LIFE
-
സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു; മറ്റു സാഹിത്യോത്സവങ്ങള്‍ നടക്കുന്നതുപോലെ പണം സ്വയം കണ്ടെത്താന്‍ പറഞ്ഞു; സച്ചിദാനന്ദന്റെ വാക്കുകളിലൂടെ പുറത്തു വന്നത് വര്‍ഷങ്ങളായി പുകയുന്ന അതൃപ്തി; ‘സുഖഭരണം’ മുടങ്ങിയതില്‍ അമര്‍ഷം
തൃശൂര്‍: സാംസ്‌കാരിക രംഗത്തേക്കുള്ള ഫണ്ടില്‍ വെട്ടിക്കുറവു വരുത്തിയതാണ് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ അടക്കമുള്ളവരുടെ അതൃപ്തിക്കു കാരണമെന്നു സൂചന. സച്ചിദാനന്ദന്‍ പ്രസിഡന്റായതിനുശേഷം ആരംഭിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അടക്കം ചെലവു ചുരുക്കിയാണ് നടത്തിയത്. സ്വതന്ത്ര അക്കാദമികള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ പണം കണ്ടെത്തി പരിപാടികള്‍ സംഘടിപ്പിക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നെന്നാണു വിവരം. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി അടക്കമുള്ളവയ്ക്കും സ്വന്തം നിലയ്ക്കു പണം കണ്ടെത്തണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. അടുത്തിടെ സംഗീത നാടക അക്കാദമി നടത്തിയ നാടകോത്സവവും അവസാന നിമിഷംവരെ സര്‍ക്കാര്‍ ഫണ്ടിനെക്കുറിച്ചുള്ള ആശങ്കകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍, തരക്കേടില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് അടക്കം കണ്ടെത്തി നടത്താന്‍ നാടക അക്കാദമിക്കു കഴിഞ്ഞു. ഇതിന്റെ നാലിലൊന്നു ചെലവുപോലും വരാത്ത സാഹിത്യ അക്കാദമി പരിപാടികള്‍ നടത്താന്‍ സ്വന്തം നിലയ്ക്കു കഴിയണമെന്ന നിലപാടാണ് അക്കാദമിയുടെ തലപ്പത്തിരിക്കുന്ന സച്ചിദാനന്ദനെ ചൊടിപ്പിച്ചതെന്നാണു അനൗദ്യോഗിക വിവരം. സാഹിത്യ അക്കാദമികളുടെ ഭരണത്തിലിരിക്കുന്നവര്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ആനുകൂല്യം നേടുകയും സുഖകരമായി മുന്നോട്ടു പോകുകയുമായിരുന്നു ഇതുവരെ ചെയ്തത്. എല്ലാ…
Read More » -
എപ്‌സ്റ്റീന്‍ ഫയല്‍സ്: യൂറോപ്പിന്റെ അധികാര ഇടനാഴികളില്‍ രാജികള്‍ കുമിയുന്നു; ബ്രിട്ടീഷ് പ്രധാനമന്ത്രി മുതല്‍ രാജകുടുംബം വരെ മാപ്പിരന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍; കുലുങ്ങാതെ അമേരിക്ക; വീണവരും വീണുടയാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നവരും ഇവര്‍
ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മുപ്പത് ലക്ഷത്തിലധികം പേജുകളുള്ള രേഖകളും ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ യൂറോപ്പിലുടനീളം വിവിധ അധികാര കേന്ദ്രങ്ങളില്‍ രാജിക്കത്തുകള്‍ കുമിഞ്ഞുകൂടുന്നെന്നു റിപ്പോര്‍ട്ട്. രാഷ്ട്രീയത്തിലും വമ്പന്‍ സ്ഥാപനങ്ങളിലുമടക്കം വന്‍ ചലനങ്ങളാണ് ഈ രേഖകളുണ്ടാക്കിയത്. അംബാസഡര്‍മാര്‍, മുതിര്‍ന്ന സഹായികള്‍, ഉപദേഷ്ടാക്കള്‍ എന്നിവരുടെ വീഴ്ചയ്ക്കും രാജകുടുംബാംഗങ്ങളുടെ ക്ഷമാപണങ്ങള്‍വരെയെത്തിനില്‍ക്കുന്നു. ഈ രേഖകളില്‍ പേരുള്ള പലര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിക്കുന്നില്ലെങ്കിലും, 2008-ലെ ശിക്ഷാവിധിക്ക് ശേഷവും അവര്‍ എപ്സ്‌റ്റൈനുമായി പുലര്‍ത്തിയ ദീര്‍ഘകാല സാമൂഹിക-തൊഴില്‍ ബന്ധങ്ങളെക്കുറിച്ചാണു ഫയലുകളില്‍ പ്രതിപാദിക്കുന്നത്. ധാര്‍മികമായ വീഴ്ചകളോട് അമേരിക്കയേക്കാള്‍ കൂടുതല്‍ രൂക്ഷമായാണു യൂറോപ്പ് പ്രതികരിക്കുന്നത്. ബ്രിട്ടന്റെ അധികാര കേന്ദ്രങ്ങള്‍ ഇളകുന്നു ഏറ്റവും നാടകീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായത് യുകെയിലാണ്. ലേബര്‍ പാര്‍ട്ടി വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ കീര്‍ സ്റ്റാര്‍മറുടെ ഗവണ്‍മെന്റിനെ വിവാദം വിഴുങ്ങി. എപ്സ്‌റ്റൈനുമായുള്ള ബന്ധം അറിഞ്ഞുകൊണ്ട് തന്നെ മുതിര്‍ന്ന ലേബര്‍ നേതാവ് പീറ്റര്‍ മാന്‍ഡല്‍സണെ അമേരിക്കയിലെ ബ്രിട്ടീഷ്…
Read More » -
‘ഇന്‍സ്റ്റഗ്രാമും യുട്യൂബും ചെറുപ്പത്തിലേ അടിമയാക്കി; വിഷാദ രോഗത്തിനും ആത്മഹത്യാ ചിന്തയ്ക്കും ഇടയാക്കി’; യുവതിയുടെ പരാതിയില്‍ അതീവ ഗുരുതരമായ കോടതി വ്യവഹാരം ഉടന്‍; മെറ്റയ്ക്കും ഗൂഗിളിനും നിര്‍ണായകം; നിരവധി കേസുകള്‍ പിന്നാലെ
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാമിനും യുട്യൂബിനും നിര്‍ണായകമാകുന്ന കോടതി വിചാരണയ്ക്കു തിങ്കളാഴ്ച തുടക്കം. കലിഫോര്‍ണിയ കോടതിയിലാണ് അതീവ ഗൗരവമുള്ള വാദങ്ങള്‍ ആരംഭിക്കാന്‍ പോകുന്നത്. ഇന്‍സ്റ്റാഗ്രാമും യൂട്യൂബും ജനങ്ങളെ അടിമകളാക്കുന്ന തരത്തിലുള്ള (addictive) ആപ്ലിക്കേഷന്‍ ഡിസൈനിംഗിലൂടെ യുവതിയുടെ മാനസികാരോഗ്യം തകര്‍ത്തെന്നാണു കേസ്. വന്‍കിട ടെക് കമ്പനികള്‍ കുട്ടികള്‍ക്ക് ദോഷം വരുത്തുന്നതില്‍ ഉത്തരവാദികളാണോ എന്ന് പരിശോധിക്കപ്പെടുന്ന ഒരു പ്രധാന പരീക്ഷണമായിരിക്കും ഈ കേസെന്നാണു പ്രമുഖര്‍ വിലയിരുത്തുന്നത്. K.G.M. എന്ന് തിരിച്ചറിഞ്ഞ 20 വയസ്സുള്ള യുവതിയാണ് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്ഫോംസിനും (Meta Platforms), യൂട്യൂബിന്റെ ഉടമസ്ഥരായ ആല്‍ഫബെറ്റിനും (Google) എതിരെ കേസ ഫയല്‍ ചെയ്തത്. കോടതി രേഖകള്‍ പ്രകാരം, ഈ പ്ലാറ്റ്ഫോമുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഡിസൈന്‍ തന്നെ ചെറുപ്പത്തില്‍ത്തന്നെ അവയ്ക്ക് അടിമയാക്കിയെന്ന് യുവതി പറയുന്നു. ഈ ആപ്പുകള്‍ തന്റെ വിഷാദരോഗത്തിനും ആത്മഹത്യാ ചിന്തകള്‍ക്കും കാരണമായെന്നും ഇതിന് കമ്പനികള്‍ ഉത്തരവാദികളാണെന്നും അവര്‍ ആരോപിക്കുന്നു. ടെക് കമ്പനികള്‍ക്കെതിരെയുള്ള വിധി സമാനമായ മറ്റ് കേസുകള്‍ക്ക് വഴിതെളിക്കുകയും,…
Read More » -
കേന്ദ്ര ബജറ്റിനേക്കാള്‍ സൂപ്പര്‍ സംസ്ഥാന ബജറ്റ്; പക്ഷേ മുഖ്യമന്ത്രിയുടെ പ്രകടനം മോശം, സര്‍ക്കാര്‍ തുടരുന്നതില്‍ താത്പര്യവുമില്ല! മൂവായിരം പേരെ വച്ചുള്ള മനോരമയുടെ വോട്ട് സര്‍വേ; രണ്ടുമാസം കൊണ്ട് ജനസമ്മിതി കുത്തനെ ഇടിഞ്ഞെന്നും കണ്ടെത്തല്‍
കൊച്ചി: മനോരമ-സീ വോട്ടര്‍ വീക്ലി സര്‍വേ പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാര്‍ മാറുമോയെന്നതില്‍ ചര്‍ച്ചകള്‍ സജീവം. മുഖ്യന്ത്രി പിണറായി വിജയന്റെ പ്രകടം, കേരള ബജറ്റോ കേന്ദ്ര ബജറ്റോ നല്ലത് എന്നിങ്ങനെയുള്ള പ്രാഥമിക ചോദ്യങ്ങളുടെ സര്‍വേയാണ് ഇപ്പോള്‍ പുറത്തുവന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ പ്രകടനം നല്ലതാണെന്ന് പറയുന്നത് 27 ശതമാനം പേരാണ്. ഡിസംബറില്‍ നടത്തിയ സര്‍വേയില്‍ പിണറായിയുടെ റേറ്റിങ് 29.1 ആയിരുന്നു. ജനുവരിയില്‍ 27.1 ആയി കുറഞ്ഞു. കഴിഞ്ഞയാഴ്ച അത് നേരിയ തോതില്‍ വീണ്ടും കുറഞ്ഞു. 27 ശതമാനം. മുഖ്യമന്ത്രിയുടേത് ശരാശരി പ്രകടനമാണെന്ന് കരുതുന്നവര്‍ 16.2 ശതമാനമാണ്. 3.7 ശതമാനം പേര്‍ അഭിപ്രമായമില്ല എന്നും പറഞ്ഞെന്നാണു റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം അഭിപ്രായപ്പെട്ടത്. 53.1 ശതമാനം. ഡിസംബറില്‍ ഇവരുടെ സംഖ്യ 45 ശതമാനമായിരുന്നു. ജനുവരിയില്‍ അത് 49 ആയി ഉയര്‍ന്നു. ഇപ്പോള്‍ അത് വീണ്ടും കുറഞ്ഞ് 53 ശതമാനത്തിന് മുകളിലെത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18…
Read More » -
നിലപാടിലുറച്ച് സച്ചിദാനന്ദന്‍; കോണ്‍ഗ്രസ് ഭരിച്ചാലും ഞാന്‍ ഇതു പറയും; ഗുരുവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളെ പ്രീണിപ്പിക്കുന്നത് ഭൂഷണമല്ല, ന്യൂനപക്ഷങ്ങളെ പിന്തുണയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ബിജെപിയില്‍ പ്രതീക്ഷയില്ല
തൃശൂര്‍: ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണു കേരളത്തിനു നല്ലതെന്ന നിലപാടിലുറച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലോ ഏതെങ്കിലുമൊരു പാര്‍ട്ടിയെക്കുറിച്ചോ നേതാവിനെ ഉന്നമിട്ടോ അല്ല പറയുന്നത്. എക്കാലത്തും പറഞ്ഞിട്ടുണ്ട്. 10 വര്‍ഷമായി കോണ്‍ഗ്രസ് ആണു ഭരിക്കുന്നതെങ്കിലും ഇക്കാര്യം പറയുമായിരുന്നു. ഭരണ-പ്രതിപക്ഷങ്ങള്‍ മാറിമാറിവരേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. ബംഗാളിലെ അനുഭവം മുന്നിലുണ്ട്. പാര്‍ട്ടിപോലും ആഗ്രഹിക്കാത്തവര്‍ സ്വാര്‍ഥ ലക്ഷ്യങ്ങളോടെ കടന്നുവരാനുള്ള സാധ്യതയുണ്ട്. അധികാരവികേന്ദ്രീകരണം കുറഞ്ഞുവരുന്നു. പ്രതിപക്ഷമെന്തെന്ന് ഭരിക്കുന്നവര്‍ മറക്കുന്നു. ജനഹിതം പ്രകടിപ്പിക്കുന്നതു പ്രതിപക്ഷമാണ്. ജയം- തോല്‍വി എന്നതാകരുത് പാര്‍ട്ടികളുടെ ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലെ ജനങ്ങളെയും ന്യൂനപക്ഷത്തെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും കേള്‍ക്കേണ്ടതുണ്ട്. അദൃശ്യരായവരെ ദൃശ്യരാക്കുന്നതാണു ജനാധിപത്യം. ഇതുവരെ കാണാത്തവര്‍ പഞ്ചായത്തുമുതല്‍ പാര്‍ലമെന്റ്‌വരെ എത്തുമ്പോഴാണു ജനാധിപത്യം അതിന്റെ ആത്യന്തിക അര്‍ഥം കൈവരിക്കുന്നത്. ഒരുകാലത്ത് സായുധ വിപ്ലവത്തിലാണു വിശ്വസിച്ചത്. അതില്‍നിന്ന് ഞാന്‍ ഏറെ അകന്നിട്ടുണ്ട്. ജനാധിപത്യത്തെ എങ്ങനെ സാധ്യമാക്കാമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. കേരളത്തിലെ രണ്ടു മുന്നണികള്‍ ധാരണയിലെത്തിയിരുന്നെങ്കില്‍ ബിജെപിക്കു പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയമുണ്ടാകുമായിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ക്ക്…
Read More » -
‘ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയ്ക്ക് നിലവിലുള്ള അവധി അപര്യാപ്തം;പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ അവധിയെങ്കിലും വേണം‘ – സമസ്ത
കാസർകോട്: പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത. മുസ്ലീം സമുദായത്തിൻ്റെ പ്രധാന ആഘോഷങ്ങളായ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയ്ക്ക് നിലവിൽ അനുവദിക്കപ്പെടുന്ന അവധി അപര്യാപ്തമാണെന്നാണ് സമസ്തയുടെ നിലപാട്. രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം എന്നാണ് ആവശ്യം. ഇത് ചൂണ്ടിക്കാട്ടി പ്രമേയം സമസ്ത പാസാക്കി. ആഘോഷങ്ങളുമായി ബന്ധപ്പെട്ട കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും മതപരമായ കർമങ്ങളിൽ ഏർപ്പെടുന്നതിനും നിലവിലുള്ള അവധി ദിനങ്ങൾ ഒട്ടും സഹായകരമല്ലെന്ന് സമസ്ത സമ്മേളനം വിലയിരുത്തി. ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ളതിന് സമാനമായി മൂന്ന് ദിവസത്തെ ദീർഘമായ അവധി അനുവദിക്കണമെന്നാണ് പ്രമേയം ചൂണ്ടിക്കാണിക്കുന്നത്.. വാർഷിക സമ്മേളനത്തിലെ പ്രമേയത്തിലൂടെയാണ് സമസ്ത ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ്, ആഘോഷങ്ങൾക്ക് കൂടുതൽ അവധി വേണമെന്ന പുതിയ ആവശ്യം സമസ്ത ഉയർത്തിയിരിക്കുന്നത്.
Read More »



