HealthLIFE

പിത്താശയക്കല്ല് അഥവാ കോളിലിത്തിയാസിസ്

പിത്താശയത്തിൽ ചിലപ്പോൾ കല്ലുപോലെ കട്ടിയുള്ളതായ ചിലത് കാണപ്പെട്ടെന്ന് വരാം.ഇതിനെയാണ് പിത്താശയക്കല്ല് അഥവാ കോളിലിത്തിയാസിസ് എന്ന് പറയുന്നത്.പിത്താശയനാളിലും കല്ലുകൾ കാണാവുന്നതാണ്.
പെട്ടെന്ന് ഉണ്ടാകുകയും, വളരെ വേഗത്തിൽ വയറിന്റെ വലതുമേൽ ഭാഗത്തായി വർദ്ധിച്ചുവരുന്ന വേദനയോടെ കൂടിയുമാണ് പിത്താശയക്കല്ല് പ്രത്യക്ഷപ്പെടുന്നത്.വയറിന് നടുക്കായും വേദനയുണ്ടാകാം. ചുമലുകളുടെ നടുക്ക് പിറകുവശത്തായും വേദനയുണ്ടാകാവുന്നതാണ്.
പിത്താശയത്തിൽ സംഭരിക്കുന്ന ബൈൽ എന്ന ദ്രവത്തിൽ കൊളസ്ട്രോളിന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നവരിലാണ് പിത്താശയക്കല്ല് എളുപ്പത്തിൽ രൂപം കൊള്ളുന്നത്. കൊളസ്ട്രോൾ കൂടുതൽ കട്ടിപിടിക്കുകയും കല്ലുപോലെ കാഠിന്യമുള്ളതാകുകയും ചെയ്യുന്നു. ശരീരഭാരം കൂടുന്നതും പ്രായാധിക്യവുമാണ് ബൈൽ ദ്രവത്തിൽ കൊളസ്ട്രോൾ വർദ്ധിക്കാൻ കാരണം.
പിത്താശയനാളിയിൽ കല്ല് അടഞ്ഞ് തടസ്സമുണ്ടാകുന്നത് കാരണം. പിത്താശയ വീക്കവും ഉണ്ടാകാം. അതിനെ കോളീസിസ്റ്റൈറ്റിസ് എന്നാണ് പറയുന്നത്.
ദീർഘനാളായി തുടരുന്ന പിത്താശയ രോഗങ്ങൾ കാരണം ഗ്യാസ്, ഓക്കാനം, ഭക്ഷണശേഷമുള്ള വയറിലെ ബുദ്ധിമുട്ടുകൾ, തുടർച്ചയായ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടാകാം.
പിത്താശയ അണുബാധയുണ്ടാകുന്നത് ജീവഹാനിക്ക് കാരണമാകുമെന്നതിനാൽ പിത്താശയക്കല്ലിനുള്ള ചികിത്സ തക്കസമയത്ത് തന്നെ ചെയ്യേണ്ടതുണ്ട്. ചിലപ്പോൾ സർജറി തന്നെ വേണ്ടി വന്നേക്കാം. ലക്ഷണങ്ങൾ ഒന്നുമില്ലാത്ത പിത്താശയക്കല്ലിനും മരുന്ന് ഉപയോഗിച്ച് ശമിച്ചവരിലും സർജറി അനിവാര്യമല്ല.ആയുർവേദ ചികിത്സയിലൂടെ,​ സർജറിയില്ലാതെ തന്നെ പിത്താശയക്കല്ല് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
കരളിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു െചറിയ അവയവമാണ് പിത്തസഞ്ചി അഥവാ പിത്താശയം (gall bladder). കരൾ പുറപ്പെടുവിക്കുന്ന പിത്തരസം ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പിനെ ലയിപ്പിക്കാനുള്ള ഉത്തരവാദിത്തം പിത്ത സഞ്ചിക്കാണ്. ചെറിയ അവയവമല്ലേ,വല്ല്യ പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്നു കരുതിയാൽ തെറ്റി.വളരെ സാധാരണയായി ഇപ്പോൾ കണ്ടു വരുന്ന ഒരു അവസ്ഥയുണ്ട്  പിത്താശയ കല്ല് (gall bladder stones) പിത്താശയത്തിൽ ഉണ്ടാകുന്ന ചെറിയ ക്രിസ്റ്റലു പോലുള്ള കല്ലുകളാണ് ഇവ. കൊളസ്ട്രോളോ പിത്തരസമോ അടിഞ്ഞു കൂടുന്നതു മൂലമാണ് ഇതുണ്ടാകുന്നത്.പിത്തരസം കാൽസ്യ ലവണത്തോടൊപ്പം ചേരുമ്പോഴാണ് ഇതുണ്ടാകുന്നത്.
