LIFE

  • കെ പി എ സി ലളിത – ഇന്നസന്റ് എന്ന മാജിക്‌

    കുറെ കാലം മലയാള സിനിമയ്ക്ക് ജീവൻ കൊടുത്ത ചില പെൺ കഥാപാത്രങ്ങളുള്ളത്തിൽ കെ പി എ സി ലളിത ചെയ്തവയുടെ തട്ട് താണ് തന്നെയിരിക്കും.   സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ (Malayala Cinema) നിറഞ്ഞാടിയ ജീവിതമാണ് ലളിതയുടെത്. കൊച്ചിയിലെ മകൻ്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.   ഒരർത്ഥത്തിൽ മലയാള സിനിമയിലെ അത്ഭുതമായിരുന്നു കെപിഎസി ലളിത. മലയാള സിനിമയില്‍ ലളിതയുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്നത് നടന്‍ ഇന്നസെൻ്റിനായിരുന്നു. നിവധി സിനിമകളായിരുന്നു ഇവരുടേതായി പുറത്തിറങ്ങിയത്. മക്കള്‍ മാഹാത്മ്യം, ശുഭയാത്ര, മൈഡിയര്‍ മുത്തച്ഛന്‍, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പോലീസും, ഗജകേസരിയോഗം, അപൂര്‍വ്വം ചിലര്‍, പാവം പാവം രാജകുമാരന്‍, ഗോഡ്ഫാദര്‍, കോട്ടയം കുഞ്ഞച്ചന്‍, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, പാപ്പി അപ്പച്ചാ, ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, l ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും ജനപ്രിയ ജോഡിയായി മലയാളികൾക്കു മുന്നിലെത്തി.     ശക്തമായ…

    Read More »
  • മതിലുകള്‍ക്കപ്പുറം നാരായണി..

    “എനിക്ക് ഒരു റോസ ചെടി തരുമോ?” “നാരായണി എങ്ങനെ അറിഞ്ഞു ഇവിടെ റോസ ചെടിയുണ്ടെന്ന്?” ബഷീർ എഴുതിയ ഒരു നോവൽ സിനിമയാകുന്നു. നോവലുകൾ സിനിമയാകുന്നത് അത്ര വലിയ പുതുമയുള്ള കാര്യമല്ല. പക്ഷെ സിനിമയിൽ നാരായണി വല്ലാതെ പുതുമ പുലർത്തി. ബഷീറിന്റെ ‘മതിലുകൾ’ എന്ന നോവൽ സിനിമയാക്കിയപ്പോൾ, മമ്മൂട്ടി ബഷീറായി കഥയിലുടനീളം ജീവിച്ചു. മമ്മൂട്ടി എന്ന വ്യക്തി, ബഷീർ എന്ന കഥപത്രത്തെ ഒന്ന് തൊടാൻ പോലും ശ്രമിച്ചില്ല. എന്നാൽ ശരീരം അഭിനയത്തിന്റെ എല്ലാമായിരിക്കെ, ശബ്ദത്തിലൂടെ മാത്രം അഭിനയിച്ച ഒരാളുണ്ട് ‘മതിലുകൾ’ എന്ന ചിത്രത്തിൽ. കഴിഞ്ഞ ദിവസം അന്തരിച്ച കെ. പി. എ. സി. ലളിത. എന്ത് രസമാണ് നാരായണിയായി, അവർ സംസാരിച്ചപ്പോൾ. മതിലിനപ്പുറം ബഷീറിനെ കാത്ത് നിൽക്കുന്ന നാരായണിക്ക് സ്‌ക്രീനിൽ ശബ്ദം മാത്രം. എങ്കിലും എല്ലാ പ്രേക്ഷകരും നാരായണി ചിരിച്ചതും, കരഞ്ഞതും, അത്ഭുതപ്പെട്ടതും, പ്രണയിച്ചതും എല്ലാം കണ്ടിട്ടുണ്ട്. ആരും നാരായണിയെ കാണാതിരുന്നില്ല. കേൾക്കുമ്പോൾ തന്നെ കെ പി എ സി ലളിത എന്ന…

    Read More »
  • കെ. പി. എ. സി ലളിത അന്തരിച്ചു.

    മലയാളത്തിന്റെ സ്വന്തം നടി കെ. പി. എ. സി ലളിത വിടവാങ്ങി. കിഡ്നി സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു, ഒരാഴ്ചയായി സംസാര ശേഷി നിലച്ചിരുന്നു. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനാണ്.   ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവി അമ്മ. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍…

    Read More »
  • മൂന്നു സഹോദരന്മാര്‍ ഒരേസമയം തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ചു; കാരണം അമ്മായിമ്മയുടെ പരാതിയില്ല, അയല്‍വാസിയുടെ കരുണ; വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ !

    അള്‍ജീരിയ: ഒരേസമയം മൂന്നു സഹോദരന്മാര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ച വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. സംഭവം നടന്നത് അള്‍ജീരിയയിലാണെന്ന് അവിടുത്തെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാര്യമാര്‍ തങ്ങളുടെ പ്രായമായ അമ്മയെ പരിചരിക്കാത്തതാണ് വിവാഹമോചനത്തിന് കാരണം. എന്നാല്‍ അമ്മയുടെ പരാതിയില്‍ അല്ല ഇവര്‍ ഭാര്യമാരെ ഉപേക്ഷിച്ചത്. ഇവരോട് അമ്മ ഒരു പരാതിയും പറഞ്ഞിരുന്നുമില്ല. എന്നാല്‍ ഒരുദിവസം മൂന്ന് സഹോദരങ്ങളും ജോലി കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഇവരുടെ പ്രായമായ അമ്മയെ അയല്‍വാസി കുളിപ്പിക്കുന്നതാണ് കണ്ടത്. തങ്ങളുടെ മൂന്നുപേരുടെയും ഭാര്യമാര്‍ വീട്ടിലുണ്ടായിട്ടും അവര്‍ അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതില്‍ ദേഷ്യം തോന്നിയ സഹോദരങ്ങള്‍ ഭാര്യമാരുമായുള്ള ബന്ധം വേര്‍പെടുത്തുകയായിരുന്നു. പ്രായമായ മാതാവിന് ഒരു മകള്‍ കൂടിയുണ്ട്. ഈ യുവതി ആഴ്ചയില്‍ രണ്ട് തവണയെങ്കിലും വീട്ടിലെത്തി അമ്മയെ കാണുകയും പരിചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയുടെ ഭര്‍ത്താവിന് ക്യാന്‍സര്‍ ബാധിച്ചതിനാല്‍ അടുത്തിടെയായി ഇവര്‍ക്ക് അമ്മയെ പരിചരിക്കാന്‍ സ്വന്തം വീട്ടിലെത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ അമ്മയെ…

    Read More »
  • ഇന്ന് 5691 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

    കേരളത്തില്‍ 5691 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,465 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,42,228 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3237 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 491 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   നിലവില്‍ 53,597 കൊവിഡ് കേസുകളില്‍, 6.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട്…

    Read More »
  • പെരുമ്പള്ളി വാഹന തീര്‍ത്ഥയാത്രയ്ക്ക്  മണർകാട് കത്തീഡ്രലിൽ സ്വീകരണം നൽകി

    മണർകാട്: കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും സുന്നഹദോസ് പ്രസിഡന്റുമായിരുന്ന കാലം ചെയ്ത ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 23-ാമത് ദുഖ്‌റോനോ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വാഹന തീര്‍ത്ഥയാത്രയ്ക്ക് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സ്വീകരണം നൽകി. കോട്ടയം ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനി കബറടങ്ങിയിരിക്കുന്ന പെരുമ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന പള്ളിയിലേക്ക് നടത്തിയ വാഹന തീർത്ഥയാത്ര കത്തീഡ്രലിൽ എത്തിചേർന്നപ്പോൾ വൈദീകരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിങ് കമ്മറ്റി അംഗങ്ങളുടെയും യൂത്ത് അസോസിയേഷന്‍ മണര്‍കാട് യൂണിറ്റിന്റെയും വിശ്വാസികളുടെയും ആഭിമുഖ്യത്തില്‍ സ്വീകരിച്ചു. പെരുമ്പള്ളി ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 23-ാമത് ദുഖ്‌റോനോ പെരുന്നാളിനോട് അനുബന്ധിച്ച് കോട്ടയം ഭദ്രാസന യൂത്ത് അസോസിയേഷൻ നടത്തിയ വാഹന തീര്‍ത്ഥയാത്രയ്ക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സ്വീകരണം നൽകിയപ്പോൾ കത്തിഡ്രല്‍ സഹവികാരിയും യൂത്ത് അസോസിയേഷന മണര്‍കാട് യൂണിറ്റ് പ്രസിഡന്റുമായ ഫാ.കുറിയാക്കോസ് കാലായിൽ ഹാരാര്‍പ്പണം നടത്തുന്നു. കത്തിഡ്രല്‍…

    Read More »
  • പുതിയ അജിത് ചിത്രം, വലിമൈയുടെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

    അജിത്ത്  നായകനാകുന്ന ചിത്രം ‘വലിമൈ’ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ പുറത്ത്‌ വരുന്നത് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി എന്ന വാർത്തയാണ്.  ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം വന്‍ ആവേശമായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ കേരളത്തിലെ റിസര്‍വേഷൻ ഇന്നലെ മുതൽ ആരംഭിച്ചു. ചിത്രം 24നാണ് തിയറ്ററുകളില്‍ എത്തുക. റെക്കോര്‍ഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴ് നാട്ടില്‍ 90 ശതമാനം തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രി റിലീസ് ബിസിനസിൽ മാത്രമായി 300കോടി വലിമൈ നേടി എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദ്. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം.  അജിത്ത് നായകനാകുന്ന…

    Read More »
  • ചില തുറന്ന് പറച്ചിലുകൾ നടത്തി ഷക്കീല: എഴുതിയ പുസ്തകം ബോളീവുഡിൽ സിനിമയാകാൻ പോകുമ്പോളാണ് പ്രതികരണം.

    തിരിച്ചറിവില്ലാത്ത കാലം മുതൽ താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി പ്രസിദ്ധ ഗ്ലാമർ നടി  ഷക്കീല.പലപ്പോഴും ഷക്കീല തന്നെ വീട്ടിലെ പ്രതീകൂല സാഹചര്യത്തില്‍ നിന്നുമാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തിയത് എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. കരിയറിലെ തുടക്കകാലത്താണ് സ്വന്തമായി അഭിപ്രായമൊന്നുമില്ലാത്ത സമയത്ത് ഗ്ലാമറസായിട്ടുള്ള വേഷങ്ങള്‍ സ്വീകരിച്ചതെന്നും ഷക്കീല തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ തിരിച്ചറിവില്ലാത്ത കാലം മുതൽ താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി ഷക്കീല പറയുന്നു. ഷക്കീലയെന്ന നാടൻ പെൺകുട്ടിയുടെ തകർച്ചയ്ക്ക് ആദ്യ കാരണം പതിനഞ്ചാം വയസിൽ ശരീരം വിൽക്കാൻ പ്രേരിപ്പിച്ച സ്വന്തം അമ്മയായിരുന്നു.   വീട്ടുകാർക്ക് താൻ പണം കായ്ക്കുന്ന മരം അല്ലെങ്കിൽ എപ്പോൾ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീൻ മാത്രമായിരുന്നുവെന്ന് ഷക്കീല തന്നെ പറയുന്നു. ‘ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ തിരക്കുള്ള സമയത്തുപോലും അഭിനയിക്കുക എന്നതിൽ കവിഞ്ഞ് താൻ പ്രതിഫലത്തെക്കുറിച്ച് പോലും ചിന്തിച്ചില്ല. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏൽപ്പിച്ചു. അമ്മ പണം ചേച്ചിയെയും…

    Read More »
  • ചർമ്മ സൗന്ദര്യത്തിന് ഇനി ശർക്കര മതി 

    നമ്മുടെയൊക്കെ മധുരക്കൂട്ടുകളുടെ പ്രധാന വിഭവമാണ് ശര്‍ക്കര. ശര്‍ക്കരയുടെ ഗുണം നമുക്കെല്ലാം അറിവുള്ളതാണ്. എന്നാലും പലർക്കും അന്യമായ ചില ശർക്കര അറിവുകളാണ് താഴെ.   ശര്‍ക്കര കഴിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. രക്തം ശുദ്ധീകരിക്കാനും ദഹന പ്രക്രിയ എളുപ്പമാക്കാനും ശര്‍ക്കര മികച്ചതാണ്.ഇതിനുപുറമെ അനേകം ഗുണങ്ങള്‍ക്കൂടി ശര്‍ക്കരയ്ക്ക് ഉണ്ട്. ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ശര്‍ക്കര ഉത്തേജിപ്പിക്കുന്നു. ഇത് കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കത്തെ സ്വാധീനിക്കുന്നു. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.   20 ഗ്രാം ശര്‍ക്കരയില്‍ 9.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 9.7 ഗ്രാം പഞ്ചസാര, 0.01 ഗ്രാം പ്രോട്ടീന്‍, കോളിന്‍, ബെറ്റെയ്ന്‍, വിറ്റാമിന്‍ ബി12, ഫോളേറ്റ്, കാല്‍സ്യം, അയണ്‍, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.   ശര്‍ക്കര കഴിക്കുന്നത് സാധാരണനിലയിലുള്ള ശരീരതാപനില നിര്‍ത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് വയറിനെ തണുപ്പിക്കാനും സഹായിക്കുന്നു. തണുത്തവെള്ളത്തില്‍ ശര്‍ക്കര ഇട്ടു തയ്യാറാക്കുന്ന ശര്‍ക്കര സര്‍ബത്ത് വേനല്‍ക്കാലത്ത് കുടിക്കുന്നത് ശരീരവും വയറും തണുപ്പിച്ച് നിര്‍ത്താന്‍ സഹായിക്കും.     ചര്‍മ്മത്തിന്റെ…

    Read More »
  • വണ്ണം കുറയ്ക്കാൻ എളുപ്പത്തിൽ ഒരു പാനീയം

    വണ്ണം എന്നും നമ്മുടെയൊക്കെ പ്രശ്‌നമാണ്, ശരീര വണ്ണം കുറയ്ക്കുക എന്നത് നമ്മുടെയൊക്കെ സൗന്ദര്യ സങ്കല്‍പ്പത്തിന്റെ ഭാഗം കൂടിയാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുടെ എണ്ണം ചെറുതല്ല.അതിനായി എത്രത്തോളം പണം വേണമെങ്കിലും ചിലവാക്കും.പരസ്യങ്ങളുടെ പുറകേ പോകുന്നവരുടെ എണ്ണവും ചെറുതല്ല. ശരീരഭാരവും കൊഴുപ്പും കുറയ്ക്കാനുള്ള മരുന്നുകള്‍ക്കും മറ്റുമായി വലിയതോതിലാണ് ആളുകള്‍ പണം ചിലവഴിക്കുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ ഇതിനുള്ള പരിഹാരം ഉണ്ട്.  നാം  നിത്യേന കണ്ടു കളയുന്ന എല്ലാം നമ്മള്‍ തേടി നടക്കുന്നതാണങ്കിലോ? ഇതില്‍ പ്രധാനപ്പെട്ട പാനീയമാണ് ഇഞ്ചിയും നാരങ്ങയും ചേര്‍ത്തുണ്ടാക്കിയ ജ്യൂസ്. ഇത് ശരീരത്തിന്റെ മെറ്റാബോളിസം വര്‍ധിപ്പിക്കുന്നു. കൂടാതെ വിശപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് തുടര്‍ച്ചയായി കുടിക്കുന്നതും വ്യായാമവും കൂടെ ശീലിക്കുന്നതും വേഗത്തില്‍ ഫലം ലഭിക്കുന്നതായി കാണുന്നു. വളരെ എളുപ്പത്തില്‍ ചെലവ് കുറച്ച് തയ്യാറാക്കിയെടുക്കാൻ കഴിയുന്നതാണ് ഈ പാനീയം

    Read More »
Back to top button
error: