര്‍ത്താമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞാണ് സി.വി. വര്‍ഗീസ് ശ്രുതി മോളുടെ പടമുഖത്തെ വീട്ടിലെത്തിയത്.ഫെബ്രുവരി രണ്ടിന് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ ഇടുക്കി ഏരിയയിലെ വീടുകള്‍ കയറി പാഴ്‌വസ്‌തുക്കളും മറ്റും ശേഖരിച്ച് ഇതിനായി തുക സമാഹരിക്കും.