‘കെപിസിസിക്ക് കിട്ടിയ ഒമ്പത് പരാതികളില്‍ ഒരെണ്ണമെങ്കിലും അവിവാഹിതയല്ലേ? അതേക്കുറിച്ച് എന്താണ് മിണ്ടാത്തത്? പൂട്ടാമെങ്കില്‍ പൂട്ട്’ വീണ്ടും രാഹുല്‍ മാങ്കൂട്ടത്തെ പരിഹസിച്ച് എം.എ. ഷഹനാസ്; 10 കോടിയുടെ മാനനഷ്ടക്കേസ് നല്‍കാന്‍ രാഹുല്‍ കോടതിയില്‍ കെട്ടിവയ്ക്കുന്ന 1.10 കോടി എവിടെ നിന്നാണെന്നു സോഷ്യല്‍ മീഡിയയും

കോഴിക്കോട്: കോണ്‍ഗ്രസ് സഹയാത്രിക എം.എ. ഷഹനാസിനെതിരേ പത്തുകോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും രംഗത്ത്. ‘നിന്നെ കൊല്ലാന്‍ എത്ര സമയം വേണമെന്നു ചോദിച്ച ജനപ്രതിനിധിയില്‍നിന്ന് ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍’ എന്നു പറഞ്ഞു കൊണ്ട് ശരണ്യ എഴുതിയ പോസ്റ്റാണ് ഷഹനാസ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്. വിവാഹിതരായ സ്ത്രീകള്‍ പോയതല്ലേ എന്ന രാഹുല്‍ ടീമിന്റെ ചോദ്യത്തിനാണ് ശരണ്യ മറുപടി നല്‍കുന്നത്.
അതേസമയം, രാഹുല്‍ പത്തുകോടി മാനനഷ്ടം ഫയല്‍ ചെയ്യണമെങ്കില്‍ ഒരുകോടി പത്തുലക്ഷമെങ്കിലും കോടതിയില്‍ കെട്ടി വയ്ക്കണം. എന്നാല്‍, പാലക്കാട് തെരഞ്ഞെടുപ്പിനു മുമ്പ് രാഹുല്‍ സമര്‍പ്പിച്ച ആസ്തി വിവരം പരിശോധിച്ചാല്‍ ഇതിനു കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ കോടതിയില്‍ കെട്ടിവയ്ക്കുന്ന ഒരുകോടിയിലധികം രൂപ എവിടെനിന്നു കിട്ടിയെന്നു വ്യക്തമാക്കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.
24 ലക്ഷം രൂപയോളം കടമുണ്ടെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷനില്‍ നല്‍കിയ കണക്കുകള്‍. ഇതുകൂടി കൂട്ടിയാല്‍ ആകെ ആസ്തി ഒരു കോടിക്കു മുകളില്‍ വരും. സ്വന്തം ആസ്തി പണയപ്പെടുത്തി ആരെങ്കിലും മാന നഷ്ടത്തിനു കേസ് നല്‍കുമോ എന്നാണ് ചോദ്യം.
പോസ്റ്റിന്റെ പൂര്‍ണരൂപം
നിന്നെ കൊല്ലാന്‍ എത്ര സമയം വേണമെന്ന് ചോദിച്ച ജനപ്രതിനിധിയില്‍ നിന്നും കൂട്ടാളികളില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചിട്ടില്ല. ഇനിയും ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും. പൂട്ടാമെങ്കില്‍ പൂട്ട്.
ശരണ്യ എഴുതുന്നു
രാഹുല്‍ മാങ്കൂട്ടം വിവാഹിതരായ സ്ത്രീകള്‍ക്കൊപ്പം പോയതല്ല, വിവാഹിതരായ, വിവാഹ ബന്ധം ഒഴിഞ്ഞിട്ടില്ലാത്ത സ്ത്രീകള്‍ എന്തിന് രാഹുലിനൊപ്പം പോയി എന്നതാണ് ഇവിടത്തെ പല ഹാബിച്ചുവല്‍ ഓഫന്റര്‍മാരുടെയും ചോദ്യം. ഉത്തരം ഇവന്മാര്‍ക്ക് അറിയാഞ്ഞിട്ടല്ല, സംഭവം ഇവന്മാര്‍ ഈ ചോദ്യം മനപ്പൂര്‍വ്വം ചോദിക്കുന്നതാണ്.
