LIFE

  • വേനൽക്കാലത്തെ നേത്രരോഗങ്ങൾ

    നേത്ര രോഗങ്ങൾ കൂടുതലായി കാണുന്നത് വേനൽക്കാലത്താണ്.അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുകയും പൊടിപടലങ്ങൾ കൂടുകയും ചെയ്യുമ്പോൾ കണ്ണിന്റെ രോഗങ്ങളും ഉണ്ടാകുന്നു.ഇങ്ങനെ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്.ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധ മൂലം ഈ രോഗം ഉണ്ടാകാം കണ്ണിലെ ചുവപ്പുനിറം, കണ്ണിൽനിന്ന് വെള്ളം ചാടൽ, കണ്ണുകളിൽ അമിതമായി ചീപോള അടിയൽ, പ്രകാശം നോക്കാൻ ബുദ്ധിമുട്ട്, രാവിലെ കണ്ണുതുറക്കാൻ ബുദ്ധിമുട്ട്, ചെവിയുടെ മുന്നിൽ ഭാഗത്ത്‌ കഴലവീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ചിലർക്ക് കൺപോളകൾക്കും കണ്ണിനു ചുറ്റും നീരുവെക്കുകയും ചെയ്യുന്നു. അപൂർവം ചിലരിൽ നേത്രപടലത്തെ ഈ അസുഖം ബാധിക്കാറുണ്ട്. ചെങ്കണ്ണ് പൂർണമായും മാറാൻ സാധാരണ രണ്ടാഴ്ച സമയമെടുക്കും. ഇതേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ചില തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുണ്ട്.രോഗം ബാധിച്ച കണ്ണിലേക്ക് നോക്കിയാല്‍ നോക്കുന്ന വ്യക്തിയിലേക്ക് രോഗം പകരുമെന്നതാണ് ഇതിലൊന്ന്. എന്നാല്‍, രോഗം ബാധിച്ച കണ്ണുകളിലേക്ക് നോക്കുന്നതുകൊണ്ട് ഒരിക്കലും ഈ രോഗം പകരില്ല.രോഗത്തിന് കാരണമാവുന്ന അണുക്കള്‍ കണ്ണില്‍നിന്ന് രോഗിയുടെ കൈകള്‍, കണ്ണട, തൂവാല തുടങ്ങിയവ വഴി പുറത്തത്തെുകയും ഈ രോഗാണുക്കള്‍ ഏതെങ്കിലും വിധേന മറ്റൊരു വ്യക്തിയുടെ കണ്ണുകളില്‍ എത്തിച്ചേരുകയും…

    Read More »
  • അറിയാതെ പോകരുത്, പച്ചച്ചീരയുടെ ഗുണങ്ങൾ

    കടയില്‍ നിന്നും രാസവളം അടിച്ച ചീര വാങ്ങുന്നതിന് പകരം അടുക്കളപ്പുറത്ത് രണ്ട് ചീര നട്ടുവേണം ഉപയോഗിക്കാനെന്നു മാത്രം നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരത്തെയും മനസിനെയും കൃത്യമായി ആരോഗ്യത്തോടെ നിലനിര്‍ത്തുന്നത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തില്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങളില്‍ ഒന്നാണ് ചീര. ഇലക്കറികളില്‍ ചീരയെ വെല്ലാന്‍ വേറൊന്നുമില്ല. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഇരുമ്പ് എന്നിവ ചീരയില്‍ ധാരാളമായുണ്ട്. പ്രത്യേക പരിചരണമൊന്നും ആവശ്യമില്ലാതെ എളുപ്പത്തില്‍ വളരുന്നതു കൊണ്ട് തന്നെ ചീര വീട്ടു മുറ്റത്ത് കൃഷി ചെയ്യാനും സാധിക്കും. ഇനി ചീരയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം. എല്ലാ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും നിറഞ്ഞ ഏറ്റവും പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് ചീര.പ്രത്യേകിച്ച് പച്ചച്ചീര.പച്ച നിറത്തിലുള്ള ഇലക്കറികളിൽ വൈറ്റമിൻ സി, ബീറ്റ കരോട്ടീൻ, മറ്റു പോഷകങ്ങൾ എന്നിവ ധാരാളമുണ്ട്. ചീരയില്‍ അടങ്ങിയിട്ടുള്ള ഫ്ലവനോയിഡ്, ആന്‍റി ഓക്സിഡന്‍റ് എന്നിവയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തില്‍…

    Read More »
  • വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ

    ദിവസം 180 ലിറ്റര്‍ രക്തമാണ് വൃക്കകളിലൂടെ കടന്നുപോകുന്നത്. ഇത്രയധികം രക്തചംക്രമണമുള്ള മറ്റൊരവയവം ശരീരത്തില്‍ ഇല്ല.ആവശ്യമുള്ള വെള്ളവും ലവണങ്ങളും  ആഗിരണം ചെയ്യുകയും അനാവശ്യലവണങ്ങളും വെള്ളവും പുറന്തള്ളുകയും ചെയ്യുന്നത് വൃക്ക വഴിയാണ്.അനാവശ്യ വെള്ളവും ലവണങ്ങളുമാണ് മൂത്രമായി പുറത്തുവരുന്നത്.180 ലിറ്റര്‍ രക്തം വൃക്കകളിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ നിന്ന് ഒന്നരലിറ്റര്‍ മാത്രമാണ് മൂത്രമായി വേര്‍തിരിച്ചെടുക്കുന്നത്.ചെറിയ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ടാലും വൃക്കകള്‍ അതിനെ കാര്യമാക്കാറില്ല. കഠിനപ്രയത്‌നത്തിലൂടെ കൂടുതല്‍ പ്രവര്‍ത്തിച്ച് ഈ സ്ഥിതി മറികടക്കും. എന്നാല്‍ കാര്യമായ തകരാറുണ്ടായാല്‍ സ്ഥിതിമാറും. അനുബന്ധ പ്രശ്‌നങ്ങള്‍ വൃക്കകളില്‍ ഒതുങ്ങുകയുമില്ല. അത് ഹൃദയത്തിന്റെ താളം തെറ്റിക്കും. ശരീരത്തെ പലതരത്തിലും ബാധിക്കും. ജീവന് തന്നെ ഭീഷണിയാവും. അപ്പോഴാണ് പലരും വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നത്.   ശരീരത്തില്‍ പ്രതിരോധ സംവിധാനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് ഇടയാക്കും. വിവിധതരം നെഫ്രൈറ്റിസ് ഇതിന് ഉദാഹരണമാണ്.ജീവിതശൈലീ രോഗങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് വഴിവെക്കാറുണ്ട്.ഇത് വലിയൊരു പ്രശ്‌നമായി മാറുകയുമാണ്. പ്രമേഹം, അമിതരക്തസമ്മര്‍ദം എന്നിവക്കു പുറമെ പൊണ്ണത്തടിയും കൊഴുപ്പിന്റെ അളവിലെ വ്യതിയാനങ്ങളും വൃക്കരോഗങ്ങള്‍ക്ക് ഇടയാക്കും.ഗൗട്ടാണ് മറ്റൊരു പ്രശ്‌നം.പാരമ്പര്യമായും…

    Read More »
  • ഗോൾഗപ്പ അഥവാ പാനിപൂരി

    വഴിയോര കച്ചവടക്കാരന്‍ കയ്യില്‍ വച്ചു തരുന്ന, പുളിയും മധുരവും എരിവുമെല്ലാം നിറഞ്ഞ ആ കുഞ്ഞ് കുമിള ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? വടക്കേ ഇന്ത്യയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഗോള്‍ഗപ്പ അഥവാ പാനിപൂരി. ഗോൾഗപ്പ,ഭേൽപൂരി,പാവ്ബജി,കച്ചോരി,വടാപ്പാവ്.. തുടങ്ങി ഒരു നാണവും കൂടാതെ തെരുവിനു നടുവിൽനിന്നു കഴിക്കുന്ന ധാരാളം ആളുകളെ വടക്കേ ഇന്ത്യയിലെ ഓരോ പ്രദേശത്തും നമുക്ക് കാണുവാൻ സാധിക്കും.അത്രയേറെ രൂചികരമായ വിഭവങ്ങളാണ് ഇവയോരോന്നും എന്നതാണ് അതിന് കാരണം.സുഖാ പൂരി, ആലു, ഛോലെ, ചട്ണി.. കേൾക്കുമ്പോൾ തന്നെ ഒരു വെറൈറ്റി തോന്നുന്നില്ലേ… ഗോൾഗപ്പ എല്ലാവർക്കും പ്രിയപ്പെട്ട പാനിപൂരിയാണ് ഗോൾഗപ്പ.മിനി പൂരിക്കുള്ളിൽ ആലു, കടല, റെത്ത ബൂന്ദി എന്നിവ ചേർത്ത് ഇംലി(പുളി) ചട്നിയിലോ ഹരി ചട്നിയിലോ മുക്കി തണുത്ത പാനിയിൽ മുക്കിയെടുത്ത് പേപ്പർ പ്ലേറ്റിലേക്കെത്തുന്നു.ഇവ വ്യത്യസ്തരുചിയാണ് നാവിൻ തുമ്പിൽ സൃഷ്ടിക്കുക.ഇപ്പോൾ കേരളത്തിലെ മിക്ക വഴിയരികിലും ഗോൾഗപ്പ കിട്ടും. 20 രൂപയ്ക്ക് സാധാരണമായി ആറ് പൂരികൾ കഴിക്കാം.രണ്ടുതരം പൂരികളാണുള്ളത്. ഒന്ന് ആട്ടയിലുണ്ടാക്കിയ പൂരി, രണ്ടാമത്തേത് റവകൊണ്ടുണ്ടാക്കിയതും. ആലു ടിക്കി ചാട്ട് തീർച്ചയായും കഴിച്ചിരിക്കേണ്ട മറ്റൊരു…

    Read More »
  • എസ് എസ് രാജമൗലിയുടെ RRR റിലീസ് മാർച്ച് 25ന്

      പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന RRR മാർച്ച് 25ന് റിലീസ് ചെയ്യുന്നു. ഒമിക്രോൺ പശ്ചാത്തലത്തിൽ മുൻ നിശ്ചയിച്ച പ്രകാരം ചിത്രത്തിന് റിലീസ് ചെയ്യാൻ സാധിച്ചില്ല. പകരം രണ്ടു റിലീസ് തീയതികൾ നേരത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു . ഇപ്പോൾ മാർച്ച് 25 ന് തന്നെ ചിത്രം തിയേറ്ററിൽ എത്തുന്നു എന്ന വാർത്തയാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്. എസ് . രാജമൗലി സംവിധാനം ചെയ്യുന്ന ‘ആർആർആർ’ (രൗദ്രം രണം രുധിരം) കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേർസ് വിതരണം ചെയ്യുന്നത് .രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം 400 കോടി മുതൽമുടക്കിലാണ് ഒരുങ്ങുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ. ആലിയ…

    Read More »
  • ശ്രുതിമോളെ ഡോക്ടറാക്കാൻ സിപിഐഎം

    ഇടുക്കി: റാങ്ക്‌ നേടിയിട്ടും പണമില്ലാത്തതുകൊണ്ട്‌ മെഡിസിന്‌ ചേര്‍ന്ന്‌ പഠിക്കാന്‍ സാധിക്കാത്ത ചെറുതോണി മുരിക്കാശേരി പടമുഖം സ്വദേശിനി ശ്രുതിമോള്‍ തമ്ബിക്ക്‌ സഹായഹസ്‌തവുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്‌.ശ്രുതി മോള്‍ തമ്ബിയുടെ എം.ബി.ബി.എസ്‌ പഠനത്തിനായി സി.പി.എം 10 ലക്ഷം രൂപ ശേഖരിച്ച്‌ നല്‌കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.  ശ്രുതിമോളുടെ അവസ്‌ഥ വാര്‍ത്താമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞാണ്‌ സി.വി. വര്‍ഗീസ്‌ ശ്രുതി മോളുടെ പടമുഖത്തെ വീട്ടിലെത്തിയത്‌.ഫെബ്രുവരി രണ്ടിന്‌ സി.പി.എം, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകർ ഇടുക്കി ഏരിയയിലെ വീടുകള്‍ കയറി പാഴ്‌വസ്‌തുക്കളും മറ്റും ശേഖരിച്ച്‌ ഇതിനായി തുക സമാഹരിക്കും.

    Read More »
  • കത്തുന്ന ലോറിയിൽ ചാടിക്കയറി ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി വൻ അപകടം ഒഴിവാക്കി ഷാജിയുടെ ഹീറോയിസം

      ഷാജി പാപ്പൻ ഇപ്പോൾ കോടഞ്ചേരിയിൽ ഹീറോയാണ്. ഇന്നലെയായിരുന്നു ഷാജിയെ ഹീറോയാക്കിയ സംഭവങ്ങളുടെ തുടക്കം. നിറയെ വൈക്കോൽ കയറ്റി വന്ന ലോറി നിന്നു കത്തുന്നതു കണ്ടപ്പോൾ നാട്ടുകാർ ഞെട്ടി. അടുത്ത നിമിഷം അതിനേക്കാൾ ഞെട്ടൽ, വ്യാപാര സ്ഥാപനങ്ങളുടെ അടുത്തു വൈക്കോലുമായി കത്തുന്ന ലോറി ഉപേക്ഷിച്ചു ഡ്രൈവറും ക്ലീനറും ചാടി രക്ഷപ്പെട്ടു. ഇനി എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാരും ആശങ്കയോടെ വ്യാപാരികളും. വൈക്കോൽ ആളിക്കത്തുന്ന ലോറിയിലേക്കു സിനിമയിലെ നായകനെപ്പോലെ ഒരാൾ ചാടിക്കയറി. ഷാജി പാപ്പൻ എന്ന ഷാജി വർഗീസ്. അടുത്ത നിമിഷം ലോറി മുന്നോട്ടെടുത്ത ഷാജി പാപ്പൻ നേരേ സമീപത്തെ ഗ്രൗണ്ടിലേക്ക് തീലോറി ഓടിച്ചുകയറ്റി. അതിനു ശേഷമായിരുന്നു ഷാജി പാപ്പന്‍റെ ശരിക്കുള്ള ഹീറോയിസം. അവിടെ ലോറി ഇട്ടിട്ടു ജീവനും കൊണ്ടു രക്ഷപ്പെടുമെന്നു നാട്ടുകാർ ചിന്തിച്ചിരിക്കെ ഷാജി പാപ്പൻ ലോറി മുന്നോട്ടെടുത്തു. ഗ്രൗണ്ടിലൂടെ വട്ടം കറക്കി. ഇടയ്ക്കു സഡൺ ബ്രേക്ക് കൊടുത്തു. ഇതിനകം തീ കത്തി കെട്ടു പൊട്ടിയിരുന്ന വൈക്കോൽ കെട്ടുകൾ ഒന്നൊന്നായി ഗ്രൗണ്ടിലേക്കു തെറിച്ചു…

    Read More »
  • താത്ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ് നിയമനം 

    കാസർകോട്:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താത്ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു.ലാബ് െടക്‌നീഷ്യന്‍ യോഗ്യത പ്ലസ് ടു സയന്‍സ്, ബി.എസ്.സി എംഎല്‍ടി/ഡിഎംഎല്‍ടി , കേരള സര്‍ക്കാര്‍ പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ .ലാബ് അസിസ്റ്റന്റ് യോഗ്യത വിഎച്ച്‌എസ്‌ഇ, എംഎല്‍ടി. നിശ്ചിത യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 31ന് വൈകീട്ട് 5നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ നേരിട്ട് എത്തണം.

    Read More »
  • മലയാളികളുടെ രുചിക്കൂട്ടിൽ ഇന്നും നമ്പർ വൺ ഏതാണ് ?

    മലയാളികളുടെ രുചിയാഴങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട വിഭവമേതാണ്.കഞ്ഞിയും പയറും… കപ്പയും മീനും… പൊറോട്ട ബീഫ്…? എന്നാൽ ഇതൊന്നുമല്ല കേട്ടോ മലയാളികളുടെ എന്നത്തേയും ഇഷ്ടവിഭവം.അത് തേങ്ങാ ചമ്മന്തിയാണ്. മലയാളികളുടെ മനസ്സില്‍ എന്നും ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒന്നാണ് അമ്മ അമ്മിക്കല്ലില്‍ അരച്ച് ഉരുട്ടി എടുത്ത ചമ്മന്തിയും ചൂട് കുത്തരി ചോറും.പ്രത്യേകിച്ച് പ്രവാസികളുടെ ! വാഴയിലയില്‍ കെട്ടുന്ന പൊതിച്ചോറിലും ചമ്മന്തി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം തന്നെയാണ്.പ്രത്യേകിച്ച് ട്രെയിൻ യാത്രകളിലും മറ്റും.കാലം എത്ര മാറിയിട്ടും ഇന്നും ഊണിനു ഒരു ചമ്മന്തി ഉണ്ടെങ്കില്‍ മലയാളിക്ക് ചോറ് കഴിക്കാന്‍ മറ്റൊന്നും വേണമെന്നില്ല… തേങ്ങാ  പുളി ചമ്മന്തി ……………………………………… ചേരുവകള്‍ തേങ്ങാ ചിരവിയത് – ഒരു മുറി ചുവന്നുള്ളി – മൂന്നെണ്ണം വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ ഉപ്പ് – പാകത്തിന് കറി വേപ്പില – അഞ്ചു ഇലകള്‍ മുളക്‌പൊടി – അര ടേബിള്‍ സ്പൂണ്‍ ( മുളകുപൊടി കൂടരുത്, ഇതിനു പകരം വറ്റല്‍ മുളക് ഉപയോഗിയ്ക്കാം) വെള്ളം …

    Read More »
  • വേശ്യാവൃത്തി മുഖ്യ വരുമാന സ്രോതസ്സായ ഇന്ത്യയിലെ ചില ഗ്രാമങ്ങൾ

    ആത്മാവും, അഭിമാനവും പണയപ്പെടുത്തണം വിശപ്പകറ്റാൻ. മാംസദാഹികൾക്ക് കടന്ന് ചെല്ലാം. കാത്തിരിപ്പുണ്ട് കയറ്റ്‌ കട്ടിലുകൾ.ചായം തേച്ച മുഖങ്ങൾക്ക് മകളുടെയോ, ചെറുമകളുടെയോ പ്രായമേവരൂ. ആ പുഞ്ചിരികളിൽ ഗതികേട് കാണാം.പക്ഷെ നോക്കരുത് ആവശ്യം കഴിഞ്ഞാൽ തിരിഞ്ഞു പോലും നോക്കാതെ നടന്നു മറഞ്ഞേക്കണം ആർഷ ഭാരതം വേദങ്ങളുടെയും പുരാണങ്ങളുടെയും കാമസൂത്രയുടെയും പൗരാണിക നാടായാണ് അറിയപ്പെടുന്നതെങ്കിലും സെക്സ് ആസ്വദിക്കുന്നതും അതിന് ശ്രമിക്കുന്നതും പാപമാണെന്നൊരു ചിന്ത ആരൊക്കെയോ ചേര്‍ന്ന് നമ്മുടെ മനസില്‍ നട്ടുനനച്ചു വളര്‍ത്തിയിട്ടുണ്ട്. മനോഹരവും അനിവാര്യവുമായ ഒരു വികാരത്തിനു മേല്‍ അശ്ലീലത്തിന്റെ മേലാട വീണിട്ട് കാലവുമേറെയായി.ഇതിനിടയിലും ജീവിക്കാൻ ശ്രമിക്കുകയാണ്, അപമാനത്തിന്റെ അർത്ഥം പോലും അറിയാതെ ചില ഗ്രാമങ്ങൾ.  പുരാതനകാല ഇന്ത്യയില്‍ രാജകീയമായ സ്ഥാനം വഹിച്ചിരുന്നവരാണ് ലൈംഗിക തൊഴിലാളികള്‍.അന്ന് തൊഴില്‍ എന്നതിനുപരി ഒരു ജാതീയമായ കര്‍ത്തവ്വ്യം കൂടിയായിരുന്നു അവര്‍ക്കത്.അതുവഴി മോശമല്ലാത്ത വരുമാനവും അംഗീകാരവും അവര്‍ക്ക് ലഭിച്ചുപോന്നു. എന്നാൽ കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും രാജ്യവാഴ്ച്ചകള്‍ അവസാനിച്ചിട്ടും ഇന്ത്യയില്‍ ഇപ്പോഴും ഈ ലൈംഗിക തൊഴില്‍ പാരമ്പര്യംപോലെ പിന്തുടര്‍ന്നുവരുന്ന സമൂഹങ്ങൾ ഏറെയുണ്ട്.രാജകീയമായ ജീവിതാവസ്ഥകളില്‍ നിന്നും…

    Read More »
Back to top button
error: