LIFE
-
‘വര്‍ഗീയതയ്ക്കു വര്‍ഗീയത അല്ല മറുപടിയെന്ന സമസ്ത നിലപാട് പ്രസക്തം, മതരാഷ്ട്ര വാദത്തിനെതിരേ ഒന്നിച്ചു നീങ്ങണം’; സമസ്ത വേദിയില്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് പിണറായി വിജയന്‍
കാസര്‍ഗോഡ്: സമസ്ത ശതാബ്ദി സമ്മേളന വേദിയില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. മതരാഷ്ട്രവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കേരളത്തെ മതനിരപേക്ഷ സമൂഹമായി വളര്‍ത്തിയെടുക്കുന്നതില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് സമസ്തയെപ്പോലുള്ള മതസംഘടനകളും വഹിച്ചിട്ടുള്ള പങ്ക് എടുത്ത് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ സമസ്ത നിലകൊണ്ടു. വിശ്വാസസംബന്ധമായ പരിഷ്‌കരണങ്ങളില്‍ പോലും പ്രകോപനരഹിതമായി മാത്രം പെരുമാറി. അതെല്ലാം മതനിരപേക്ഷതയുടെ സംസ്‌കാരത്തെ വലിയ അളവില്‍ ശക്തിപ്പെടുത്തി. മതനിരപേക്ഷ ശക്തികള്‍ക്കൊപ്പം നിന്നുകൊണ്ട് മാത്രമെ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നും വര്‍ഗീയതയ്ക്ക് വര്‍ഗീയതയല്ല മറുപടി എന്നുമൊക്കെയുള്ള സമസ്ത നിലപാടുകള്‍ക്ക് വര്‍ത്തമാനകാല സാമൂഹിക അന്തരീക്ഷത്തില്‍ വലിയ പ്രസക്തിയുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടമാണ്. ഇന്ത്യയുടെ ബഹുമത ഘടനയും ബഹുസ്വര സാംസ്‌കാരിക പൈതൃകവും തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഇവിടെ നടക്കുന്നുവെന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം ഒരു ഭക്ഷണരീതി, ഒരു വസ്ത്രധാരണ സമ്പ്രദായം…
Read More » -
ഭോലാരി വ്യോമതാവളത്തിലെ തകര്‍ന്ന കെട്ടിടങ്ങള്‍ പാകിസ്താന്‍ പുനര്‍നിര്‍മിക്കുന്നു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് മാധ്യമങ്ങള്‍; മേല്‍ക്കൂര പൊളിച്ചുമാറ്റി; മറ്റു താവളങ്ങളിലും അറ്റകുറ്റപ്പണി
ന്യൂഡല്‍ഹി: 2025 മെയ് 10-ന് ഇന്ത്യന്‍ വ്യോമസേന (IAF) നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ഭോലാരി വ്യോമതാവളത്തിലെ ഹാങ്ങര്‍ പുനര്‍നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ ഉള്ള പ്രാരംഭ ഘട്ടത്തിലാണ് പാകിസ്ഥാനെന്നു റിപ്പോര്‍ട്ടുകള്‍. 88 മണിക്കൂര്‍ നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ ആക്രമണം നടന്നത്. SAAB 2000 ‘Erieye’ വിഭാഗത്തില്‍പ്പെട്ട പാകിസ്ഥാന്റെ ഏര്‍ളി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ വിമാനം ഈ ആക്രമണത്തില്‍ തകര്‍ത്തതായി ഇന്ത്യന്‍ വ്യോമസേന അവകാപ്പെട്ടിരുന്നു. ജനുവരി 28-ന് ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രകാരം ഹാങ്ങറിന്റെ തകര്‍ന്ന പച്ച മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ നീക്കം ചെയ്തതായി കാണാം. നാശനഷ്ടങ്ങള്‍ ഇപ്പോഴും വ്യക്തമാണെങ്കിലും, മേല്‍ക്കൂര ഭാഗികമായി പൊളിച്ചുനീക്കുന്നത് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സൂചനയാണ്. ഇന്ത്യന്‍ വ്യോമസേന ആക്രമിച്ച മറ്റ് പാകിസ്ഥാന്‍ താവളങ്ങളിലും സമാനമായ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. പുതിയ മേല്‍ക്കൂര സ്ഥാപിക്കല്‍, ഘടനാപരമായ ബലപ്പെടുത്തല്‍, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവയാണ് പൂര്‍ണ്ണമായ അറ്റകുറ്റപ്പണിയില്‍ ഉള്‍പ്പെടുക. തകര്‍ന്ന കെട്ടിടം ഉപേക്ഷിക്കാതെ അറ്റകുറ്റപ്പണികളില്‍ പുരോഗതിയുണ്ടെന്ന്…
Read More » -
‘മണിയന്‍ പിള്ള രാജു പോലീസിനെ വിളിച്ചെന്ന വാദം തെറ്റ്, രാത്രി വീട്ടിലെത്തിയപ്പോള്‍ കാറും ആളും ഉണ്ടായിരുന്നില്ല, ബൈക്ക് എത്തിയത് അമിത വേഗത്തില്‍’; പോലീസ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിനെതിരായ വാഹനാപകടക്കേസില്‍ പൊലീസിന്റെ വീഴ്ച തള്ളി ഡിസിപിയുടെ റിപ്പോര്‍ട്ട്. പോലീസ് രാത്രി രാജുവിന്റെ വീട്ടിലെത്തിയിരുന്നെന്നും ആ സമയത്ത് അദ്ദേഹവും കാറും വീട്ടിലുണ്ടായിരുന്നില്ല എന്നും റിപ്പോട്ടില്‍ പറയുന്നു. പോലീസിനെ വിളിച്ചെന്ന രാജുവിന്റെ വാദം തെറ്റെന്നും രാവിലെ വന്നാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ ട്രിവാന്‍ഡ്രം ക്ലബ്ബിനു മുന്നിലായിരുന്നു അപകടം. രണ്ടു യുവാക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന മണിയന്‍പിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. വ്യാഴാഴ്ച രാത്രി 11.30ന് ട്രിവാന്‍ഡ്രം ക്ലബിന്റെ ഗേറ്റിനു പുറത്തിറങ്ങി മീഡിയന് അപ്പുറം എതിര്‍ദിശയിലേക്കുള്ള പാതയിലേക്കു കടക്കുന്നതിനിടെയായിരുന്നു അപകടം. അപകടമുണ്ടായെന്ന് അറിഞ്ഞിട്ടും വാഹനം നിര്‍ത്താതെ പോയ നടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലുണ്ടായിരുന്ന ശ്രീവരാഹം സ്വദേശി നിദേവ് (20), ശ്രീകണ്‌ഠേശ്വരം സ്വദേശി സൂരജ് (20) എന്നിവര്‍ പരുക്കുകളോടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. എല്‍എല്‍ബി വിദ്യാര്‍ഥിയായ നിദേവിന് ഇടതുകാലിനും ഐടിഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്റെ തുടയെല്ലിനും പൊട്ടലുണ്ട്. ഇരുവരെയും ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. ട്രിവാന്‍ഡ്രം ക്ലബില്‍നിന്ന്…
Read More » -
തോല്‍ക്കാന്‍ വിടില്ല! സൂര്യകുമാര്‍ ഇല്ലായിരുന്നെങ്കില്‍ എന്തായേനെ? ബാറ്റിംഗ് പട തവിടു പൊടിയായത് വിശ്വസിക്കാന്‍ കഴിയാതെ ആരാധകര്‍; എണ്ണം പറഞ്ഞ റെക്കോഡുകളും സൂര്യയുടെ പോക്കറ്റില്‍
സൂര്യകുമാര്‍ യാദവ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു? ഇന്ത്യ- യുഎസ്എ മല്‍സരം കണ്ട ഇന്ത്യന്‍ ആരാധകര്‍ക്കെല്ലാം ഇതുമാത്രമാണ് പറയാനുണ്ടായിരുന്നത്. കൊട്ടിഘോഷിക്കപ്പെട്ട ബാറ്റിങ് പട ദുര്‍ബലരായ യുഎസ്എയ്ക്ക് മുന്നില്‍ തകര്‍ന്നത് ആരാധകരേയും മുന്‍താരങ്ങളേയും ഞെട്ടിച്ചു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ അഭിഷേക് ശര്‍മയുടെ ഗോള്‍ഡന്‍ ഡക്ക്. ഇതായിരുന്നു വരാനിരിക്കുന്ന തകര്‍ച്ചയുടെ ആദ്യപടി. സന്നാഹമല്‍സരങ്ങളിലടക്കം ഫോമിലായിരുന്ന ഇഷാന്‍ കിഷന്‍ പിടിച്ചുനില്‍ക്കാതെ 20ല്‍ പടിയിറങ്ങി. ശിവം ദുബെ ആദ്യബോളില്‍ പുറത്ത്. 46ന് നാല്, എഴുപത്തിരണ്ടിന് അഞ്ച്, എഴുപത്തേഴിന് ആറ്… തിലക് വര്‍മയും റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും പിടിച്ചുനില്‍ക്കാതെ മടങ്ങിയതോടെ ഇന്ത്യ നാണക്കേട് ഭയന്നു. പിന്നീട് കണ്ടത് ക്യാപ്റ്റന്റെ തോളില്‍ കരകയറ്റം. ഒരു വശത്ത് വിക്കറ്റ് കൊഴിയുമ്പോഴും തലങ്ങും വിലങ്ങും റണ്‍സ് കണ്ടെത്തി സൂര്യകുമാര്‍ ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. 49 പന്ത് നേരിട്ട സൂര്യകുമാര്‍ നാല് സിക്‌സും പത്തുഫോറുമായി 84 റണ്‍സെടുത്തു. വിക്കറ്റിന്റെ സ്വഭാവം മനസിലാക്കിയായിരുന്നു ക്യാപ്റ്റന്റെ ബാറ്റിങ്. നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ സൂര്യ 21 റണ്‍സെടുത്തു. …
Read More » -
‘ഫോഴ്‌സ് മജ്യൂര്‍’ എങ്ങനെ നടപ്പാക്കും? ഇന്ത്യക്കെതിരേ കളിക്കാതിരിക്കാന്‍ നിയമത്തിലെ പഴുതുകള്‍ തേടിയ പാകിസ്ഥാനോട് വിശദീകരണം തേടി ഐസിസി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരം കളിക്കില്ലെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചതിന് പിന്നാലെ, ഇതിനായി ‘ഫോഴ്‌സ് മജ്യൂര്‍’ (force majeure) വ്യവസ്ഥ എങ്ങനെ പ്രയോഗിക്കാന്‍ കഴിയുമെന്നതില്‍ പാകിസ്ഥാനോടു വിശദീകരണം തേടി ഐസിസി (ICC). സര്‍ക്കാര്‍ തീരുമാനമാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ് ഉത്തരവാദിത്തം െൈകാഴിയാന്‍ പിസിബി (PCB) ശ്രമിച്ചതിനെ തുടര്‍ന്നാണിത്. ബാക്കി മത്സരങ്ങളെല്ലാം കളിക്കാന്‍ അനുമതിയുള്ളപ്പോള്‍ ഒരു മത്സരത്തില്‍ നിന്ന് മാത്രം വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്ന് പറയുന്നത് എങ്ങനെ സാധൂകരിക്കാനാകുമെന്ന് ഐസിസി ചോദിക്കുന്നു. ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട മത്സരത്തില്‍ നിന്ന് പിസിബിയെ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ‘ഫോഴ്‌സ് മജ്യൂര്‍’ വ്യവസ്ഥ നടപ്പിലാക്കാന്‍ അനുമതി തേടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി കത്തെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് ഐസിസി ഡയറക്ടര്‍ നല്‍കുന്ന സൂചന. ഐസിസിയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങളേക്കാള്‍ ക്രിക്കറ്റിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന നിലപാടിലാണ് ഐസിസി. എന്താണ് ഫോഴ്‌സ്…
Read More » -
‘പ്രത്യാഘാതം ഗുരുതരം’; ഇറാനെ പൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്; നയതന്ത്ര ബന്ധം പുനരാരംഭിച്ചതിനു പിന്നാലെ കടുത്ത നടപടി; കപ്പല്‍പട അവിടെത്തന്നെ ഉണ്ടെന്ന് ഓര്‍ക്കണമെന്നും യുഎസ് പ്രസിഡന്റ്
ന്യൂയോര്‍ക്ക്: നയതന്ത്ര ബന്ധം പുനരാരംഭിച്ചതിന് പിന്നാലെ ഇറാനെതിരെ നടപടി കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. ഇറാനുമായുള്ള ചര്‍ച്ചകള്‍ വളരെ നല്ലതായിരുന്നു എന്ന് വിശേഷിപ്പിച്ച ശേഷമാണ് ട്രംപിന്റെ നടപടി. ഇറാനുമായി വാണിജ്യപരമായി ഇടപഴകുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. എത്ര ശതമാനം നികുതി ചുമത്തും എന്ന് ഉത്തരവില്‍ പറയുന്നില്ലെങ്കിലും 25 ശതമാനം ഉദാഹരണമായി സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് ഉത്തരവിനെ പറ്റി സംസാരിച്ചില്ല. മറിച്ച് ഇറാന് ആണവായുധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ഒമാനില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധങ്ങളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുവ തീരുമാനം. ”ഇറാനുമായി നല്ല രീതിയില്‍ ചര്‍ച്ച നടത്തി. ഇറാന് ഞങ്ങളുമായി കരാറിലെത്തണമെന്ന് ആഗ്രഹമുണ്ടെന്ന് തോന്നുന്നു. അത് എന്തായിരിക്കുമെന്ന് നമുക്ക്…
Read More » -
ടാലന്റില്‍ കോലിയെ കടത്തിവെട്ടി മുന്നേറുമോ വൈഭവ്? എന്റൊരു ടാലന്റ് എന്നു സോഷ്യല്‍ മീഡിയ; സച്ചിനുമായും താരതമ്യം; ഇളകി മറിഞ്ഞ് ആരാധകര്‍
ഇന്ത്യ ആറാം തവണയും അണ്ടര്‍ 19 ലോകകപ്പ് നേടിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരനാണ്. ലോകകപ്പ് ഫൈനലില്‍ വെറും 80 പന്തില്‍ 175 റണ്‍സുമായി കിരീടത്തേക്കാള്‍ ഉയരത്തിലാണീ കൊച്ചുപയ്യന്‍. ലോകത്തെ ഒന്നാംനിര ബോളര്‍മാരെ തച്ചുതകര്‍ത്ത് ഐപിഎല്ലില്‍ ചരിത്രം കുറിച്ച കൗമാരക്കാരന്‍. അണ്ടര്‍ 19 ലോകകപ്പ് നേട്ടത്തോടെ വൈഭവിന്റെ ടാലന്റ് ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഐപിഎല്ലില്‍ അരങ്ങേറിയപ്പോഴും സെഞ്ചറി നേടിയപ്പോഴുമെല്ലാം കണ്ണഞ്ചി നിന്നവര്‍ പോലും വൈഭവിന്റെ യഥാര്‍ഥ ടാലന്റില്‍ അത്ര വിശ്വസിച്ചിരുന്നില്ല. ഭാഗ്യംകൊണ്ടുകൂടിയാകാം പയ്യന്റെ അടിയെന്നാണു പലരും കരുതിയത്. പക്ഷേ ഭാഗ്യം കൊണ്ടുമാത്രം തൊട്ടതെല്ലാം പൊന്നാക്കാന്‍ ഒരു പതിനാലുകാരന് കഴിയുമോ? ഓരോ ഫോര്‍മാറ്റിലും ഒന്നിനൊന്ന് മെച്ചമായി തിളങ്ങുകയാണ് വൈഭവ്. ടെസ്റ്റായാലും എകദിനമായാലും ടി20 ആയായാലും വൈഭവ് ക്രീസിലെത്തിയാല്‍ അടുത്ത റെക്കോര്‍ഡ് പ്രതീക്ഷിക്കാമെന്നായി സ്ഥിതി. ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭയുടെ ബെഞ്ച്മാര്‍ക്ക് ഇപ്പോഴും സച്ചിന്‍ തെണ്ടുല്‍ക്കറാണ്. അതു കഴിഞ്ഞാല്‍ വിരാട് കോലിയും. ടെണ്ടുല്‍ക്കറുമായി തട്ടിച്ചുനോക്കാന്‍ ചെക്കന്‍ ആയിട്ടില്ലെന്നാണ് ക്രിക്കറ്റ്…
Read More »