കാരണം കേരളം പോലൊരു, അല്ലേല്‍ വേണ്ട, ഇന്ത്യ പോലൊരു പാട്രിയാര്‍ക്കല്‍ രാജ്യത്തു നിന്നുകൊണ്ട്, ഇത്രയേറെ സ്ത്രീ വിരുദ്ധര്‍ക്ക് ഇടയില്‍ നിന്നുകൊണ്ട് അങ്ങനൊരു ചോദ്യം ചോദിച്ചാല്‍ കിട്ടാന്‍ പോകുന്ന സ്വീകാര്യത ഇവന്മാര്‍ക്ക് നന്നായിട്ട് അറിയാം.
ഇതിനെതിരെ തിരിച്ചു ചോദിക്കാനൊരു ചോദ്യമുണ്ട്, ഇവരാരും വിവാഹിതരാണെന്ന് രാഹുലിന് അറിയാന്‍ പാടില്ലായിരുന്നോ എന്നതാണത്. അറിയാമെന്നാണ് ഉത്തരമെങ്കില്‍ പിന്നെ ചോദ്യവും പറച്ചിലുമൊന്നുമില്ല, രാഹുലും അവന്റെ ശിങ്കിടികളും ഇപ്പൊ തന്നെ സ്റ്റാന്റ് വിടണം.
ഇനി, അറിയില്ലായിരുന്നു എന്നാണുത്തരമെന്നിരിക്കട്ടെ, ഏത് പെണ്ണിനും വന്ന് എന്ത് പറഞ്ഞും പറ്റിച്ചിട്ടു പോകാന്‍ കഴിയുന്ന അത്രേം പൊട്ടനായിരുന്നു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും, കോണ്‍ഗ്രസ് നേതാവും, കൈപ്പത്തി അടയാളത്തില്‍ പാലക്കാട് മത്സരിച്ചു വിജയിച്ചു എംഎല്‍എയുമായ രാഹുലെന്ന് നിങ്ങളൊക്കെ അങ്ങു സമ്മതിച്ചു തരണം.
ഇനി, അറിയാമായിരുന്നു, പക്ഷെ ഇങ്ങനൊക്കെ ആവുമെന്ന് കരുതിയില്ല, വാഗ്ദാനം നല്‍കി തുടങ്ങിയ ബന്ധങ്ങള്‍ ആയിരുന്നില്ല എന്നാണ് ഉത്തരമെന്നിരിക്കട്ടെ, അപ്പൊ പിന്നെ എന്ത് കോപ്പിനാണ് ഹേ നിങ്ങടെ ഹീറോ ഇത്രേം പേരെ ഒരുപോലെ ഉപയോഗിക്കുകയും ഗര്‍ഭിണി ആക്കുകയും പിന്നീടത് അബോര്‍ട്ട് ചെയ്യിപ്പിക്കുകയും ചെയ്തതെന്ന് പറഞ്ഞിട്ട് പോയാ മതിയെന്ന് പറയണം.
ഇത്രേം പേര് ഒരുപോലെ ആക്‌സിഡന്റ്‌ലി പ്രെഗ്‌നന്റ് ആയതാണ് എന്നെങ്ങാനും ആണ് ഇവറ്റോള്‍ പറയുന്നതെങ്കില്‍ പിന്നെ ഒന്നും നോക്കരുത് കയ്യകലത്തുണ്ടെങ്കില്‍ ഒരെണ്ണം അങ്ങോട്ട് വീക്കി കൊടുക്കണം. അങ്ങനേലും ഇത്തിരി വിവരം വയ്ക്കുമെന്ന് മാത്രം കരുതുക. ഇനി ഇവന്മാരുടെ ഈ ടൈപ്പ് അവരാതങ്ങള്‍ കേട്ട് ഈ വിഷയത്തില്‍ എന്ത് സ്റ്റാന്റ് എടുക്കണം എന്ന് കണ്‍ഫ്യൂഷന്‍ അടിച്ചു നില്‍ക്കുന്ന ആളുകളോടാണ്.
രാഹുല്‍ മാങ്കൂട്ടവും സു കൊടക്കാടനുമൊക്കെ കൃത്യമായി, വിവാഹിതരായ സ്ത്രീകളെ തന്നെ അവരുടെ സെക്ഷ്വല്‍ വയലന്‍സിന് ഉപയോഗിക്കുന്നതിന് പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. വിവാഹം പല സ്ത്രീകളെ സംബന്ധിച്ചിടത്തോളവും ഒരു ട്രാപ്പ് ആണ്. ആ സിസ്റ്റത്തിനകത്തു പെട്ട് പോകുന്ന, ഫ്രസ്‌ട്രേറ്റഡായ സ്ത്രീകളെ ടാര്‍ജറ്റ് ചെയ്താല്‍ ഇവന്മാരെ പോലുള്ളവര്‍ എല്ലാ കാലത്തേക്കും സേഫ് ആണ് എന്നാണ് ഇവരുടെ എല്ലാം വിചാരം.
സമൂഹം വിവാഹിതരായ സ്ത്രീകള്‍ക്കുമേല്‍ (ഡിവോഴ്‌സി ആണെങ്കിലും വിവാഹിതരല്ലെങ്കിലും എന്തേലും പ്രത്യേക പരിഗണന കിട്ടും എന്ന് ഞാന്‍ പേഴ്സണലി വിശ്വസിക്കുന്നില്ല) അടിച്ചേല്‍പ്പിച്ചിരിക്കുന്ന അതിക ബാധ്യതകള്‍ പേറുന്ന സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെട്ടത് തിരിച്ചറിഞ്ഞാല്‍ പോലും അതൊന്നും പുറത്തു പറയില്ല. കുടുംബം, ബന്ധുക്കള്‍, നാട്ടുകാര്‍, സമൂഹം തുടങ്ങിയവയെ സ്ത്രീ ആയത് കൊണ്ട് മാത്രം അവര്‍ ഭയപ്പെടും ഇന്നിവന്മാര്‍ക്ക് നന്നായിട്ടിയറിയാം.
പിന്നെ, എങ്ങാനും ഏതെങ്കിലും ഘട്ടത്തില്‍ ഇവന്മാര്‍ പിടിക്കപ്പെട്ടാല്‍, ഇപ്പൊ രാഹുല്‍ ചെയ്യുന്ന പോലെയും, നേരത്തെ കൊടക്കടനൊക്കെ പറഞ്ഞത് പോലെയും, എന്നെ കുടുക്കിയതാണ്, പെടുത്തിയതാണ്, പരസ്പര സമ്മതത്തോടെ ആയിരുന്നു എന്നൊക്കെ പറഞ്ഞു തടിയൂരാന്‍ പറ്റും. ഇവന്മാരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘തലയില്‍ ആവാതെ’ രക്ഷപ്പെടാം.
പിന്നെ എങ്ങാനും പുറത്തറിഞ്ഞാലോ ഇപ്പോഴത്തെ പോലെ ആയിരിക്കുമല്ലോ സ്ത്രീകളുടെ അവസ്ഥ.
അവരുടെ നെഞ്ചത്തോട്ട് കയറാന്‍ ഒരു കാരണം കാത്തു നില്‍ക്കുന്ന ഈ ആണ്‍കൂട്ടം അതങ്ങാഘോഷമാക്കുമെന്ന് ഉറപ്പല്ലേ. പരസ്യമായോ, നിയമപരമായോ ആരെങ്കിലും രംഗത്തു വെന്നെന്നിരിക്കട്ടെ, സ്ലട്ട് ഷെയിം ചെയ്തും, വ്യക്തിഹത്യ നടത്തിയും, ഐഡന്റിറ്റി ലീക്ക് ചെയ്തും, തെറി വിളിച്ചും അങ്ങില്ലാതാക്കി കളയാന്‍ എളുപ്പമാണല്ലോ.
അല്ലെങ്കില്‍ നോക്കൂ, രാഹുലിനെതിരെ കെപിസിസിക്ക് കിട്ടിയത് ഒമ്പതില്‍ അതികം പരാതികള്‍ ആണ്. ഇതില്‍ എത്രപേരാണ് വിവാഹിതര്‍? ലീഗലി മൂവ് ചെയ്യുന്ന മൂന്ന് പരാതികളില്‍ ഒരാള്‍ അവിവാഹിതയാണെന്ന് എല്ലാര്‍ക്കും അറിയാമല്ലോ? അവരുടെ പരാതിയെ കുറിച്ചു മിണ്ടുന്നുണ്ടോ ഈ വെട്ടുകിളി കൂട്ടം. ഒരക്ഷരം മിണ്ടിയോ ആ മാങ്കാട്ടം. മിണ്ടില്ല. കാരണം അതില്‍ ഒരു ത്രില്ലില്ലല്ലോ, മാത്രമല്ല ‘സമൂഹം’ ക്രൈം ആയിട്ട് അംഗീകരിക്കുന്ന കാര്യങ്ങള്‍ മറ്റ് പരാതികളില്‍ എല്ലാം നടന്നിട്ടുണ്ട് താനും. വിവാഹിതരായത് കൊണ്ട് മാത്രം, പരാതി കൊടുത്ത ഈ രണ്ട് സ്ത്രീകള്‍ അനുഭവിച്ച സമാനമായ ആക്രമണങ്ങള്‍ ആക്രമണങ്ങള്‍ അല്ല പോലും!
അപ്പൊ പറഞ്ഞു വന്നത് ഇതാണ്, ഇവന്മാരെ പോലുള്ള സകല പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളുടെയും മോഡസ് ഓപ്പറാന്റി തന്നെ ഇതൊക്കെയാണ്. മാനസീകമായും ശാരീരികമായും, സാമ്പത്തികമായും, കുടുംബപരമായും പ്രശ്‌നങ്ങള്‍ ഉള്ള സ്ത്രീകളെ ടാര്‍ജറ്റ് ചെയ്യുക. ഉപയോഗിക്കുക. അത്തരം മനുഷ്യരെ ഇമോഷണലി കയ്യിലെടുക്കാന്‍ വളരെ എളുപ്പമാണ്. അവരുടെ മെന്റല്‍ ഇല്‍നസ്സിനെ പെട്ടെന്ന് മുതലെടുക്കാന്‍ കഴിയുമെന്ന് ചുരുക്കം. അതുവഴി ആവശ്യങ്ങള്‍ നടത്തി എടുക്കാം, ഉപയോഗിക്കാം, ഉപയോഗം കഴിഞ്ഞ ശേഷം ഇട്ടിട്ട് പോകാം.
അതോണ്ടാണ് നിരന്തരം പറയുന്നത് അത്തരം അവസ്ഥകലൂടെ കടന്ന് പോകുന്നൊരു സ്ത്രീ അതിനി വിവാഹിത ആയാലും അല്ലെങ്കിലും നല്‍കുന്ന കണ്‍സെന്റ് യഥാര്‍ത്ഥ കണ്‍സെന്റ് അല്ലെന്നും അത് വാലിഡ് അല്ലെന്നും മാനിപ്പുലേറ്റഡ് ആണെന്നും. അവരത് നല്‍കുമ്പോഴുള്ള അവരുടെ മാനസീക അവസ്ഥകള്‍ കൂടി തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന്. അപ്പൊ വിവാഹിതരായ സ്ത്രീകള്‍ എന്തിന് രാഹുലിന്റെ അടുത്തു പോയി എന്നല്ല, വിവാഹിതനല്ലാത്ത രാഹുല്‍ എന്തിനായിരിക്കും കൃത്യമായിട്ട് വിവാഹിതരായ ഇത്രയും സ്ത്രീകളുടെ അടുത്തേക്ക് പോയി എന്ന് തിരിച്ചു ചോദിച്ചു നോക്കണം അവന്റെ വെട്ടുകിളി കൂട്ടം. ഒരു പക്ഷെ നിങ്ങള്‍ക്ക് ഉത്തരം കിട്ടിയേക്കും. ഒരുപക്ഷേ മാത്രം…
ശരണ്യ എം ചാരു