പൊരിച്ച കോഴി, ഫ്രഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്സ്, മുട്ട, പാൽ, വെണ്ണ, ഐസ്ക്രീം, കൊഴുപ്പ്, തൈര്, നെയ്യ്, ബിസ്ക്കറ്റ്, കേക്ക്, എണ്ണ കൂടുതലുള്ള ആഹാരങ്ങൾ, ബീഫ്, പോർക്ക്, മദ്യം, മയണൈസ്, സോസുകൾ, പേസ്ട്രികൾ, ക്രീമുകൾ തുടങ്ങിയവയുടെ തുടർച്ചയായ ഉപയോഗം പിത്താശയക്കല്ലിന് ഇടയാക്കിയേക്കാം.
പിത്താശയത്തിൽ കല്ലുണ്ടാകുന്നതിനുള്ള യഥാർത്ഥ കാരണം അറിയില്ലെങ്കിലും ചില ഘടകങ്ങൾ ഇതിന് ആക്കം കൂട്ടും.പിത്തരസത്തിലെ കൊളസ്ട്രോളിന്റെ കൂടിയ അളവ്, പിത്തരസത്തിലെ ലവണങ്ങളുടെ അഭാവം, പിത്തരസത്തിന് ഗാഢത കൂടുക, പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവ രോഗകാരണമാകും.
പിത്താശയത്തിൽ കല്ല് വരാതിരിക്കാനുള്ള ചില മാർഗ്ഗങ്ങൾ
1. മഞ്ഞൾ : പിത്താശയക്കല്ല് തടയാൻ മഞ്ഞൾ ഫലപ്രദമാണ്. പിത്താശയത്തിൽ നിന്നും പിത്ത രസത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താൻ മഞ്ഞൾ സഹായിക്കും. ഇത് കൊഴുപ്പിന്റെ ദഹനം  മെച്ചപ്പെടുത്തുകയും പിത്താശയക്കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. കൊളസ്ട്രോൾ കുറയ്ക്കാനും മഞ്ഞൾ സഹായിക്കുന്നു. ഒരു ടേബിൾ സ്പൂൺ മഞ്ഞൾ വെള്ളത്തിലോ തേനിലോ ചേർത്ത് ദിവസവും കഴിക്കുന്നത് നല്ലതാണ്. പാലിൽ ചേർത്തും കഴിക്കാം.
2. പഴങ്ങളും പച്ചക്കറികളും : ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നത് കരളും പിത്താശയവും ആണ്. അവയെ വിഷാംശങ്ങളിൽ നിന്നു സംരക്ഷിക്കാൻ ഏറ്റവും നല്ല മാർഗം ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക എന്നതു തന്നെയാണ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയതാവണം ഈ ഭക്ഷണം. നാരങ്ങ, തക്കാളി, സെലറി മുതലായവ ശരീരത്തെ ഡീടോക്സിഫൈ ചെയ്യുന്നു. അങ്ങനെ കരളിലെയും പിത്താശയത്തിലെയും വീക്കം കുറയ്ക്കും. പഴച്ചാറുകളും പച്ചക്കറി ജ്യൂസും കുടിക്കുന്നത് നല്ലതാണ്.
3. ആരോഗ്യകരമായ കൊഴുപ്പുകൾ : എല്ലാ കൊഴുപ്പുകളും അനാരോഗ്യകരമല്ല. ചിലതെല്ലാം ശരീരത്തിന് ആവശ്യമാണ്. ആരോഗ്യകരമായ കൊഴുപ്പുകളായ മോണോ അൺസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇങ്ങനെ പിത്താശയക്കല്ല് വരാനുള്ള സാധ്യതയും കുറയുന്നു. ഒലിവ് ഓയിൽ, മത്തി, അയല, ചൂര മുതലായ മത്സ്യങ്ങൾ ആരോഗ്യകരമായ കൊഴുപ്പിന്റെ അളവ് കൂട്ടും.
4. കാപ്പി : കഫീൻ അടങ്ങിയതിനാൽ കാപ്പി ആരോഗ്യകരമോ എന്നു സംശയം തോന്നാം. എന്നാൽ കൂടിയ അളവിൽ കാപ്പി കുടിക്കുമ്പോഴാണ് അനാരോഗ്യകരം. ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നത് പിത്താശയക്കല്ല് വരാനുള്ള സാധ്യത കുറയ്ക്കുന്നു.
5. നാരുകള്‍ അടങ്ങിയ ഭക്ഷണം : നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കൊളസ്ട്രോള്‍ കുറയ്ക്കുകയും പിത്താശയക്കല്ല് വരാതെ തടയുകയും ചെയ്യും. മാങ്ങ, മുഴു ധാന്യങ്ങൾ, ഓറഞ്ച്, ആപ്രിക്കോട്ട്, മധുരക്കിഴങ്ങ്, ബാർലി മുതലായവ പിത്താശയക്കല്ല് വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇവയിലേതെങ്കിലും പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുന്നത് നല്ലതാണ്.
6. ഇരുമ്പ് അടങ്ങിയ ഭക്ഷണം : ഇരുമ്പിന്റെ അഭാവം പിത്താശയക്കല്ലിനു കാരണമാകും. ചീര, സ്പിനാച്ച്, മുഴു ധാന്യങ്ങൾ ഇവ കൊളസ്ട്രോള്‍ മെറ്റബോളിസം വർധിപ്പിച്ച് പിത്താശയ ക്കല്ല് വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ഈ ഭക്ഷണങ്ങൾ കഴിക്കുന്നതോടൊപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ഒന്നാമതായി സമീകൃതാഹാരം കഴിക്കുക. ഭക്ഷണം കഴിക്കാതിരിക്കരുത്. ചിലർ തിരക്കു മൂലം പ്രഭാത ഭക്ഷണമോ ഉച്ചഭക്ഷണമോ ഒഴിവാക്കും. അങ്ങനെ ചെയ്യരുത്. പ്രധാന ഭക്ഷണം ഒഴിവാക്കുന്നത് രോഗസാധ്യത കൂട്ടും. ആരോഗ്യകരമായ ഒരു ബോഡി മാസ് ഇൻഡക്സ് നില നിർത്താൻ ശ്രദ്ധിക്കുക.
ഭക്ഷണ നിയന്ത്രണത്തിലൂടെ ഒരു പരിധി വരെ രോഗങ്ങളെ തടയാം. വൈദ്യനിർദേശം സ്വീകരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്തുന്നതു രോഗ സാധ്യത കുറയ്ക്കും.
പുളിയുള്ള പഴങ്ങൾ ധാരാളമായി കഴിക്കുന്നത് പിത്താശയക്കല്ല് കുറയ്ക്കാൻ നല്ലതാണ്.ധാരാളം വെള്ളം കുടിക്കുക,നാരുകൾ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുക, സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുക, മധുരം കുറയ്ക്കുക, മീനെണ്ണയും ഒലിവ് ഓയിലും ഉപയോഗിക്കുക, തക്കാളി, കിവി, തണ്ണിമത്തൻ, സ്ട്രോബെറി, ബ്രോക്കോളി, കാബേജ് തുടങ്ങിയവ ഉപയോഗിക്കുക എന്നിവയിലൂടെ പിത്താശയക്കല്ലിനെ നിയന്ത്രിക്കാം.
പിത്താശയത്തിലുള്ള ദ്രവവും കഠിനവുമായ വസ്തുക്കളെ ഇടയ്ക്കിടെ പൂർണ്ണമായും ഒഴിവാക്കുന്നവിധമുള്ള ആയുർവേദ പഞ്ചകർമ്മ ചികിത്സയാണ് വിരേചനം. മരുന്നുകഴിച്ച് വയറിളക്കുന്ന ചികിത്സാരീതികൾ പിത്താശയക്കല്ല് ഉണ്ടാകാതിരിക്കാൻ പ്രയോജനം ചെയ്യും.

Back to top button
error: